എം-സോണ്‍ റിലീസ് – 102 ഭാഷ നോര്‍വീജിയന്‍ സംവിധാനം Morten Tyldum പരിഭാഷ സജേഷ് കുമാര്‍ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.5/10 റോജര്‍ ബ്രൗണ്‍ നോര്‍വേയിലെ വലിയ headhunter (recruitment) ബിസിനസ് നടത്തുന്ന ആളാണ്. ഇത് കൂടാതെ തന്റെ ക്ലയിന്റെ കയ്യില്‍ നിന്ന് പെയിന്റിംഗ്സ് മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടും കൂടിയുണ്ട് അയാള്‍ക്ക് . മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടിലെ സെക്യൂരിറ്റി അലാറം ആ സമയത്ത് ഓഫ് ചെയ്തു വെച്ച് അതിനു് അയാളെ സഹായിക്കുന്നത് security surveillance […]
Dr. No / ഡോ. നോ (1962)
എംസോൺ റിലീസ് – 101 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ലോകത്താകമാനമുള്ള ആക്ഷൻ ത്രില്ലർ പ്രേമികളുടെ ഇഷ്ട സിനിമാ സീരീസ് ആയ ജെയിംസ്ബോണ്ടിന്റെ ആദ്യത്തെ സിനിമയാണ് ഡോ. നോ. 1962 ൽ ഇറങ്ങിയ ചിത്രം സവിധാനം ചെയ്തത് ടെരൻസ് യംഗ് ആണ്. ഇയാൻ ഫ്ലെമിങ്ങിന്റെ നോവലാണ് സിനിമക്ക് ആധാരം. ഷോൺ കോണറിയാണ് ആദ്യമായി ബോണ്ട് വേഷത്തിലെത്തുന്ന നടൻ. എഡിൻബറയിൽ പാൽ വിൽപനക്കാരനായി ജോലി നോക്കിയിരുന്ന […]
The Chaser / ദി ചേസര്‍ (2008)
എം-സോണ്‍ റിലീസ് – 96 ഭാഷ കൊറിയന്‍ സംവിധാനം Na Hong-jin പരിഭാഷ ഫ്രാൻസിസ് സി വർഗീസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 ദി യെല്ലോ സീ (2010), ദി വെയിലിംഗ് (2016) തുടങ്ങിയ സിനിമകളുടെ സംവിധായകനായ നാ ഹോങ്-ജിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ചേസർ. കൂട്ടിക്കൊടുപ്പുക്കാരനായ ജുങ്-ഹോ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. തന്റെ കീഴിലുള്ള പെൺക്കുട്ടികളെ കാണാതാവുക മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണയാൾ. കാണാതായവരെയെല്ലാം വിളിച്ചിരിക്കുന്നത് ഒരാളാണെന്ന് മനസിലാക്കുന്ന ജുങ്-ഹോ, […]
Memento / മെമന്റോ (2000)
എം-സോണ്‍ റിലീസ് – 72 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ മാജിത് നാസർ ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 ക്രിസ്റ്റഫര്‍ നോളന് എന്ന സംവിധായകന് ഏവര്‍ക്കും പരിചയം ഉണ്ടാവും. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമാ സംരംഭമാണ് മെമന്റോ. ഒരുപക്ഷേ അദ്ദേഹത്തെ ലൈംലൈറ്റില്‍ എത്തിച്ച ക്രിസ്റ്റഫർ നോളൻ എന്ന പേര് ഒരു ബ്രാൻഡായി മാറാനുള്ള അടിത്തറ പാകിയ ചിത്രമെന്ന ഖ്യാതി തീർച്ചയായും മെമന്റോയ്ക്കുള്ളതായിരിക്കും. സൈക്കോളജിക്കൽ ത്രില്ലർ എന്ന വിശേഷണത്തോട് പൂർണമായും നീതി പുലർത്തിയെന്ന് മാത്രമല്ല, ഒരു പടി […]
Breakdown / ബ്രേക്ക്ഡൗൺ (1997)
എംസോൺ റിലീസ് – 54 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Mostow പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.0/10 1997-ല്‍ ജോനഥന്‍ മോസ്റ്റോവ് സംവിധാനം ചെയ്ത് കെര്‍ട്ട് റസ്സല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഒരു അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് “ബ്രേക്ക്ഡൗൺ” മാസച്യൂറ്റസില്‍ നിന്ന് സാന്‍ ഡിയേഗോ വരെ കാറോടിച്ച് പോകുകയാണ് ദമ്പതികളായ ജെഫും ഏമിയും. വഴിയില്‍ വെച്ച് അവരുടെ കാര്‍ ബ്രേക്ക്ഡൗണാകുന്നു. ആ വഴി വന്ന ഒരു ലോറിക്കാരന് വണ്ടി നിര്‍ത്തി അവരെ […]
No Country for Old Men / നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍ (2007)
എം-സോണ്‍ റിലീസ് – 28 ഭാഷ ഇംഗ്ലീഷ് സംവിധാനം Ethan Coen, Joel Coen പരിഭാഷ അരുണ്‍ ജോര്‍ജ്ജ് ആന്റണി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്കറുകള് ലഭിച്ച കോയന് സഹോദരന്മാരുടെ (ജോയല്‍ കോയന്, ഏഥന് കോയന് ) ചിത്രമാണ് ‘നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍’. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം. ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ […]
The Body / ദി ബോഡി (2012)
എം-സോണ്‍ റിലീസ് – 23 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ സജേഷ് കുമാര്‍ ജോണർ മിസ്റ്ററി, ത്രില്ലർ 7.6/10 സ്പാനിഷ് ചിത്രം, സംവിധാനം ഒരിയോള്‍ പൌലോ, മോര്‍ച്ചറിയില്‍ നിന്ന് കാണാതായ ഒരു സ്ത്രീ ശരീരം തേടിയുള്ള ഒരു അന്വേഷകന്റെ കഥ പറയുന്നു ഈ ചിത്രം. കഥയുടെ സസ്പെന്‍സും ആകസ്മികതയും ആണ് ഈ സിനിമയുടെ ശക്തി. അവസാന ഏഴു നിമിഷതിനിപ്പുറം കഥയുടെ മിസ്റ്ററി ഊഹിക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം എഴുതിയ തിരക്കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Kill Bill: Vol. 1 / കിൽ ബിൽ: വാല്യം. 1 (2003)
എം-സോണ്‍ റിലീസ് – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.1/10 വിഖ്യാത സംവിധായകൻ ക്വെന്റിൻ ടാരന്റിനോയുടെ നാലാമത്തെ ചലച്ചിത്രമാണ് കിൽ ബിൽ: വാല്യം. 1. ഒരു സാധാരണ പ്രതികാര കഥയെ വളരെ മികച്ച അവതരണം കൊണ്ട് എങ്ങനെ മികവുറ്റതാക്കാം എന്ന് കിൽ ബിൽ കാണിച്ചു തരും. ഗർഭിണിയായ ഒരു യുവതി, 4 വർഷത്തെ കോമയിൽ നിന്നും എഴുന്നേൽക്കുകയാണ്. എന്നാൽ അപ്പോഴേക്കും അവൾക്ക് തന്റെ കുഞ്ഞിനെ […]