എംസോൺ റിലീസ് – 3229 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ അനുപ് അനു ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.1/10 ഫ്രാങ്ക് ഡാരാബോണ്ടിന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി മിസ്റ്ററി ത്രില്ലർ ചിത്രമാണ് “ദ മിസ്റ്റ്“.പെട്ടന്നൊരു ദിവസം ഒരു നഗരത്തിൽ മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുന്നു. എന്നാൽ അതിന്റെ പിന്നിലുള്ള ദൂരഹതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല. ഈ സമയത്താണ് അപ്രതീക്ഷിതമായി നഗരത്തിൽ കൊടുങ്കാറ്റ് ആഞ്ഞുവീശുന്നത്. അത് വലിയ തോതിലുളള നാശനഷ്ടങ്ങൾക്ക് കാരണമാവുന്നു. സാധനങ്ങളുടെ ലഭ്യതയെ കുറിച്ചുള്ള […]
Tiger Zinda Hai / ടൈഗർ സിന്ദാ ഹേ (2017)
എംസോൺ റിലീസ് – 3224 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 5.9/10 ആദ്യ ചിത്രമായ എക് ഥാ ടൈഗറിന്റെ തുടർച്ചയാണ് അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ YRF സ്പൈ യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായ ടൈഗർ സിന്ദാ ഹേ. സോയക്കൊപ്പം ഒളിവിൽ പോയ ടൈഗർ വർഷങ്ങൾക്ക് ശേഷം മറ്റൊരു രാജ്യത്ത് ഒരു കുടുംബനാഥൻ മാത്രമായി ഒതുങ്ങി ജീവിക്കുകയാണ്. ഇപ്പോൾ അവർക്കൊരു മകൻ കൂടിയുണ്ട്. അങ്ങനെയിരിക്കെയാണ് […]
The Roundup: No Way Out / ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023)
എംസോൺ റിലീസ് – 3223 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം, ത്രില്ലർ 6.6/10 “ദി ഔട്ട്ലോസ് (2017)”, “ദ റൗണ്ടപ്പ് (2022)“ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2023 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: നോ വേ ഔട്ട്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ […]
Guy Ritchie’s The Covenant / ഗൈ റിച്ചീസ് ദ കവനന്റ് (2023)
എംസോൺ റിലീസ് – 3213 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.5/10 U.S ആർമി അഫ്ഗാനിൽ താലിബാൻസുമായി ഏറ്റുമുട്ടലിന്റെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, അഫ്ഗാൻ ജനതയോട് ഇടപഴകുന്നതിന് വേണ്ടി അമേരിക്കൻ മിലിറ്ററി അഫ്ഗാനികളെ ഇന്റർപ്രെറ്ററുകളായി റിക്രൂട് ചെയ്യുന്നു. അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സ്പെഷ്യൽ വിസയാണ് അമേരിക്കൻ സർക്കാർ അവർക്ക് വാഗ്ദാനം ചെയ്തത്. അഹമ്മദ് ഈ ജോലി തിരഞ്ഞെടുത്തത് തന്നെ ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ്. […]
A Man Escaped / എ മാൻ എസ്കേപ്ഡ് (1956)
എംസോൺ റിലീസ് – 3205 ക്ലാസിക് ജൂൺ 2023 – 07 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ത്രില്ലർ, വാർ 8.2/10 1956 ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് ബ്രസോണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ജയില്‍ ചാട്ട സിനിമയാണ് “എ മാന്‍ എസ്കേപ്പ്ഡ്” രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടവില്‍ കഴിഞ്ഞ ആന്ദ്രേ ഡെവിഗ്നെയുടെ ഓര്‍മ്മക്കുറിപ്പുകളും, ബ്രെസോണിന്റെ അനുഭവങ്ങളുമാണ് ചിത്രത്തിന് ആധാരം. 1943-ല്‍ ഫ്രഞ്ച് റെസിസ്റ്റന്‍സ് ഫൈറ്ററായ ഫോണ്ടെയ്ന് നാസികളുടെ […]
Extraction 2 / എക്സ്ട്രാക്ഷൻ 2 (2023)
എംസോൺ റിലീസ് – 3202 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Hargrave പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2023-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എക്സ്ട്രാക്ഷൻ 2. 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ തന്നെ പുറത്തിറങ്ങിയ എക്സ്ട്രാക്ഷൻ എന്ന സിനിമയുടെ സീക്വൽ കൂടിയാണിത്. ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന മുൻ മിഷനിലെ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ടൈലർ ഓസ്ട്രിയയിൽ വിശ്രമ ജീവിതം നയിച്ചു പോകുന്നതിനിടയ്ക്ക് ഒരു ദിവസം ഒരു അപരിചിതൻ ടൈലറിനെ കാണാനെത്തുന്നു.ടൈലറിനെ […]
Weak Hero Class 1 / വീക്ക് ഹീറോ ക്ലാസ്സ് 1 (2022)
എംസോൺ റിലീസ് – 3193 ഭാഷ കൊറിയൻ സംവിധാനം You Su-min പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.6/10 ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ […]
Watcher / വാച്ചർ (2022)
എംസോൺ റിലീസ് – 3192 ഭാഷ ഇംഗ്ലീഷ് സംവിധാനം Chloe Okuno പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 ജൂലിയയും ഭർത്താവ് ഫ്രാൻസിസും ബുക്കാറസ്റ്റിലേക്ക് താമസം മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഫ്രാൻസിസ് ഒരു പാതി റൊമാനിയക്കാരനാണ്. അതുകൊണ്ട് തന്നെ റൊമാനിയൻ ഭാഷ സംസാരിക്കാൻ ഫ്രാൻസിസിന് അറിയാം. എന്നാൽ ജൂലിയക്ക് റൊമാനിയൻ ഭാഷ ഒട്ടും വശമില്ല. ഭാഷയുടെ കാര്യത്തിൽ ഫ്രാൻസിസ് ആണ് അവളെ സഹായിക്കാറ്. ഇരുവരും അവരുടെ പുതിയ അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുകയാണ്. പുതിയൊരു രാജ്യത്ത് […]