എം-സോണ്‍ റിലീസ് – 1737 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Barker പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 4.7/10 Jordan Barkerന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ Thriller സിനിമയാണ് Torment. അടുത്തിടെ കല്യാണം കഴിഞ്ഞ കോറിയും സാറയും കൊറിയുടെ മകന്റെയൊപ്പം തന്റെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലേക്ക് വരുകയും രാത്രിയിൽ മുഖംമൂടിയിട്ട 3 പേർ കൊറിയുടെ മകനെ കൊണ്ടുപോകാൻ വരുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Reservoir Dogs / റിസർവോയർ ഡോഗ്സ് (1992)
എം-സോണ്‍ റിലീസ് – 1736 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.3/10 ക്വെന്റിൻ ടാരന്റിനോയുടെ ആദ്യകാലചിത്രങ്ങളിലൊന്നായ “റിസർവോയർ ഡോഗ്സ്” ഒരു റോബറിയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. പതിവ് ടാരന്റിനോ ശൈലിയായ വയലൻസിന്റെയും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരം ഈ ചിത്രത്തിലും പ്രകടമാണ്. ഒരാറംഗ സംഘം ഡയമണ്ട് ജ്വല്ലറി കൊള്ളയടിക്കുമ്പോൾ അപ്രതീക്ഷിതമായി പോലീസ് ആക്രമണമുണ്ടാവുകയും കൂട്ടത്തിലൊരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. എങ്ങനെയോ രക്ഷപ്പെട്ട് തിരിച്ച് താവളത്തിലെത്തിയ മറ്റുള്ളവർ തങ്ങളുടെ […]
Taking Lives / ടേക്കിങ് ലൈവ്സ് (2004)
എം-സോണ്‍ റിലീസ് – 1734 ഭാഷ ഇംഗ്ലീഷ് സംവിധാനം D.J. Caruso പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 ഒരു FBI ഏജന്റായി ആൻജെലിന ജോളി കേന്ദ്ര കഥാപത്രത്തിലെത്തുന്ന ത്രില്ലെർ ചിത്രമാണ് ‘Taking Lives’. വളരെ നിർണായകമായ ഒരു കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഏജന്റ് സ്കോട്ട് മോണ്ട്റിയലിലേക്ക് എത്തുന്നത്. ആൾക്കാരെ തിരഞ്ഞുപിടിച്ചു കൊലചെയ്തതിനു ശേഷം അവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് ജീവിക്കുന്ന ഒരു സീരിയൽ കില്ലർ നോർത്ത് അമേരിക്കയിലുള്ളതായി അറിയുന്നു. പോലീസായ ഹ്യൂഗോ ലെക്ലെയറിന് […]
The Fast and the Furious / ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ് (2001)
എം-സോണ്‍ റിലീസ് – 1728 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Cohen പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.8/10 ലോകമെമ്പാടുമുള്ള വാഹന പ്രേമികൾക്ക് ഫാസ്റ്റ് & ഫ്യുരിയസ് സീരീസിനെ കുറിച്ച് മുഖവുര നൽകേണ്ട യാതൊരു ആവശ്യവുമില്ല.ഫാസ്റ്റ് & ഫ്യുരിയസിലെ 9 ഭാഗങ്ങളിൽ ഒന്നാമത്തെ ഭാഗമാണ് 2001 ൽ ഇറങ്ങിയ “The Fast and the Furious”. കാറുകളും റേസിങ്ങുമായി ബന്ധപ്പെട്ടു ഇത്ര മാത്രം ഭാഗങ്ങളുള്ള മറ്റൊരു സിനിമ, സീരീസ് ആയി ഇതിനു മുമ്പോ […]
Ittefaq / ഇത്തെഫാക് (2017)
എം-സോണ്‍ റിലീസ് – 1727 ഭാഷ ഹിന്ദി സംവിധാനം Abhay Chopra പരിഭാഷ ഗിരീഷ് കുമാർ എൻ. പി. & വിഷ്ണുപ്രിയ ഗിരീഷ് കുമാർ ജോണർ മിസ്റ്ററി, ത്രില്ലർ 7.2/10 ഇന്ത്യൻ വംശജനും ഇപ്പോൾ ബ്രിട്ടീഷ് പൗരനുമായ ഒരു പ്രശസ്ത എഴുത്തുകാരനും യുവതിയായ ഒരു വീട്ടമ്മയും ഇരട്ട കൊലപാതകത്തിൽ മുഖ്യപ്രതികളായി സംശയിക്കപ്പെട്ട് അറസ്റ്റിലാവുന്നു. എഴുത്തുകാരൻ വിക്രം സേഥിയുടെ ഭാര്യ കാതറിൻ സേഥിയും വീട്ടമ്മയായ മായ സിൻഹയുടെ ഭർത്താവ് ശേഖർ സിൻഹയുമാണ് ഒരേ രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെടുന്നത്. […]
Dead Silence / ഡെഡ് സൈലൻസ് (2007)
എം-സോണ്‍ റിലീസ് – 1724 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.2/10 ജെയിംസ് വാനിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് ഡെഡ് സൈലൻസ്. ഒരിക്കൽ അപ്രതീക്ഷിതമായി ജേമിയുടെ വീട്ടിലേക്ക് ഒരു പെട്ടി വരുന്നു. അതിനുശേഷം ജേമിയുടെ ഭാര്യ കൊല്ലപ്പെടുന്നു. എന്നാൽ പോലീസ് അത് ചെയ്തത് ജേമി ആണെന്ന് പറയുന്നു. ഭാര്യയുടെ കൊലപാതകത്തിനുള്ള ഉത്തരങ്ങൾ തേടി ജേമി ആ പെട്ടിയെക്കുറിച്ചും അതിലുണ്ടായിരുന്ന പാവയെക്കുറിച്ചും അറിയാൻ സ്വന്തം […]
The Tenant / ദി ടെനന്റ് (1976)
എം-സോണ്‍ റിലീസ് – 1720 ക്ലാസ്സിക് ജൂൺ 2020 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ, ത്രില്ലർ 7.7/10 കിഴക്കൻ യൂറോപ്യൻ കുടിയേറ്റക്കാരനായ ട്രെൽകോവ്സ്കി (റോമൻ പോളാൻസ്കി)പാരീസിലെ ഒരു പഴയ കെട്ടിടത്തിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുന്നു, അദ്ദേഹത്തിന്റെ അയൽവാസികൾ അവനെ സംശയത്തോടെയും തികച്ചും ശത്രുതയോടെയും കാണുന്നു. അപ്പാർട്ട്മെന്റിന്റെ മുൻ വാടകക്കാരിയായ സുന്ദരിയായ സ്ത്രീ, ജനാലയിലൂടെ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് അറിഞ്ഞപ്പോൾ മുതൽ, ട്രെൽകോവ്സ്കി അവളെപ്പറ്റി കൂടുതൽ അസ്വസ്ഥാജനകമായ വഴികളിലൂടെ […]
The Face of Another / ദി ഫേസ് ഓഫ് അനദർ (1966)
എം-സോണ്‍ റിലീസ് – 1714 ക്ലാസ്സിക് ജൂൺ 2020 – 07 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.0/10 മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഒരാൾ. അപകർഷബോധം കാരണംഅയാൾ വീട്ടിലടച്ചിരിക്കുന്നു, പുറത്തിറങ്ങാൻ ഭയക്കുന്നു, തന്നെ അവഗണിക്കുന്നവരെ വെറുക്കുന്നു, സമൂഹത്തിൽ നിന്ന് ഒളിച്ചോടുന്നു. പക്ഷേ അയാൾക്ക് ഒരു പുതിയ മുഖവും വ്യക്തിത്വവും ലഭിച്ചാലോ? 1966-ൽ ഹിരോഷി തഷിഗഹാരയുടെ സംവിധാനത്തിൽപുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ത്രില്ലറായ ‘ദി ഫെയ്സ് ഓഫ് അനദർ’പറയുന്നത് ആ കഥയാണ്. […]