എം-സോണ്‍ റിലീസ് – 1018+ BONUS RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Kelsey Mann പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, ഷോർട്, കോമഡി 7.1/10 പിക്സാര്‍ അനിമേഷന്‍ സ്റ്റുഡിയോ (Pixar Animation Studios) നിര്‍മ്മിച്ച് കെസ്ലി മാന്‍ (Kelsey Mann) സംവിധാനം ചെയ്ത കമ്പ്യൂട്ടര്‍ അനിമേഷന്‍ ഷോര്‍ട്ട് ഫിലിമാണ് 2013 ല്‍ ഇറങ്ങിയ പാര്‍ട്ടി സെന്‍ട്രല്‍ (Party Central). 2013 ആഗസ്റ്റ് 9 ന് കാലിഫോര്‍ണിയയിലെ അനഹെയ്മില്‍ (Anaheim, California) നടന്ന ഡി23 എക്സ്പോയിലാണ് […]
Smallfoot / സ്മാൾഫുട്ട് (2018)
എം-സോണ്‍ റിലീസ് – 1018 ഭാഷ ഇംഗ്ലീഷ് സംവിധാനം Karey Kirkpatrick പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.7/10 2018ൽ ഇറങ്ങിയ ഒരു 3D അനിമേഷൻ ചിത്രമാണ് സ്മാൾഫുട്ട്. മനുഷ്യരുടെ ഇടയിൽ യെതി അഥവാ ബിഗ്ഫൂട്ട് എന്ന സാങ്കൽപ്പികജീവി ഉണ്ടെന്ന വിശ്വാസമുണ്ടല്ലോ. ഇതിന്റെ മറുവശമെന്നോണം യെതികൾക്കിടയിൽ മനുഷ്യൻ അഥവാ സ്മാൾഫുട്ട് എന്ന ഒരു സാങ്കൽപ്പികജീവി ഉള്ളതായി വിശ്വാസം ഉണ്ടെങ്കിലോ? ഇതാണ് സ്മാൾഫുട്ട് എന്ന ചിത്രത്തിന്റെ ആധാരം. ഹിമാലയത്തിൽ മനുഷ്യർ പോകാത്ത ഒരു […]
I Spit on your grave / ഐ സ്പിറ്റ് ഓൺ യുവർ ഗ്രേവ് (2010)
എം-സോണ്‍ റിലീസ് – 1015 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven R. Monroe പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.3/10 നഗരത്തിന്റെ ബഹളത്തില്‍ നിന്നകന്ന് തന്റെ രണ്ടാമത്തെ പുസ്തകമെഴുതാനായി ജെന്നിഫര്‍ ഹില്‍സ് എന്ന യുവഎഴുത്തുകാരി വനത്തിനുള്ള മനോഹരമായ കാബിന് വാടകക്കെടുക്കുന്നു. പക്ഷേ ആ കൊച്ചുപട്ടണത്തില്‍ ജെന്നിഫറിന്റെ സാന്നിധ്യം സ്ഥലവാസികളായ ഏതാനും യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. നഗരത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ മര്യാദ പഠിപ്പിക്കുവാന്‍ ഒരുരാത്രി അവര്‍ ഇറങ്ങിത്തിരിക്കുന്നു. 1978 ല്‍ പുറത്തിറങ്ങിയ ഇതേപേരിലുള്ള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരമാണ് […]
The Girl with the Dragon Tattoo / ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ (2011)
എം-സോണ്‍ റിലീസ് – 1012 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.8/10 നാല്‍പ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് വാന്ഗര് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ദ്വീപില്‍ നടന്ന ഒരു കുടുംബസംഗമത്തിനിടെ ഹാരിയറ്റ് വാന്ഗര് അപ്രത്യക്ഷയാവുന്നു. അവളുടെ ശവശരീരം കണ്ടുകിട്ടിയില്ലെങ്കിലും അവളുടെ പ്രിയപ്പെട്ട അമ്മാവന്, അതൊരു കൊലപാതകമാണെന്നും തന്റെ കുടുംബാംഗങ്ങളില്‍ ആരോ ത്തന്നെയാണ് കൊലയാളിയെന്നും വിശ്വസിക്കുന്നു. കൊലയാളിയെ കണ്ടെത്താനായി സമീപകാലനിയമനടപടികളിലൂടെ അപമാനിതനായ സാമ്പത്തികജേര്ണലിസ്റ്റ് മൈക്കല്‍ ബ്ലോങ്ക്വിസ്റ്റും കമ്പ്യൂട്ടര്‍ ഹാക്കറായ ലിസ്ബത് സലാന്ദറും […]
Rain Man / റെയിൻ മാൻ (1988)
എംസോൺ റിലീസ് – 1005 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Barry Levinson പരിഭാഷ അരുണ്‍കുമാര്‍ വി.ആര്. ജോണർ ഡ്രാമ 8.0/10 വര്‍ഷങ്ങളായി കാണാതിരുന്ന തന്റെ പിതാവ് മരിച്ചതറിഞ്ഞ് സിൻസിനാറ്റിയിലെ വീട്ടിലേക്ക് ചെല്ലുന്ന ചാർളി ബാബിറ്റ് (ടോം ക്രൂസ്) കേള്‍ക്കുന്നത് തന്റെ പിതാവിന്റെ കോടിക്കണക്കിന് ഡോളര്‍ വരുന്ന സ്വത്തിന്റെ സിംഹ ഭാഗവും ഓട്ടിസം ബാധിച്ച മൂത്തമകൻ റെയ്മണ്ടിന് (ഡസ്റ്റിൻ ഹോഫ്മാൻ) പതിച്ചുനൽകിയിരിക്കുകയാണെന്നാണ്. അതുവരെ തനിക്കൊരു മൂത്ത സഹോദരന് ഉണ്ടെന്നു പോലും അറിയാതെ സ്വത്തു മോഹിച്ചു […]
The Bank Job / ദ ബാങ്ക് ജോബ് (2008)
എം-സോണ്‍ റിലീസ് – 1006 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ അമൽ സി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.2/10 മുൻപ് ഒരു പെറ്റി ക്രിമിനലായിരുന്ന ടെറി ലെതർ (ജേസൺ സ്റ്റഥം), ഇന്നു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാർ ഡീലർ ആണ്. ഭാര്യയും കുട്ടികളുമായ് ഒരു സാധാരണ ലണ്ടൻ ജീവിതം നയിക്കുന്ന ടെറിയുടെ അടുക്കലേക്ക് മുൻ കാമുകി മാർട്ടീൻ ലവ് വളരെ ലാഭകരമായ ഒരു ബാങ്ക് മോഷണത്തെ കുറിച്ച് സൂചിപ്പിക്കുന്നു. തുടർന്ന് തന്റെ സംഘത്തോടൊപ്പം […]
Water, Wind, Dust / വാട്ടർ, വിൻഡ്, ഡസ്റ്റ് (1989)
എം-സോണ്‍ റിലീസ് – 1004 ഭാഷ പേർഷ്യൻ സംവിധാനം Amir Naderi പരിഭാഷ ആകാശ് ആർ. എസ്സ് ജോണർ ഡ്രാമ 6.7/10 ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ പ്രയോഗിക്കുന്നതിൽ കൃതഹസ്തനായ ഇറാനിയൻ സംവിധായകനാണ് അമീർ നദേരി. അദ്ദേഹത്തിന്റെ ‘വാട്ടർ, വിൻഡ്,ഡസ്റ്റ് ‘എന്ന ചലച്ചിത്രം തികച്ചും വ്യത്യസ്തമായ ഒരനുഭവ പ്രപഞ്ചമാണ് ഒരുക്കുന്നത്. 1989ൽ നിർമിച്ച ഈ ചലച്ചിത്രം വരൾച്ചാപീഡിതമായ തെക്കൻ ഇറാനിന്റെ കഥയാണ് പറയുന്നത്. പറയുന്നത് എന്നല്ല കാണിക്കുന്നത് എന്നുതന്നെയാണ് എഴുതേണ്ടത്. ഭൂമിയും മനുഷ്യനും ഒരിറ്റുവെള്ളത്തിനായി പോരാടുന്നതിന്റെ ദൃശ്യവാഗ്മയ ചിത്രമാണ് ഈ […]
The Cup / ദ കപ്പ് (1999)
എം-സോണ്‍ റിലീസ് – 1003 ഭാഷ ടിബറ്റൻ സംവിധാനം Khyentse Norbu പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, സ്പോർട് 6.9/10 1998 ലെ ഫ്രാൻസ് ലോകകപ്പ് സമയത്ത് ഫുട്ബാള്‍ മത്സരം കാണാന്‍ വേണ്ടി ധര്‍മശാലയിലെ അഭയാര്‍ത്ഥിയായ ഒരു തിബറ്റന്‍ ബുദ്ധസന്യാസിയായ ഒറിജീന്റെ ‘പോരാട്ട’ത്തിന്റെ കഥ. നര്‍മ്മവും കാര്യങ്ങളും ലോക നന്മയും ഒരു കൊച്ചു കുട്ടിയിലൂടെ വരച്ചു കാണിക്കുന്ന ഇന്ത്യ ലൊക്കേഷനായ ഒരു മനോഹരമായ തിബറ്റന്‍ സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ