എംസോൺ റിലീസ് – 2980 ഭാഷ ഇംഗ്ലീഷ് സംവിധാനം Grégory Levasseur പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 4.6/10 ഒരു സംഘം പുരാവസ്തുഗവേഷകർ ഈജിപ്റ്റിലെ മരുഭൂമിക്കടിയിൽ പുതിയൊരു പിരമിഡ് കണ്ടെത്തുന്നു. അന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഒട്ടേറെ സവിശേഷതകളുള്ള ആ പിരമിഡിനുള്ളിൽ പല രഹസ്യങ്ങളും മറഞ്ഞുകിടന്നിരുന്നു. അതെന്താണെന്നറിയാൻ 2014-ൽ പുറത്തിറങ്ങിയ “ദി പിരമിഡ്” എന്ന സൂപ്പര്നാച്ചുറൽ ഹൊറർ ചലച്ചിത്രം കാണുക.IMDb റേറ്റിംഗ് നോക്കി ഈ ചിത്രം ഒഴിവാക്കുന്നവർക്ക് നല്ലൊരു സിനിമാ അനുഭവം […]
A Perfect Enemy / എ പെർഫെക്ട് എനിമി (2020)
എംസോൺ റിലീസ് – 2978 ഭാഷ ഇംഗ്ലീഷ് സംവിധാനം Kike Maíllo പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 5.5/10 പേരെടുത്ത ആർക്കിടെക്റ്റാണ് ജെറേമി ആംഗസ്റ്റ്. ജോലിയിലും ജീവിതത്തിലും എല്ലാം “പെർഫെക്റ്റ്” ആയിരിക്കണമെന്ന് ചെറുപ്പം മുതൽ നിർബന്ധമുള്ളയാൾ. ഒരിക്കൽ പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുത്ത ശേഷം വാഴ്സോയിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ജെറേമി. ട്രാഫിക്ക് ജാമിൽ കുടുങ്ങിക്കിടന്നപ്പോൾ, മഴ നനഞ്ഞ ഒരു യുവതി ലിഫ്റ്റ് ചോദിച്ച് കാറിനടുത്തെത്തി. യുവതിയെ കാറിൽ കയറ്റി ജെറേമി […]
The Burning Sea / ദി ബേണിങ് സീ (2021)
എംസോൺ റിലീസ് – 2974 ഭാഷ നോർവീജിയൻ സംവിധാനം John Andreas Andersen പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 John Andreas Andersen സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ നോർവീജിയൻ സിനിമയാണ് ‘ദി ബേണിങ് സീ‘ (Nordsjøen).ഒരു ഓയിൽ റിഗ് തകർന്ന് അതിനിടയിൽ പെട്ട തന്റെ കാമുകനെ രക്ഷിക്കാൻ, സബ്മറൈൻ റോബോട്ട് ഓപ്പറേറ്ററായ നായികയും സുഹൃത്തും നടത്തുന്ന ശ്രമങ്ങളും, അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കാതൽ. മനോഹരമായ […]
The Wicker Man / ദ വിക്കർ മാൻ (1973)
എംസോൺ റിലീസ് – 2968 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Hardy പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്. സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. […]
Sorcerer / സോഴ്സറർ (1977)
എംസോൺ റിലീസ് – 2967 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം William Friedkin പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 1953- ൽ ഇറങ്ങിയ ദി വേജസ് ഓഫ് ഫിയർ (1953) എന്ന ചിത്രത്തെ ആസ്പദമാക്കി 1977ൽ നിർമ്മിച്ച അമേരിക്കൻ ചിത്രമാണ് സോഴ്സറർ. തെക്കേ അമേരിക്കയിലെ ഒരു ഉൾനാട്ടിൽ, ഒരു ഓയിൽ കമ്പനി പൊട്ടിത്തെറിക്കുന്നു. ഇത് കെടുത്താനായി സ്ഫോടന വസ്തുവായ നൈട്രോ ഗ്ലിസറിൻ എന്ന രാസവസ്തു അവിടെ […]
Love Hostel / ലവ് ഹോസ്റ്റൽ (2022)
എംസോൺ റിലീസ് – 2959 ഭാഷ ഹിന്ദി സംവിധാനം Shanker Raman പരിഭാഷ പ്രജുൽ പി ജോണർ ക്രൈം, റൊമാൻസ്, ത്രില്ലർ 7.3/10 ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകളെ ആസ്പദമാക്കി ശങ്കർ രമൺ സംവിധാനം ചെയ്ത റൊമാൻ്റിക്ക് ത്രില്ലർ സിനിമയാണ് ലവ് ഹോസ്റ്റൽ. ജ്യോതിയും ആശുവും വളരെ നാളുകളായി പ്രണയത്തിലാണ്. ജ്യോതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്ന് അവർ ഒളിച്ചോടി വിവാഹം കഴിക്കുന്നു. മിശ്രവിവാഹമായതിനാൽ അവരുടെ ജീവന് ഭീഷണിയുള്ളതുകൊണ്ട് കോടതി അവരെ സേഫ് ഹോമിലേക്ക് അയക്കുന്നു. ഒളിച്ചോടുന്നവരെ ദുരഭിമാനക്കൊലകളിൽ നിന്ന് […]
Operation Red Sea / ഓപ്പറേഷൻ റെഡ് സീ (2018)
എംസോൺ റിലീസ് – 2957 ഭാഷ മാൻഡറിൻ സംവിധാനം Dante Lam പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ, വാർ 6.6/10 2015 മാർച്ചിൽ യെമൻ ആഭ്യന്തരയുദ്ധകാലത്ത് യെമനിലെ തെക്കൻ തുറമുഖമായ ഏഡനിൽ നിന്നും വിദേശികളുൾപ്പടെ 600 ഓളം വരുന്ന ചൈനക്കാരെയും തിരികെ നാട്ടിലെത്തിക്കുന്ന ദൗത്യത്തെ അടിസ്ഥാനമാക്കി 2018-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ വാർ സിനിമയാണ് ഓപ്പറേഷൻ റെഡ് സീ. ചൈനീസ് റെഡ് സീയിൽ കടന്നുകേറി ഒരു കപ്പലിലെ ചൈനീസ് ജീവനക്കാരെ ബന്ദികളാക്കാൻ ശ്രമിച്ച സൊമാലിയൻ […]
Countdown / കൗണ്ട്ഡൗൺ (2019)
എംസോൺ റിലീസ് – 2956 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Dec പരിഭാഷ എബിൻ മർക്കോസ് ജോണർ ഹൊറർ, ത്രില്ലർ 5.4/10 നാം എപ്പോ മരിക്കുമെന്ന് പ്രവചിക്കാൻ ഒരു മൊബൈൽ ആപ്പിന് സാധിച്ചാലോ? 2019 ൽ പുറത്തിറങ്ങിയ കൗണ്ട്ഡൗൺ ഇത്തരമൊരു വ്യത്യസ്തമായ കഥ പറഞ്ഞ ഹൊറർ ചിത്രമാണ്. കൗണ്ട്ഡൗൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് മരണപ്പെട്ട രണ്ട് പേരെപ്പറ്റി അറിഞ്ഞ ക്വിൻ ഹാരിസ് എന്ന നഴ്സ് ഒരു കൗതുകത്തിന്റെ പുറത്ത് അത് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു. […]