• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Thriller

The Walking Dead – Season 06 / ദി വാക്കിങ് ഡെഡ് – സീസൺ 06 (2014)

July 2, 2022 by Vishnu

എംസോൺ റിലീസ് – 2983 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദി വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]

Children… / ചിൽഡ്രൻ… (2011)

June 30, 2022 by Vishnu

എംസോൺ റിലീസ് – 3037 ഭാഷ കൊറിയൻ സംവിധാനം Kyu-maan Lee പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ത്രില്ലർ 7.2/10 ദേഗുവിലെ ‘ഫ്രോഗ് ബോയ്‌സി’ന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2011-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ക്രൈം ത്രില്ലർ ചിത്രമാണ് ചിൽഡ്രൻ. ആരാണ് ദേഗുവിലെ ‘ഫ്രോഗ് ബോയ്‌സ്’? എന്താണ് അവർക്ക് സംഭവിച്ചത്?അതറിയാൻ 1991 കാലഘട്ടത്തിലേക്ക് പോകണം. 1991 മാർച്ച് 26-ന് സൗത്ത് കൊറിയയിലെ ദേഗുവിൽ നിന്നും കാണാതായ ആൺകുട്ടികളുടെ അഞ്ചംഗ സംഘമാണ് ‘ഫ്രോഗ് ബോയ്‌സ്’. ഒരു പൊതു […]

The Mauritanian / ദി മൗറിറ്റാനിയൻ (2021)

June 28, 2022 by Vishnu

എംസോൺ റിലീസ് – 3034 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ ഡോ. ജമാൽ ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 7.4/10 2001 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിലെ മുഖ്യപ്രതി എന്ന സംശയത്തിന്റെ പേരിൽ ഒരു കുറ്റവും ചാർജ് ചെയ്യപ്പെടാതെ 14 വർഷം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന മൌറിട്ടാനിയക്കാരൻ മൊഹാമെദു ഓൾഡ് സ്ലാഹിയുടെ ജയിലിലെ ഓർമ്മക്കുറിപ്പായ ഗ്വാണ്ടനാമോ ഡയറി എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ലീഗൽ ഡ്രാമയാണ് […]

Jagged Edge / ജാഗെഡ് എഡ്ജ് (1985)

June 20, 2022 by Vishnu

എംസോൺ റിലീസ് – 3028 ക്ലാസിക് ജൂൺ 2022 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Marquand പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.5/10 ജെഫ് ബ്രിഡ്ജസ്, ഗ്ലെൻ ക്ലോസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ലീഗൽ ത്രില്ലറാണ് ജാഗെഡ് എഡ്ജ്. അറിയപ്പെടുന്ന വ്യവസായിയായ പേജ് ഫോറസ്റ്റർ, സാൻ ഫ്രാൻസിസ്കോയിലെ തൻ്റെ ബീച്ച് ഹൗസിൽ വെച്ച് ക്രൂരമായി കൊല്ലപ്പെടുന്നു. മാസ്ക് ധരിച്ചെത്തിയ കൊലപാതകിയാണ് പേജിനെ കൊല്ലുന്നത്. അധികം വൈകാതെ തന്നെ പേജിൻ്റെ ഭർത്താവ് ജാക്ക് […]

The Housemaid / ദ ഹൗസ്മെയ്ഡ് (1960)

June 17, 2022 by Vishnu

എംസോൺ റിലീസ് – 3025 ക്ലാസിക് ജൂൺ 2022 – 03 ഭാഷ കൊറിയൻ സംവിധാനം Kim Ki-young പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.3/10 1960ൽ കിം കി-യങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൗസ്‌മെയ്ഡ് ട്രൈയോളജിയിലെ ആദ്യ ചിത്രമാണ് ദ ഹൗസ്‌മെയ്ഡ്. എക്കാലത്തെയും മികച്ച മൂന്ന് കൊറിയൻ സിനിമകളിൽ ഒന്നായാണ് Koreanfilm.org എന്ന വെബ്സൈറ്റ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. 2019-ലെ ഓസ്കാർ അവാർഡ് നേടിയ “പാരസൈറ്റ്” എന്ന ചിത്രത്തിന് പ്രചോദനമായത് “ദ ഹൗസ്‌മെയ്ഡ്” ആണെന്നാണ് […]

Black Mirror – Season 05 / ബ്ലാക്ക് മിറർ – സീസൺ 05 (2019)

May 14, 2022 by Vishnu

എംസോൺ റിലീസ് – 2998 Smithereens / സ്മിതെറീൻസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Zeppotron പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.0/10 ‘സ്മിതെറീൻ‘ എന്ന സോഷ്യല്‍ മീഡിയ കമ്പനിയിൽ പുതുതായി ജോലിക്ക് പ്രവേശിച്ച ഒരു Intern ആണ് ജേഡൻ. ഒരിക്കല്‍ ഒരു ടാക്സി ഡ്രൈവര്‍ ആയാളെ കിഡ്നാപ്പ് ചെയ്ത് Gunpoint ൽ നിർത്തുന്നു. അധികം വൈകാതെ, അവരെ പോലീസുകാർ വളയുന്നു. ആ ടാക്സി ഡ്രൈവറുടെ ലക്ഷ്യം പണമോ, കൊലയോ ഒന്നുമല്ല. […]

See No Evil / സീ നോ ഈവിൾ (2006)

May 13, 2022 by Vishnu

എംസോൺ റിലീസ് – 3005 ഭാഷ ഇംഗ്ലീഷ് സംവിധാനം Gregory Dark പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.0/10 ഒരു സംഘം കുറ്റവാളികളെ തടവുശിക്ഷയുടെ ഭാഗമായി ഒരു ഹോട്ടൽ വൃത്തിയാക്കുന്ന ജോലിക്കായി കൊണ്ടുവരുന്നു. അവിടെ അവർക്ക് അതിക്രൂരനും മാനസികരോഗിയുമായ ഒരു കൊലയാളിയെ നേരിടേണ്ടി വരുന്നു. തികച്ചും ഉദ്വേഗജനകവും ഭീതിപ്പെടുത്തുന്നതുമായ സംഭവവികാസങ്ങളാണ് തുടർന്ന് നടക്കുന്നത്. ഈ പ്രമേയം ആസ്പദമാക്കി 2006-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് “സീ നോ ഈവിൾ” (See No […]

Jack Reacher / ജാക്ക് റീച്ചർ (2012)

May 1, 2022 by Vishnu

എംസോൺ റിലീസ് – 3001 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher McQuarrie പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.0/10 ടോം ക്രൂസ്, റോസമണ്ട് പൈക്ക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ക്രൈം/ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ജാക്ക് റീച്ചർ. പെൻസിൽവാനിയയിലെ ഒരു പാർക്കിങ് ഗരാഷിൽ നിന്നുകൊണ്ട് അജ്ഞാതനായ ഒരു ഷൂട്ടർ സമീപത്തെ നദിക്കരയിലുള്ള അഞ്ച് പേരെ വെടിവെച്ച് കൊല്ലുന്നു. ഡിറ്റക്ടീവ് എമേഴ്സണിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുൻ പട്ടാളക്കാരൻ കൂടിയായ സ്നൈപ്പർ ജയിംസ് ബാർ അറസ്റ്റിലാകുന്നു. ഗരാഷിലെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 77
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]