എം-സോണ്‍ റിലീസ് – 323 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.8/10 ജെ.ആർ.ആർ ടോൽകിൻ രചിച്ച എക്കാലത്തേയും മികച്ച ബാലസാഹിത്യ കൃതികളിലൊന്നായ ‘ദ ലോർഡ് ഓഫ് ദ റിങ്ങ്സി’ന്റെ ചലച്ചിത്രാവിഷ്കാരമാണ് ദ ലോർദ് ഓഫ് ദ റിങ്ങ്സ് ട്രിലോജി. ഈ സിനിമാ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ദ റ്റു ടവേഴ്സ്. മുൻ ചിത്രമായ ‘ദ ഫെലോഷിപ്പ് ഓഫ് ദ റിങ്ങ്സി’നെ വെല്ലും വിധമുള്ള വിഷ്വൽ […]
Drive / ഡ്രൈവ് (2011)
എം-സോണ്‍ റിലീസ് – 322 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicolas Winding Refn പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 7.8/10 ജെയിംസ് സല്ലിസിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി, നിക്കോലാസ് വിൻഡിങ് റെഫൻ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ അമേരിക്കൻ നിയോ-നോയർ ചിത്രമാണ് ഡ്രൈവ്. റയാൻ ഗോസ്ലിങ്ങ്, കാരീ മുള്ളിഗൻ, ബ്രയാൻ ക്രാൻസ്റ്റൺ തുടങ്ങിയവർ സിനിമയിൽ വേഷമിടുന്നു. വ്യത്യസ്തമായ അവതരണ ശൈലി പുലർത്തിയ സിനിമയിലൂടെ, റെഫൻ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയെടുത്തു. […]
The Jungle Book / ദി ജംഗിൾ ബുക്ക് (2016)
എം-സോണ്‍ റിലീസ് – 321 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 7.4/10 റുഡ്യാർഡ് കിപ്ലിങിന്റെ ലോക പ്രശസ്തമായ ബാലസാഹിത്ര കൃതി, “ജംഗിൾ ബുക്ക്”നെ ആസ്പദമാക്കി, ഡിസ്നി പിക്ചേഴ്സ് നിർമിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ജംഗിൾ ബുക്ക്(2016). ചെന്നായ്ക്കൂട്ടത്തിൽ വളർന്ന മനുഷ്യ ബാലൻ മൗഗ്ലിയുടെ കഥ ലോകമെമ്പാടുമുള്ള കുട്ടികളെ വളരേ വിസ്മയിപ്പിച്ച ഒന്നായിരുന്നു. 2016ലെ ഈ ലൈവ്-ആക്ഷൻ/CGI സിനിമ കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ രസിപ്പിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. മൗഗ്ലിയായി ഇന്ത്യൻ വംശജനായ […]
Harry Potter and The Order of Pheonix / ഹാരി പോട്ടർ ആൻഡ് ദി ഓർഡർ ഓഫ് ഫീനിക്സ് (2007)
എം-സോണ്‍ റിലീസ് – 320 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാമിലി 7.5/10 ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിച്ച ഒരു ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്. ഹാരി പോട്ടർ പരമ്പരയിൽ അഞ്ചാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണീ ചലച്ചിത്രം. നിർമ്മാണം ഡേവിഡ് ഹേമാനും ഡേവിഡ് ബാറോണും ചേർന്നായിരുന്നു. ഹാരി പോട്ടറുടെ […]
Pirates of The Caribbean Curse of the Black Pearl / പൈറേറ്റ്സ് ഓഫ് ദി കരീബിയൻ കേർസ് ഓഫ് ദി ബ്ലാക്ക് പേൾ (2003)
എം-സോണ്‍ റിലീസ് – 319 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 8.0/10 ബ്ലാക്ക് പേൾ എന്ന കപ്പലിന്റെ ക്യാപ്റ്റൻ ഹെക്ടർ ബാർബോസയും(ജഫ്രി റഷ്) സംഘവും ഒരു ആസ്ടെക് നിധി സ്വന്തമാക്കുന്നതിനിടെ ശപിക്കപ്പെടുന്നു.തുടർന്ന് ശാപം ഒഴിവാക്കാൻ ബാർബോസ്സ ശ്രമിക്കുന്നു.ഇതിനിടയിൽ ബാർബോസ്സയൊടെ കയ്യിലകപ്പെടുന്ന എലിസബത്ത് സ്വാനിനെ(കെയ്റ നൈറ്റ്ലി) രക്ഷിക്കാനായി കാമുകൻ വിൽ ടേണർ (ഒർളാന്റോ ബ്ലൂം) തടവിൽ കഴിയുന്ന കടൽകൊള്ളക്കാരനായ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ(ജോണി ഡെപ്പ്) സഹായം […]
Elephant / എലിഫന്റ് (2003)
എം-സോണ്‍ റിലീസ് – 312 ഭാഷ ഇംഗ്ലീഷ് സംവിധാനം Gus Van Sant പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 അമേരിക്കൻ സംവിധായകനായ ഗുസ് വാന്‍ സാന്തിന്റെ എലിഫന്റിനാണ് 2003-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ദ്യോർ ലഭിച്ചത്. 1999 ഏപ്രില്‍ 20ന് കൊളറാഡോയിലെ കൊളംബൈന്‍ ഹൈസ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എറിക്കും ഡൈലനും ഒരു പ്രകോപനവുമില്ലാതെ പന്ത്രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപകനെയും വെടിവച്ചു കൊല്ലുകയും അതിനുശേഷം ആത്മഹത്യ ചെയ്യുകയുമുണ്ടായി. എറിക്കി ന്റെ ബ്ലോഗില്‍ […]
Wall-E / വാൾ-ഈ (2008)
എം-സോണ്‍ റിലീസ് – 309 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Stanton പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാമിലി 8.4/10 2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ […]
Ex Machina / എക്സ് മാകിന (2015)
എം-സോണ്‍ റിലീസ് – 308 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ നിതിൻ PT, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.7/10 ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ ധനികനായ മുതലാളി നേതൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഒരു റോബോട്ടിനെ രഹസ്യമായി ഉണ്ടാക്കുകയാണ്. അതിന്റെ കഴിവുകൾ പരിശോധിക്കാൻ കാലേബ് ആ കമ്പനിയിലെ യുവ പ്രോഗ്രാമറേ അദ്ദേഹം ക്ഷണിക്കുന്നു. സുന്ദരിയായ ഒരു യുവതിയുടെ ദേഹം ഉള്ള ആ റോബോട്ടുമായി ഇടപഴകുന്ന കാലേബിന് പ്രതീക്ഷിക്കാത്ത പലതും നേരിടേണ്ടിവരുന്നു. […]