എംസോൺ റിലീസ് – 2989 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Chanan പരിഭാഷ മധുമോഹനൻ ഇടശ്ശേരി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6,9/10 2015-ൽ ബെൻ ചനാൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ടെലിവിഷൻ ഡ്രാമയാണ് ദി സൈബർബുള്ളി.നിങ്ങളാരുമാറിയതെ ഒരുദിവസം ഒരു ഹാക്കർ നിങ്ങളുടെ കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയും നിയന്ത്രണം ഏറ്റെടുത്താൽ എന്തായിരിക്കും സംഭവിക്കുക?ഈ സംഭവങ്ങൾ മുഴുവൻ നടക്കുന്നത് കേയ്സി ജേക്കബ് എന്ന കൗമാരക്കാരിയുടെ ബെഡ്റൂമിൽ വെച്ചാണ്. ഓൺലൈൻ മാധ്യമങ്ങളിൽ സജീവിമായി ജീവിക്കുന്ന ഒരു പെൺക്കുട്ടിയാണ് കേയ്സി. […]
The Batman / ദ ബാറ്റ്മാൻ (2022)
എംസോൺ റിലീസ് – 2987 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Reeves പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 കുറ്റവാളികളെ നേരിട്ടുകൊണ്ട് ഗോഥം നഗരത്തിന്റെ രക്ഷകനായി ബാറ്റ്മാൻ യാത്ര തുടരുന്ന രണ്ടാമത്തെ വർഷം റിഡ്ലർ എന്നൊരു സീരിയൽ കില്ലർ നഗരത്തിൽ ഭീതി പടർത്തുന്നു. മേയറിൽ നിന്നും ആരംഭിക്കുന്ന കൊലപാതക പരമ്പരയിലൂടെ കൊലയാളി ബാറ്റ്മാനെ സംഭവവുമായി ബന്ധിപ്പിക്കുകയും, ചില ക്ലൂകൾ നൽകുകയും ചെയ്തു. തന്റെ പോലീസ് സുഹൃത്തായ ഗോർഡനൊപ്പം ബാറ്റ്മാന്റെ കേസ് അന്വേഷണം […]
The Last Kingdom Season 4 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 4 (2020)
എംസോൺ റിലീസ് – 2986 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, അജിത് രാജ് & മുഹമ്മദ് മിദ്ലാജ്.എ.ടി ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് […]
The Walking Dead Season 6 / ദ വാക്കിങ് ഡെഡ് സീസൺ 6 (2015)
എംസോൺ റിലീസ് – 2983 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
The Witcher Season 02 / ദി വിച്ചർ സീസൺ 02 (2021)
എംസോൺ റിലീസ് – 2982 ഭാഷ ഇംഗ്ലീഷ് നിർമാണം Sean Daniel Company പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നിഷ ബിജു, അരുൺ ബി എസ്,വിവേക് വി ബി, സുബിൻ, പ്രജുൽ പി, പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.2/10 ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള് കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്ക്കാന് പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു […]
The Pyramid / ദി പിരമിഡ് (2014)
എംസോൺ റിലീസ് – 2980 ഭാഷ ഇംഗ്ലീഷ് സംവിധാനം Grégory Levasseur പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 4.6/10 ഒരു സംഘം പുരാവസ്തുഗവേഷകർ ഈജിപ്റ്റിലെ മരുഭൂമിക്കടിയിൽ പുതിയൊരു പിരമിഡ് കണ്ടെത്തുന്നു. അന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഒട്ടേറെ സവിശേഷതകളുള്ള ആ പിരമിഡിനുള്ളിൽ പല രഹസ്യങ്ങളും മറഞ്ഞുകിടന്നിരുന്നു. അതെന്താണെന്നറിയാൻ 2014-ൽ പുറത്തിറങ്ങിയ “ദി പിരമിഡ്” എന്ന സൂപ്പര്‍നാച്ചുറൽ ഹൊറർ ചലച്ചിത്രം കാണുക.IMDb റേറ്റിംഗ് നോക്കി ഈ ചിത്രം ഒഴിവാക്കുന്നവർക്ക് നല്ലൊരു സിനിമാ അനുഭവം […]
CODA / കോഡ (2021)
എംസോൺ റിലീസ് – 2979 ഓസ്കാർ ഫെസ്റ്റ് 2022 – 04 ഭാഷ അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ് സംവിധാനം Sian Heder പരിഭാഷ സജിൻ എം.എസ് & പ്രശോഭ് പി. സി. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 8.1/10 2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച […]
A Perfect Enemy / എ പെർഫെക്ട് എനിമി (2020)
എംസോൺ റിലീസ് – 2978 ഭാഷ ഇംഗ്ലീഷ് സംവിധാനം Kike Maíllo പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 5.5/10 പേരെടുത്ത ആർക്കിടെക്റ്റാണ് ജെറേമി ആംഗസ്റ്റ്. ജോലിയിലും ജീവിതത്തിലും എല്ലാം “പെർഫെക്റ്റ്” ആയിരിക്കണമെന്ന് ചെറുപ്പം മുതൽ നിർബന്ധമുള്ളയാൾ. ഒരിക്കൽ പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുത്ത ശേഷം വാഴ്സോയിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ജെറേമി. ട്രാഫിക്ക് ജാമിൽ കുടുങ്ങിക്കിടന്നപ്പോൾ, മഴ നനഞ്ഞ ഒരു യുവതി ലിഫ്റ്റ് ചോദിച്ച് കാറിനടുത്തെത്തി. യുവതിയെ കാറിൽ കയറ്റി ജെറേമി […]