എം-സോണ്‍ റിലീസ് – 2467 ഭാഷ ഇംഗ്ലീഷ് സംവിധാനം Stuart Rosenberg പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ 8.1/10 പ്രിസൺ ഡ്രാമ സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് പോൾ ന്യൂമാൻ നായകനായ ‘കൂൾ ഹാൻഡ് ലൂക്ക്’. ഫ്ലോറിഡയിലെ ഒരു പ്രിസൺ ക്യാമ്പിൽ കഴിഞ്ഞ കുറ്റവാളിയുടെ അനുഭവക്കുറിപ്പുകൾ ആധാരമാക്കിയാണ് ഈ ചിത്രം നിർമിച്ചത്.പട്ടാളത്തിലെ സേവനത്തിൽ നിന്ന് പിരിഞ്ഞ് നാട്ടിൽ ഒരു അരാജക ജീവിതം നയിക്കുന്നയാളാണ് ലൂക്ക് ജാക്സൺ. ഒരു നിസ്സാര കുറ്റത്തിനാണ് ഇയാൾ ജയിലിലാകുന്നത്. […]
The Snorkel / ദി സ്നോർക്കെൽ (1958)
എം-സോണ്‍ റിലീസ് – 2466 ഭാഷ ഇംഗ്ലീഷ്, ഇറ്റാലിയൻ സംവിധാനം Guy Green പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.8/10 ഇറ്റലിയിലെ ഒരു ആഡംബര വില്ലയിലാണ് പോൾ ഡെക്കറും ഭാര്യയും കഴിയുന്നത്. സ്വത്തിനു വേണ്ടി ഡെക്കർ തന്റെ ഭാര്യയെ കൊല്ലുന്നു. ഭാര്യക്ക് മയക്കുമരുന്ന് നൽകി ഉറക്കിയിട്ട്, മുറിയിൽ ഗ്യാസ് കയറ്റിവിട്ടാണ് കൊല്ലുന്നത്. പോലീസ് അടക്കം ആരും ഡെക്കറിനെ സംശയിക്കുന്നില്ല.പക്ഷേ, മരിച്ച സ്ത്രീയുടെ ആദ്യ ബന്ധത്തിലുള്ള, കൗമാരക്കാരിയായ മകൾ ക്യാൻഡിക്ക് കൊലപാതകി ആരെന്ന് […]
Scooby-Doo on Zombie Island / സ്കൂബി-ഡൂ ഓൺ സോമ്പി ഐലൻഡ് (1998)
എം-സോണ്‍ റിലീസ് – 2462 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Stenstrum പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.8/10 1969ല്‍ “Scooby Doo, Where are you?” എന്ന ആനിമേഷന്‍ പരമ്പരയിലൂടെ കടന്നു വന്ന, ഇന്ന് ലോകം എങ്ങും നിരവധി ആരാധകര്‍ ഉള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്, സ്കൂബി-ഡൂ എന്ന “ഗ്രേറ്റ് ഡെയ്ന്‍” വര്‍ഗ്ഗത്തില്‍ പെട്ട നായയും അവന്റെ കൂട്ടുകാരും.അരങ്ങേറി 50 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിരവധി ടിവി ഷോകളിലും, സിനിമകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. പുതിയ […]
Due Date / ഡ്യൂ ഡേറ്റ് (2010)
എം-സോണ്‍ റിലീസ് – 2461 ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Phillips പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ 6.5/10 ടോഡ് ഫിലിപ്സിന്റെ സംവിധാനത്തിൽ, 2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി റോഡ് മൂവിയാണ് ഡ്യൂ ഡേറ്റ്. റോബർട്ട് ഡൗണി ജൂനിയറും, സാക്ക് ഗാലിഫിനാക്കിസുമാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ആർക്കിടെക്റ്റായ പീറ്റർ ഹൈമന് തന്റെ കുട്ടിയുടെ ജനനസമയത്ത് അറ്റ്ലാനയിൽ നിന്നും ലോസ് ആഞ്ചെലെസിലെത്തണം. എയർപോർട്ടിൽ വെച്ച് പീറ്റർ, നടനാകണമെന്ന ആഗ്രഹത്തോടെ നടക്കുന്ന ഈഥനെ കണ്ടുമുട്ടുന്നു. […]
The Gift / ദി ഗിഫ്റ്റ് (2015)
എം-സോണ്‍ റിലീസ് – 2458 ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Edgerton പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 ചിക്കാഗോയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് താമസം മാറി എത്തുകയാണ് സൈമണും ഭാര്യ റോബിനും. സൈമണ്‍ പുതിയ ഓഫീസ് തുടങ്ങണം, ജോലിയിൽ പ്രൊമോഷൻ വേണം എന്നൊക്കെയാണ് ലക്ഷ്യം. സ്വന്തമായി ബിസിനസ് ചെയ്തിരുന്ന റോബിൻ തൽക്കാലം വീട്ടുകാര്യങ്ങൾ ഒക്കെ നോക്കി ഒതുങ്ങിക്കൂടാൻ തീരുമാനിക്കുന്നു.ഇതിനിടെയാണ് ഇവർ യാദൃച്ഛികമായി ഒരാളെ സൂപ്പർമാർക്കറ്റിൽ വച്ച് കണ്ടുമുട്ടുന്നത്. സൈമണിന്റെ ഒരു […]
Sorry We Missed You / സോറി വീ മിസ്സ്ഡ് യൂ (2019)
എം-സോണ്‍ റിലീസ് – 2457 ഭാഷ ഇംഗ്ലീഷ് സംവിധാനം Ken Loach പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ 7.6/10 ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന് കെന്‍ ലോച്ചിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 2019ലെ “സോറി, വി മിസ്സ്ഡ് യൂ”. ലോവര്‍ മിഡില്‍ ക്ലാസിലുള്ള ഒരു കുടുംബത്തിന്റെ ജീവിതത്തിലൂടെ ഗിഗ് ഇക്കോണമിയെപ്പറ്റിയുള്ള ഒരു സാമൂഹ്യവിമര്ശനശ്രമമാണ് ഈ സിനിമ. ഒപ്പം കൌമാരക്കാരുടെ പേരന്റിംഗ് എന്നൊരു ഉപവിഷയവും സിനിമ സംസാരിക്കുന്നു.ആത്മാര്‍ഥതയോടെ തൊഴിലെടുത്തു മുന്നോട്ട് പോകുന്ന സത്യസന്ധനായ ഒരാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ വളരെ […]
A Walk in the Clouds / എ വാക് ഇൻ ദി ക്ലൗഡ്സ് (1995)
എം-സോണ്‍ റിലീസ് – 2456 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Arau പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 മുന്തിരിച്ചാറിന്റെ രുചിയും വീര്യവും ഉള്ള പ്രണയകഥ, ‘എ വാക് ഇൻ ദി ക്ലൗഡ്സ്’ (A WALK IN THE CLOUDS) എന്ന സിനിമയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സ്വസ്ഥമായ കുടുംബ ജീവിതം ആശിച്ചു നാട്ടിലേക്ക് മടങ്ങിയെത്തുന്ന യുഎസ് സൈനികനായ പോൾ ഭാര്യയുടെ നിർബന്ധ പ്രകാരം ചോക്ലേറ്റ് വിൽപനയ്ക്കായി ഇറങ്ങിത്തിരിക്കുന്നു. യാത്രാമധ്യേ ഗർഭിണിയായ […]
The Human Centipede II / ദി ഹ്യൂമൻ സെന്റിപീഡ് II (2011)
എം-സോണ്‍ റിലീസ് – 2454 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Six പരിഭാഷ അക്ഷയ് ആനന്ദ് ജോണർ ഹൊറർ 3.8/10 ദി ഹ്യൂമൻ സെന്റിപീഡ് ഫിലിം സീരീസിലെ രണ്ടാമത്തെ ഫിലിം ആണിത്.ഒന്നാം ഭാഗത്തിന്റെ അതേ സ്റ്റോറി ലൈനിൽ തന്നെ പോകുന്ന സിനിമമാനസിക വൈകല്യമുള്ള ഒരാളുടെ പരീക്ഷണത്തെ പറ്റി ആണ് പറയുന്നത്.ആളുകളെ തമ്മിൽ കൂട്ടി, കൂട്ടി തയ്ച്ചു ഒരു പഴുതാരയെ പോലെ ആക്കുക എന്ന് ഉദേശിത്തോടെ നടക്കുന്ന ആളുടെ കഥ പറയുന്ന ഈ സ്ലാഷർ ടൈപ്പ് പടം വൻ […]