എം-സോണ്‍ റിലീസ് – 126 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Chadwick പരിഭാഷ നന്ദലാല്‍ ആര് ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.5/10 84-ാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന് അക്ഷരാഭ്യാസം നേടി, ഗിന്നസ് ബുക്കിലിടം പിടിക്കുകയും ഐക്യരാഷ്ട്രസഭയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്ത കെനിയന്‍ സ്വാതന്ത്ര്യസമര സേനാനി മറൂഗെയെക്കുറിച്ചാണ് ദ ഫസ്റ്റ് ഗ്രേഡര്‍ എന്ന സിനിമ. ഈ സിനിമ വെറുമൊരു ജീവചരിത്രമല്ല. ഒരു ദേശത്തിന്റെ പോരാട്ടചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ […]
Pulp Fiction / പള്‍പ്പ് ഫിക്ഷന്‍ (1994)
എം-സോണ്‍ റിലീസ് – 124 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ജിതിന് രാജ് ജോണർ ക്രൈം, ഡ്രാമ 8.9/10 1994 ൽ അമേരിക്കൻ സംവിധായകൻ ക്വെന്റിൻ ടാരന്റിണോ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് പൾപ്പ് ഫിക്ഷൻ.കഴിഞ്ഞ മൂന്നു-നാല് ദശകത്തില്‍ വന്ന സിനിമകളില്‍ സിനിമാ ആഖ്യാന വ്യവസ്ഥിതി തന്നെ മാറ്റിമറിക്കുന്ന ശൈലി പിന്തുടര്‍ന്ന സിനിമയാണ് പള്‍പ്പ്ഫിക്ഷന്‍. ക്രൈമും, ത്രില്ലറും, നോണ്‍ലീനിയര്‍ ശൈലിയില്‍ സംവേധിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച സിനിമ. അമേരിക്കയിലെ പ്രശസ്തമായിട്ടുള്ള എന്റർടെയിൻമെന്റ് വീക്ക്ലിയുടെ നവക്ലാസ്സികുകളുടെ […]
Gandhi / ഗാന്ധി (1982)
എം-സോണ്‍ റിലീസ് – 122 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Attenborough പരിഭാഷ അവർ കരോളിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 1982ല്‍, റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഗാന്ധി, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയോടെ ഈ ചിത്രം പകര്‍ത്തി വെയ്ക്കുന്നു. ഗാന്ധിയും, ഇന്ത്യയും ചരിത്രത്തില്‍ ഉള്ളടുത്തോളം ഈ ചിത്രവും നിലനില്‍ക്കുമെന്ന് […]
Perfume: The Story of a Murderer / പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മര്‍ഡറര്‍ (2006)
എം-സോണ്‍ റിലീസ് – 119 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Tykwer പരിഭാഷ മുജീബ് സി പി വൈ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7.5/10 ടോം ടൈക്കർ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ജർമൻ സിനിമയാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറർ. ജർമൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് സിനിമ നിർമ്മിക്കപ്പെട്ടത്. പാട്രിക്ക് സസ്കിന്റ് എഴുതിയ പെർഫ്യൂം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. 18-ാം നൂറ്റാണ്ടിലെ ഫ്രാൻസിലാണ് കഥ […]
Frozen / ഫ്രോസൺ (2013)
എം-സോണ്‍ റിലീസ് – 117 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Buck, Jennifer Lee പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 7.4/10 നമ്മളിൽ എല്ലാവരിലും ജന്മസിദ്ധമായി കിട്ടിയിരിക്കുന്ന ഒരു കഴിവോ വ്യത്യസ്തതയോ ഉണ്ടായിരിക്കും. ഈ വ്യത്യസ്തത ചിലരെ കൂടുതൽ സ്വീകാര്യരാക്കുമ്പോൾ മറ്റുചിലർക്ക് അത് മറ്റുള്ളവരിൽ നിന്ന് മറച്ച് തികച്ചും സാധാരണക്കാരായി നടിച്ച് ദുസഹമായ ഒരു ജീവിതം നയിക്കാനായിരിക്കും വിധി. ഭയവും പരിഭ്രാന്തിയും മൂലം അവർ നിയന്ത്രണം വിട്ടു ചെയ്തുപോകുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ അവർക്ക് ഒരു […]
The Fountain / ദി ഫൗണ്ടൻ (2006)
എം-സോണ്‍ റിലീസ് – 114 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ ജോസി ജോയ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.2/10 മനുഷ്യന്റെ ഉത്ഭവകാലം തൊട്ട് ഇന്നുവരെ ശാസ്ത്രലോകം അവനു നൽകിയ സംഭാവനകൾ വില മതിക്കാനാവാത്തതാണ്. പ്രത്യേകിച്ച് വൈദ്യശാസ്ത്ര രംഗത്തു മനുഷ്യർ നടത്തിയ മുന്നേറ്റം അത്ഭുതാവഹമാണ്. പക്ഷെ എത്രയൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി എന്ന് പറയുമ്പോഴും മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി നിലനിൽക്കുന്ന ഒന്നാണ് മരണം. ചിത്രത്തിൽ ന്യൂറോ ശാസ്ത്രജ്ഞനായ ടോം ഡോക്ടർ Lillian […]
Enemy at the Gates / എനിമി അറ്റ് ദ ഗേറ്റ്സ് (2001)
എം-സോണ്‍ റിലീസ് – 112 ഭാഷ ഇംഗ്ലീഷ് സംവിധാനം Jean-Jacques Annaud പരിഭാഷ ശിവപ്രസാദ് ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.6/10 Jean-Jacques Annaud സംവിധാനം ചെയ്ത് , juse Law, Ed Harris,Rachel Weisz,Joseph Fiennes തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച് 2001-ഇല് പുറത്തിറങ്ങിയ എനിമി അറ്റ് ദ ഗേറ്റ്സ് (enemy at the gates), സ്റ്റാലിന്റെ റഷ്യയും ഹിറ്റ്ലറിന്റെ ജര്‍മ്മനിയും തമ്മില്‍ സ്റ്റാലിന്‍ഗ്രാഡ് യുദ്ധ സമയത്ത്, ഇരു രാജ്യത്തിന്റെയും രണ്ട് സ്നൈപ്പര്‍ പോരാളികളുടെ ജീവന്-മരണപ്പോരാട്ടത്തിന്റെ കഥ […]
The Lord of the Rings: The Fellowship of the Ring / ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ് (2001)
എം-സോണ്‍ റിലീസ് – 111 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.9/10 പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2001ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ്. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് ഓഫ് ദ […]