എംസോൺ റിലീസ് – 3066 ഭാഷ കൊറിയൻ സംവിധാനം Ui-seok Jo പരിഭാഷ വിഷ്ണു ഷാജി ജോണർ മിസ്റ്ററി, ഡ്രാമ, ത്രില്ലർ 6.7/10 അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ഡീസന്റ് കൊറിയൻ ഡാർക്ക് ക്രൈം ത്രില്ലർ. ആളുകളുടെ മനസ്സ് വായിക്കാൻ കഴിവുള്ള നായകനായ ജങ്-ഹൊ, തന്റെ കാമുകിയുടെ ആത്മഹത്യക്ക് ശേഷം പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ജങ്-ഹൊയ്ക്ക് കുറച്ച് നാളത്തേക്ക് പത്തു വയസ്സ് പ്രായമുള്ള ഒരു അനാഥപെൺകുട്ടിയുടെ രക്ഷാകർത്താവും ആകേണ്ടി വരുന്നു. […]
Darlings / ഡാർലിങ്സ് (2022)
എംസോൺ റിലീസ് – 3065 ഭാഷ ഹിന്ദി സംവിധാനം Jasmeet K Reen പരിഭാഷ വിഷ് ആസാദ് ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 6.7/10 2022-ല്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്സ്, പ്രണയിച്ച് വിവാഹം കഴിച്ച, റയില്‍വേ ഉദ്യോഗസ്ഥനായ ഹംസയുടെയും ഭാര്യ ബദ്രു എന്ന ബദറുനിസ്സയുടെയും കഥയാണ് പറയുന്നത്. ഭാര്യയോട് സ്നേഹമുണ്ടെങ്കിലും, ഭാര്യയെ ഒരുപാട് ഉപദ്രവിക്കുന്ന,പിന്നെ എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ എന്ന വാദത്തിലൂടെ ഭാര്യയെ കയ്യിലെടുക്കുന്ന മദ്യപാനിയായ ഹംസയും, ഉപദ്രവങ്ങളില്‍ പൊറുതി മുട്ടിയ, അതേസമയം ഭര്‍ത്താവിനെ ഒരുപാട് […]
The World Is Not Enough / ദി വേൾഡ് ഈസ് നോട്ട് ഇനഫ് (1999)
എംസോൺ റിലീസ് – 3061 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Apted പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.4/10 ജെയിംസ് ബോണ്ട് സീരീസിലെ 19-മത്തെയും, Pierce Brosnan നായകനായി എത്തിയ മൂന്നാമത്തെതുമായ 1999 ൽ ഇറങ്ങിയ പണം വാരി ചിത്രംമാണ് ദി വേൾഡ് ഈസ് നോട്ട് ഇനഫ്. എല്ലാ James Bond സിനിമകളെയും പോലെ Action, thriller, mystery, അടി, വെടി, എന്നിവ കൊണ്ട് സമ്പന്നം. Kings Oil എന്ന എണ്ണ സാമ്രാജ്യത്തിനുടമയും, […]
The Tashkent Files / ദ താഷ്കെന്റ് ഫയൽസ് (2019)
എംസോൺ റിലീസ് – 3055 ഭാഷ ഹിന്ദി സംവിധാനം Vivek Agnihotri പരിഭാഷ അജേഷ് കണ്ണൂർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 8.1/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ താഷ്കെന്റ് ഫയൽസ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ശ്രീ. ലാൽ ബഹദൂർ ശാസ്ത്രി. 1966 ജനുവരി 11ന് ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാൽ ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് ഇപ്പുറവും അദ്ദേഹത്തിന്റെ മരണകാരണം അവ്യക്തമായി തുടരുകയാണ്. […]
Monster / മോൺസ്റ്റർ (2014)
എംസോൺ റിലീസ് – 3046 ഭാഷ കൊറിയൻ സംവിധാനം In-ho Hwang പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ബുദ്ധിമാന്ദ്യമുള്ള ഒരു പെണ്ണാണ് Bok-Soon. വഴിയോര കച്ചവടം ചെയ്താണ് അവൾ ജീവിക്കുന്നത്. ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച അവളെയും അനിയത്തിയെയും മുത്തശ്ശിയാണ് നോക്കിയിരുന്നത്. മുത്തശ്ശി മരിച്ചതോടെ അവളും അനിയത്തിയും ഒറ്റക്കാണ് താമസം. കമ്പനിയിലെ ഒരു പെണ്ണുമായുള്ള പ്രശ്നത്തിന്, കമ്പനി ഉടമസ്ഥനായ Jeon തന്റെ സഹോദരിയുടെ മകനായ Ik-Sang ന്റെ പക്കൽ കാശ് […]
Adan / അദാൻ (2019)
എംസോൺ റിലീസ് – 3042 ഭാഷ ടാഗലോഗ് സംവിധാനം Roman Perez Jr. പരിഭാഷ സുബീഷ്, ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ, ത്രില്ലർ 5.4/10 “ലോകത്ത് ഭക്ഷണത്തിനോ, പാർപ്പിടത്തിനോ വേണ്ടി ഒരു സമരവും നടന്നിട്ടില്ല. നടന്നത് മുഴുവൻ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.” Roman Perez Jr സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ക്രൈം ത്രില്ലറാണ് “അദാൻ.” പൊതുവെ ലെസ്ബിയൻ ചിത്രങ്ങളിൽ കാണുന്ന ടിപ്പിക്കൽ ക്ലൈമാക്സ് അല്ല ഇതിൽ എന്നത്, ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റ് ആണ്. സ്വാതന്ത്ര്യം […]
Children… / ചിൽഡ്രൻ… (2011)
എംസോൺ റിലീസ് – 3037 ഭാഷ കൊറിയൻ സംവിധാനം Kyu-maan Lee പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ത്രില്ലർ 7.2/10 ദേഗുവിലെ ‘ഫ്രോഗ് ബോയ്സി’ന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2011-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ക്രൈം ത്രില്ലർ ചിത്രമാണ് ചിൽഡ്രൻ. ആരാണ് ദേഗുവിലെ ‘ഫ്രോഗ് ബോയ്സ്’? എന്താണ് അവർക്ക് സംഭവിച്ചത്?അതറിയാൻ 1991 കാലഘട്ടത്തിലേക്ക് പോകണം. 1991 മാർച്ച് 26-ന് സൗത്ത് കൊറിയയിലെ ദേഗുവിൽ നിന്നും കാണാതായ ആൺകുട്ടികളുടെ അഞ്ചംഗ സംഘമാണ് ‘ഫ്രോഗ് ബോയ്സ്’. ഒരു പൊതു […]
The Mauritanian / ദി മൗറിറ്റാനിയൻ (2021)
എംസോൺ റിലീസ് – 3034 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ ഡോ. ജമാൽ ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 7.4/10 2001 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിലെ മുഖ്യപ്രതി എന്ന സംശയത്തിന്റെ പേരിൽ ഒരു കുറ്റവും ചാർജ് ചെയ്യപ്പെടാതെ 14 വർഷം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന മൌറിട്ടാനിയക്കാരൻ മൊഹാമെദു ഓൾഡ് സ്ലാഹിയുടെ ജയിലിലെ ഓർമ്മക്കുറിപ്പായ ഗ്വാണ്ടനാമോ ഡയറി എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ലീഗൽ ഡ്രാമയാണ് […]