എംസോൺ റിലീസ് – 3093 ഭാഷ ഫ്രഞ്ച് സംവിധാനം Romain Gavras പരിഭാഷ സാമിർ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.8/10 Romain Gavras-ന്റെ സംവിധാനത്തില്‍ 2022-ല്‍ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷന്‍ ട്രാജെഡി മൂവിയാണ് അഥീന. കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് ഇദിര്‍ എന്ന ഒരു 13 വയസ്സുകാരന് ബാലനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലാകുന്നു. തുടര്‍ന്ന് ഇദിര്‍ മരണപ്പെടുന്നു. ഇതിനെതിരെ ഇദിറിന്റെ സഹോദരന് കരീമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന പ്രതിഷേധം ഒരു വലിയ കലാപത്തിലേക്ക് […]
Emergency Declaration / എമർജൻസി ഡിക്ലറേഷൻ (2021)
എംസോൺ റിലീസ് – 3090 ഭാഷ കൊറിയൻ സംവിധാനം Han Jae-rim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.0/10 സോങ് കാങ് ഹോ, ലീ ബ്യൂങ് ഹ്യൂൻ, കിം നാം ഗിൽ, പാർക്ക് ഹേ ജുൻ, കിം സോ ജിൻ, ജോൻ ദോ യുൻ തുടങ്ങി വലിയ താരനിര അണിനിരന്ന് 200 കോടി ബഡ്ജറ്റിൽ നിർമിച്ച് 2022 ൽ കൊറിയയിൽ റിലീസായ ഡിസ്റ്റാസ്റ്റർ ത്രില്ലർ ചിത്രമാണ് “എമർജൻസി ഡിക്ലറേഷൻ“. 2021 ൽ കാനസ് […]
Special Delivery / സ്പെഷ്യൽ ഡെലിവറി (2022)
എംസോൺ റിലീസ് – 3085 ഭാഷ കൊറിയൻ സംവിധാനം Dae-min Park പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.3/10 2022-ലെ വിജയ ചിത്രങ്ങളിൽ ഒന്ന്. ആർക്കും എത്തിച്ചു കൊടുക്കാൻ കഴിയാത്ത സാധനങ്ങൾ (അതിപ്പോ മനുഷ്യനായാലും ശരി) പറഞ്ഞുറപ്പിച്ച തുകയ്ക്ക് കൃത്യ സ്ഥലത്ത് കൃത്യ സമത്ത് എത്തിച്ചു കൊടുക്കുന്ന ജങ് ഉൻ-ഹായാണ് ഇതിലെ നായിക. ചിത്രത്തിന്റെ പേര് പോലെ ഒരു “സ്പെഷ്യൽ ഡെലിവറി” തന്നെയാണ് ജങ് ചെയ്യുന്നത്. കാറുകൾ ഓടിക്കുന്നതിലെ അസാമാന്യകഴിവ് തന്നെയാണ് അവളുടെ […]
Fall / ഫോൾ (2022)
എംസോൺ റിലീസ് – 3080 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Mann പരിഭാഷ പ്രശോഭ് പി. സി. ജോണർ ത്രില്ലർ 6.6/10 ചങ്കിടിപ്പ് കൂട്ടുന്ന രംഗങ്ങൾകൊണ്ട് അടുത്തിടെ വളരെയേറെ ശ്രദ്ധനേടിയ അമേരിക്കൻ സർവൈവൽ ത്രില്ലർ സിനിമയാണ് ഫോൾ. മലകയറ്റത്തിൽ വിദഗ്ധയായ ബെക്കി എന്ന യുവതി, തൻ്റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തിൻ്റെ ദുഃഖവും പേറി ജീവിക്കുകയാണ്. അവളുടെ ഉറ്റ സുഹൃത്താണ് മറ്റൊരു സാഹസികയായ ഷൈലോ ഹണ്ടർ. വിഷാദത്തിൽ കഴിയുന്ന ബെക്കിയുടെ മനസ് ഒന്നുണർത്താൻ ഒരു പദ്ധതിയുമായാണ് ഹണ്ടർ എത്തുന്നത്. […]
The Walking Dead Season 7 / ദ വാക്കിങ് ഡെഡ് സീസൺ 7 (2016)
എംസോൺ റിലീസ് – 3079 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Secret / സീക്രട്ട് (2009)
എംസോൺ റിലീസ് – 3071 ഭാഷ കൊറിയൻ സംവിധാനം Je-gu Yun പരിഭാഷ സജിത്ത് ടി. എസ് ജോണർ ത്രില്ലർ 6.5/10 Detective ആയ Sung-Ryeol ഒരിക്കൽ ഡ്രൈവ് ചെയ്യുന്നതിനിടക്ക് ഉണ്ടായ അപകടത്തിൽപ്പെട്ട് മകൾ മരിച്ചതിൽപ്പിന്നെ ഭാര്യയുമായി അത്ര നല്ല അടുപ്പത്തിലല്ല. അങ്ങനെ ഒരു ദിവസം പുറത്ത് പോയ ഭാര്യ വിചിത്രമായ രീതിയിലാണ് വീട്ടിലെത്തിയത്. നഗരത്തിൽ ഒരു കൊലപാതകം നടന്നിട്ടുണ്ടെന്നും, സംഭവസ്ഥലത്ത് എത്താൻ ആവശ്യപ്പെട്ട് സഹപ്രവർത്തകൻ വിളിക്കുന്നു. അവിടെ എത്തി പരിശോധിക്കുമ്പോഴാണ് തെളിവുകൾ തന്റെ ഭാര്യയുടെ നേർക്ക് […]
Deliverance / ഡെലിവറൻസ് (1972)
എംസോൺ റിലീസ് – 3070 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Boorman പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 സർവൈവൽ ത്രില്ലർ വിഭാഗത്തിൽ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ഡെലിവറൻസ്. വടക്കൻ ജോർജിയയിലെ കാടിനുള്ളിലെ നദിയിലൂടെ വള്ളത്തിൽ ഒരു യാത്ര നടത്താൻ എത്തുകയാണ് നാല് സുഹൃത്തുക്കൾ. എയ്ൻട്രി എന്ന ടൗൺ വരെ എത്തിച്ചേരുകയാണ് ലക്ഷ്യം. കൊടും കാടിനുള്ളിലൂടെ ഒഴുകുന്ന നദി പാറക്കെട്ടുകളാലും വെള്ളച്ചാട്ടത്താലും അപകടം നിറഞ്ഞതാണ്. നദിയിൽ ഉടനെ […]
Carter / കാര്‍ട്ടര്‍ (2022)
എംസോൺ റിലീസ് – 3069 ഭാഷ കൊറിയൻ & ഇംഗ്ലീഷ് സംവിധാനം Byung-gil Jung പരിഭാഷ അഖിൽ ജോബി & വിഷ് ആസാദ് ജോണർ ആക്ഷൻ, ത്രില്ലർ 5.1/10 പാരമ്പര്യ വൈരികളായ ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും അപകടകാരിയായ ഒരു വൈറസിന്റെ വ്യാപനമുണ്ടാകുന്നു. പ്രതിരോധ വാക്സിന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ് ബാധയേൽക്കുന്നവരിൽ ഉണ്ടാകുന്ന അതിമാനുഷിക ശക്തിയും ആക്രമണ മനോഭാവവും ക്വാറന്റൈന് സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍പോലും വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇതിനു പ്രതിരോധ വാക്സിന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഡോക്ടറെയും മകളെയും […]