എം-സോണ്‍ റിലീസ് – 1107 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Entwistle, Lucy Tcherniak പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ അഡ്വെഞ്ചർ, കോമഡി, ക്രൈം 8.1/10 ചാള്‍സ് ഫോര്സ്മാന്റെ ഇതേ പേരിലുള്ള ഡാര്‍ക് കോമഡി ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ സീരീസാണ് “ദി എന്‍ഡ് ഓഫ് ഫ***ങ് വേള്‍ഡ്”. ബ്രിട്ടീഷ് ടെലിവിഷനായ ചാനല്‍ 4 സംപ്രേക്ഷണം ചെയ്തു തുടങ്ങിയ നെറ്റ്ഫ്ലിക്സിനെ സഹകരണത്തോടെ നിര്‍മ്മിച്ച ഈ പരമ്പര ലോകവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സ്വയം മനോരോഗിയെന്ന് വിശേഷിപ്പിക്കുന്ന 17 […]
Moon / മൂണ്‍ (2009)
എം-സോണ്‍ റിലീസ് – 1106 ഭാഷ ഇംഗ്ലീഷ് സംവിധാനം Duncan Jones പരിഭാഷ അരുൺ കുമാർ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.9/10 മൂണ്‍ 2009-ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍/ മിസ്റ്ററി ചിത്രമാണ്. സമീപ ഭാവിയില്‍ ഭൂമിയുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സായ ഹീലിയം-3 വിളവെടുക്കാന്‍ മൂന്നു വര്‍ഷത്തെ കരാറില്‍ ചന്ദ്രന്റെ മറുവശത്തു താമസ്സിക്കുകയാണ് സാം ബെല്‍. സഹായത്തിന് ഗെര്‍ട്ടി എന്ന കൃത്രിമ ബുദ്ധിയുള്ള കംപ്യൂട്ടറും. കരാര്‍ അവസാനിച്ചു ഭൂമിയിലേക്ക് തിരിച്ചു പോകാന്‍ രണ്ടാഴ്ചകള്‍ മാത്രം ശേഷിക്കേ […]
Only Lovers Left Alive / ഒൺലി ലവർസ് ലെഫ്റ്റ് അലൈവ് (2013)
എം-സോണ്‍ റിലീസ് – 1104 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Jarmusch പരിഭാഷ നിഖിൽ വിജയരാജൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 ചില സിനിമകൾ, വല്ലപ്പോഴും മാത്രം ചില സിനിമകൾ, ആദ്യകാഴ്ചയിൽ നമ്മുടെ കൂടെ കൂടും. പിന്നീടൊരിക്കലും നമ്മളെ വിട്ടുപോവുകയായില്ല. നമ്മളറിയാതെ കൂടെകൂടും. വലിയ ബഹളങ്ങൾ ഉണ്ടാവില്ല വലിയ ട്വിസ്റ്റുകൾ ഉണ്ടാവില്ല. പശ്ചാത്തലത്തിൽ കേൾക്കുന്ന ഒരു മെലഡി പോലെ നമ്മളറിയാതെ വീണ്ടും വീണ്ടുമത് കണ്ടുകൊണ്ടേയിരിക്കും.അതിനുമാത്രം എന്താണ് ഇതിലെന്നു ചോദിച്ചാൽ ഒന്നുമില്ല. രണ്ടുപേർ […]
Westworld Season 2 / വെസ്റ്റ് വേൾഡ് സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 1102 ഭാഷ ഇംഗ്ലീഷ് നിർമാണം HBO പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.7/10 സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും അവരുടെ […]
Kingdom of Heaven / കിംഗ്ഡം ഓഫ് ഹെവന്‍ (2005)
എം-സോണ്‍ റിലീസ് – 1101 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 സുൽത്താൻ സലാഹുദ്ദീനും, ജെറുസലം രാജാവ് ബാൾഡ്വിനും തമ്മിൽ ആക്രമണ വിരുദ്ധ ഉടമ്പടി യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്നോൾഡ് (റെയ്നാൾഡ് ഓഫ് ഷാത്തിലിയൻ) പലവട്ടം ലംഘിക്കുകയുണ്ടായി. 1182-ൽ മുഹമ്മദ് നബിയുടെ മദീനയിലെ സമാധി മന്ദിരം തകർക്കാൻ സേനയെ അയച്ചതിനെ തുടർന്നും, മുസ്ലിം തീർത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിൻറെ പേരിലും […]
Fantastic Beasts: The Crimes of Grindelwald / ഫന്റാസ്റ്റിക് ബീസ്റ്റ്സ്: ദി ക്രൈംസ് ഓഫ് ഗ്രിന്റല്‍വാള്‍ഡ് (2018)
എം-സോണ്‍ റിലീസ് – 1100 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ ആകാശ് ജോണർ അഡ്വെഞ്ചർ, ഫാന്റസി, ഫാമിലി 6.6/10 ഹാരിപോട്ടർ പരമ്പരക്കുശേഷം ജെ കെ റൗളിങ് എഴുതിയ ഫാന്റസി ത്രില്ലർ ആണ് 2016 മുതലാരംഭിച്ച ”ഫന്റാസ്റ്റിക് ബീസ്റ്റ്സ് സീരീസ്”. ഈ ശ്രേണിയിലെ രണ്ടാമത്തെ ചിത്രമാണ് 2018ൽ പുറത്തിറങ്ങിയ “ഫന്റാസ്റ്റിക് ബീസ്റ്റ്സ്: ദ ക്രൈംസ് ഓഫ് ഗ്രിന്റൽവാൾഡ്”. ആദ്യ ഹാരിപോട്ടർ കഥയിലെ സംഭവങ്ങൾ നടക്കുന്നതിന് ഏതാണ്ട് 65 വർഷങ്ങൾക്കു മുമ്പാണ് ഈ സിനിമയിലെ കാലഘട്ടം (1920കളുടെ […]
The Mummy / ദ മമ്മി (1999)
എം-സോണ്‍ റിലീസ് – 1097 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 ഒരേസമയം ഉദ്വേഗവും, ആവേശവും, ഭീതിയും ജനിപ്പിക്കുന്ന ഒരു ഐതിഹാസിക ചിത്രമാണ് ദി മമ്മി. 1925 ഇല് സഹാറ മരുഭൂമിയില്‍ റിക്ക് ഒ’കൊണര്‍ എന്ന സാഹസികനും, ഈവ്ലിന് എന്ന ഈജിപ്റ്റോളജിസ്റ്റും, മറ്റുചില പുരാവസ്തുഗവേഷകരും നിധി തേടിയുള്ള അന്വേഷണത്തിനിടയില്‍ ഒരു പുരാതനശവകുടീരത്തില് എത്തിച്ചേരുന്നു. തങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ധാരണയില്ലാതെ അവര്‍ 3000 വര്‍ഷം മുന്‍പ് മരണശാസനയാല് […]
Road Games / റോഡ് ഗെയിംസ് (2015)
എം-സോണ്‍ റിലീസ് – 1095 ഭാഷ ഇംഗ്ലീഷ് സംവിധാനം Abner Pastoll പരിഭാഷ അഭയ് കമൽ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.4/10 ആബ്നർ പാസ്റ്റോൾ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് റോഡ് ത്രില്ലർ മൂവിയാണ് റോഡ് ഗെയിംസ്. ജാക്ക് എന്ന യുവാവ് ഫ്രാൻസിൽ നിന്ന് തന്റെ നാടായ ഇംഗ്ലണ്ടിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നു. വഴിയിൽ വച്ച് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് സംഭവബഹുലമായ വഴിത്തിരിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന […]