എംസോൺ റിലീസ് – 3212 ഭാഷ ജാപ്പനീസ് സംവിധാനം Tsutomu Mizushima പരിഭാഷ വിഷ്ണു ഷാജി ജോണർ അനിമേഷന്‍, ഡ്രാമ, മിസ്റ്ററി 7.5/10 “മരിച്ചവരെ മരണത്തിലേക്ക് തിരിച്ചയക്കുക” Tsutomu Mizushimaയുടെ സംവിധാനത്തിൽ 2012 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേഷൻ ഹൊറർ ടെലിവിഷൻ സീരീസാണ് അനദർ. 2009-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ Yukito Ayatsuji യുടെ നോവലിനെ ആസ്പദമാക്കിയാണ് 12(+1 OVA) എപ്പിസോഡുകളുള്ള Another ചിത്രീകരിച്ചിരിക്കുന്നത്. 26 വർഷം മുമ്പ് യോമിയാമയിലെ ജൂനിയർ ഹൈസ്കൂളിലെ ഒരു ക്ലാസ്സിൽ […]
Weak Hero Class 1 / വീക്ക് ഹീറോ ക്ലാസ്സ് 1 (2022)
എംസോൺ റിലീസ് – 3193 ഭാഷ കൊറിയൻ സംവിധാനം You Su-min പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.6/10 ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ […]
Flower of Evil / ഫ്ലവർ ഓഫ് ഈവിൾ (2020)
എംസോൺ റിലീസ് – 3187 ഭാഷ കൊറിയൻ സംവിധാനം Cheol-gyu Kim പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ ക്രൈം, മിസ്റ്ററി, റൊമാൻസ് 8.6/10 2020-ൽ Lee Joon-gi, Moon Chae-won എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Tvn-ൽ സംപ്രേഷണം ചെയ്ത കൊറിയൻ ത്രില്ലർ ഡ്രാമയാണ് “ഫ്ലവർ ഓഫ് ഈവിൾ“. തന്റെ ഭാര്യയും മക്കളും മകളുമൊത്ത് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുന്നയാളാണ് ബെക്ക് ഹീ സോങ്. അയാൾക്ക് അധികമാരും അറിയാത്ത വളരെ മോശമായൊരു പഴയ കാലമുണ്ട്, അത് ഭാര്യയിലും […]
Shadow and Bone Season 2 / ഷാഡോ ആൻഡ് ബോൺ സീസൺ 2 (2023)
എംസോൺ റിലീസ് – 3186 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശി,ഫഹദ് അബ്ദുൽ മജീദ് & ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.6/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി […]
Fringe Season 4 / ഫ്രിഞ്ച് സീസൺ 4 (2011)
എംസോൺ റിലീസ് – 3183 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ […]
Vinland Saga Season 2 / വിൻലൻഡ് സാഗ സീസൺ 2 (2023)
എംസോൺ റിലീസ് – 3182 ഭാഷ ജാപ്പനീസ് സംവിധാനം Shuhei Yabuta പരിഭാഷ വൈശാഖ് പി.ബി ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.8/10 പ്രശസ്തമായ Studio Mappa യുടെ ആനിമേഷനിൽ പുറത്തിറങ്ങുന്ന അനിമേ സീരീസാണ് വിൻലൻഡ് സാഗ സീസൺ 2. ഒന്നാം സീസണിൽ ഭീകരമായ പോരാട്ടങ്ങളും തോർഫിൻ എന്ന യോദ്ധാവിൻ്റെ ഉദയവും ധീരമായ യാത്രകളും പ്രതികാരവും വിഷയമായി. എന്നാൽ രണ്ടാം സീസണിൽ അടിമയായ തോർഫിൻ്റെ പുതിയൊരു ജീവിതമാണ് കാണിക്കുന്നത്. കൂടാതെ, ഒരുപാട് പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട്.എയ്നർ എന്ന പുതിയൊരു […]
From Season 2 / ഫ്രം സീസൺ 2 (2023)
എംസോൺ റിലീസ് – 3181 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ […]
Ozark Season 2 / ഒസാർക് സീസൺ 2 (2018)
എംസോൺ റിലീസ് – 3178 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷകർ അരുൺ അശോകൻ, ഫഹദ് അബ്ദുൽ മജീദ് & വിഷ് ആസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി […]