എം-സോണ് റിലീസ് – 2549 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincenzo Natali പരിഭാഷ അരുൺ ബി. എസ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 തികച്ചും അപരിചിതരും വ്യത്യസ്ത സ്വഭാവക്കാരുമായ ആറ് പേർ എങ്ങനെയോ ഒരു ക്യൂബിന്റെ ആകൃതിയിലുള്ള മുറിയിൽ അകപ്പെടുന്നു. അവരെ ആര് കൊണ്ടുവന്നെന്നോ, എന്തിന് കൊണ്ടുവന്നെന്നോ ആർക്കും അറിയില്ല. ആ മുറിക്ക് മുകളിലും താഴെയും ചുറ്റിനുമെല്ലാം അത്തരത്തിലുള്ള മുറികൾ മാത്രമേയുള്ളൂ. പല മുറികളിലും മരണം വിതയ്ക്കുന്ന കെണികളുണ്ട്. ഓരോ മുറിക്കും വ്യത്യസ്ത നമ്പറുകളുണ്ട്. […]
First Cow / ഫസ്റ്റ് കൗ (2019)
എം-സോണ് റിലീസ് – 2548 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelly Reichardt പരിഭാഷ സാരംഗ് ബേസിൽ സനൽ ജോണർ ഡ്രാമ, വെസ്റ്റേൺ 7.1/10 സിനിമക്ക് പുതിയ തലങ്ങളും വ്യാഖ്യാനവും കണ്ടെത്തിയ A24 നിർമിച്ച a real cinematic beauty, അതാണ് “ഫസ്റ്റ് കൗ”. മനോഹരമായ ഫ്രെയിമുകൾ കൊണ്ടും ചെറിയ ചെറിയ മധുരമുള്ള സംഭാഷണങ്ങൾ കൊണ്ടും മികവുറ്റ കഥാപാത്രങ്ങളും, അവർ തമ്മിലുള്ള മനുഷ്യ ബന്ധങ്ങൾ കൊണ്ടും പ്രേഷകന് വളരെ പുതുമ നിറഞ്ഞ അനുഭവം തരാൻ സാധിക്കുന്ന സിനിമ. സിനിമയുടെ […]
Bilal: A New Breed of Hero / ബിലാൽ: എ ന്യൂ ബ്രീഡ് ഓഫ് ഹീറോ (2015)
എം-സോണ് റിലീസ് – 2545 ഭാഷ ഇംഗ്ലീഷ് സംവിധാനം Khurram H. Alavi, Ayman Jamal പരിഭാഷ ഹബീബ് ഏന്തയാർ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7.9/10 പണ്ടുകാലങ്ങളിൽ അടിമ വേട്ട എന്നത് ഹരം പിടിപ്പിക്കുന്ന ഒരു തൊഴിലായിരുന്നു. ആഫ്രിക്കയുടെ വരണ്ട ഭൂമികളിൽ നിന്നും കറുത്ത മനുഷ്യരെ വേട്ടയാടി കൊണ്ടുവന്ന്, ആഗോള കച്ചവട നഗരികളിൽ കൊണ്ടുപോയി മറിച്ചു വിൽക്കൽ അന്നൊക്കെ ഏറ്റവും കൂടുതൽ പണം കൊയ്യാനുള്ള മാർഗ്ഗമായിരുന്നു. അന്ന് അടിമക്കച്ചവടത്തിൽ പേരുകേട്ട സ്ഥലമായിരുന്നു അറേബ്യയിലെ മക്ക. പുന്നാര പെങ്ങളുമൊത്ത് […]
Annihilation / അനൈഹിലേഷൻ (2018)
എം-സോണ് റിലീസ് – 2542 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ അരുണ്കുമാര് വി. ആര്. ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹൊറർ 6.8/10 ഭൂമിയില് ഒരു ലൈറ്റ്ഹൗസിനടുത്ത് ഒരു ഉല്ക്ക പതിക്കുന്നു. ആ ഭാഗത്തെ പരിസ്ഥിതിയില് ഇതു മൂലം വലിയ മാറ്റമുണ്ടാകുന്നു. ഇവിടേക്ക് സൈനിക മിഷന്റെ ഭാഗമായി വന്ന് അപകടത്തിലായ തന്റെ ഭര്ത്താവിനുവേണ്ടി ബയോളജിസ്റ്റും മുന് സൈനികയുമായ ലീന ഇതേ ലൈറ്റ്ഹൗസിലേക്ക് പോകുന്ന മറ്റു നാല് ശാസ്ത്രജ്ഞകളോടൊപ്പം ചേരുന്നു. ഇവിടേക്ക് പോകുന്ന ഇവര്ക്ക് പിന്നീട് നേരിടേണ്ട വരുന്ന […]
The Disciple / ദി ഡിസൈപ്പിൾ (2020)
എം-സോണ് റിലീസ് – 2540 ഭാഷ മറാഠി, ഇംഗ്ലീഷ് സംവിധാനം Chaitanya Tamhane പരിഭാഷ ഷാരൂൺ പി. എസ്. ജോണർ ഡ്രാമ, മ്യൂസിക്കല് 7.2/10 എഴുപത്തി ഏഴാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചരിത്രത്തിലാദ്യമായി മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഇന്ത്യയിലെത്തിക്കുകയും ചെയ്ത ചിത്രമാണ് ചൈതന്യ തമാനെയുടെ ‘ദി ഡിസൈപ്പിൾ.’ 2020 -ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ആംപ്ലിഫൈ വോയ്സസ്’ അവാർഡിനും ഈ ചിത്രം അർഹമായി. ജീവിതത്തിൽ ആഗ്രഹിച്ച ഇടങ്ങളിലൊന്നും എത്തിച്ചേരാനാവാത്ത ശരദിന്റെ കഥയാണ് […]
The Ghost Writer / ദി ഗോസ്റ്റ് റൈറ്റർ (2010)
എം-സോണ് റിലീസ് – 2539 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആഡം ലാങ്, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓർമക്കുറിപ്പുകൾ പുസ്തകമാക്കി ഇറക്കാനുള്ള ഒരുക്കത്തിലാണ്. പുസ്തകം എഴുതാൻ സഹായിയെ (ഗോസ്റ്റ് റൈറ്റർ) പ്രസാധകർ നിയോഗിക്കുന്നു. താൽപര്യം ഇല്ലാതിരുന്നിട്ടും, നല്ല പ്രതിഫലം തരാമെന്ന് പറഞ്ഞപ്പോൾ നായകൻ (ചിത്രത്തിൽ ഇയാൾക്ക് പേരില്ല) ആ ജോലി ഏറ്റെടുക്കുന്നു. തനിക്ക് മുമ്പ് ലാങ്ങിനു വേണ്ടി ജോലി ചെയ്ത […]
L.A. Confidential / എൽ. എ. കോൺഫിടെൻഷ്യൽ (1997)
എം-സോണ് റിലീസ് – 2537 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Curtis Hanson പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 ഹോളിവുഡ് ക്രൈം ത്രില്ലർ സിനിമകളിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് 1997ൽ ഇറങ്ങിയ എൽ. എ. കോൺഫിടെൻഷ്യൽ. റസ്സൽ ക്രോ, കെവിൻ സ്പേസി, ഗയ് പിയേഴ്സ്, കിം ബേസിംഗർ എന്നീ വലിയ താരനിര അണിനിരക്കുന്ന ചിത്രം മികച്ച അവലംബിത തിരക്കഥക്കും മികച്ച സഹനടിക്കുമുള്ള (ബേസിംഗർ) ഓസ്കാർ പുരസ്കാരം നേടി.ലോസ് ആഞ്ചലസിൽ […]
Womb / വൂമ്ബ് (2010)
എം-സോണ് റിലീസ് – 2535 ഭാഷ ഇംഗ്ലീഷ് സംവിധാനം Benedek Fliegauf പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 6.4/10 ഇവാ ഗ്രീനിനെയും മാറ്റ് സ്മിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകനായ ബെനെഡിക് ഫ്ലൈഗോഫിന്റെ സംവിധാനത്തിലൊരുങ്ങി 2010 ൽ പുറത്തിറങ്ങിയ scifi, ഡ്രാമ ചിത്രമാണ് ‘ക്ലോൺ Aka വൂമ്ബ്’ അവധിക്കാലം ചിലവഴിക്കാനായി കുറച്ചു ദിവസം മുത്തച്ഛന്റെ കൂടെ നിൽക്കാനായി എത്തുന്ന കുഞ്ഞു റെബേക്ക, ടോമി എന്ന കുട്ടിയെ പരിചയപ്പെടുകയും വളരെ ചുരുങ്ങിയ […]