എം-സോണ്‍ റിലീസ് – 2361 ഭാഷ ഫ്രഞ്ച് സംവിധാനം Daniel Duval പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.0/10 ജോലിക്കൊന്നും പോവാതെ മിക്ക സമയവും മദ്യപിച്ച് മുറിയിൽ കിടന്നുറങ്ങുന്ന അച്ഛനും അതേ വീട്ടിൽ തന്നെ കാമുകനുമായി രഹസ്യബന്ധം പുലർത്തുന്ന അമ്മയ്ക്കും തങ്ങളുടെ ഏക മകനായ പിപ്പോയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. പകൽ സമയമെല്ലാം സ്കൂളിൽ പോകാതെ കൽക്കരി പെറുക്കി, അത് വിറ്റ് ചെലവിനുള്ള വക കണ്ടെത്തുന്ന പിപ്പോയുടെ ജീവിതം ഒരുനാൾ മാറി മറിയുകയാണ്. വീട്ടിൽ നടന്ന വലിയൊരു […]
Midnight in Paris / മിഡ്നൈറ്റ് ഇൻ പാരിസ് (2011)
എം-സോണ്‍ റിലീസ് – 2336 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Woody Allen പരിഭാഷ പരിഭാഷ 01 – ഷിബിൽ മുണ്ടേങ്കാട്ടിൽപരിഭാഷ 02 – അരുണ വിമലൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 പ്രതിശ്രുത വധുവിനും കുടുംബത്തിനുമൊപ്പം പാരിസ് നഗരം സന്ദർശിക്കുന്ന ഗിൽ പെൻഡറിന്റെ അതിശയകരമായ അനുഭവങ്ങളാണ് ഇതിവൃത്തം. ഹോളിവുഡ് സിനിമാ വ്യവസായത്തിൽ വളരെ ഡിമാൻഡ് ഉള്ള ഒരു തിരക്കഥാകൃത്താണ് ഗിൽ. ഇപ്പോ ഒരു നോവൽ എഴുതാൻ ശ്രമിക്കുന്നു.പാരിസ് നഗരം ഗില്ലിനെ എന്നും ആകർഷിച്ചിരുന്നു. 1920കളിലെ […]
The Artist / ദി ആർട്ടിസ്റ്റ് (2011)
എം-സോണ്‍ റിലീസ് – 2324 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 1920 കളിലെ ഹോളിവുഡ് നിശബ്ദ ചലച്ചിത്രങ്ങളിലെ നായകനാണ് ജോര്‍ജ് വാലന്റ്റിന്. 1930 കളില്‍ ശബ്ദ ചിത്രങ്ങളുടെ വരവോടു കൂടി അദ്ദേഹം സിനിമാ മേഖലയില്‍ നിന്ന് പുറത്താവുന്നു. അദ്ദേഹത്തിന്റെ ആരാധിക ആയിരുന്ന പെപ്പി മില്ലെര്‍ ശബ്ദ ചിത്രങ്ങളിലെ നായികയാവുന്നു. ജോര്‍ജിന്റെ കരിയറിലെ ഉയര്‍ച്ചകളിലൂടെയും, താഴ്ച്ചകളിലൂടെയും പോകുന്ന ചിത്രം പഴയ കാല നിശബ്ദ […]
Djam / ജാം (2017)
എം-സോണ്‍ റിലീസ് – 2315 MSONE GOLD RELEASE ഭാഷ ഫ്രഞ്ച്, ഗ്രീക്ക്, ഇംഗ്ലീഷ് സംവിധാനം Tony Gatlif പരിഭാഷ സജിൻ സാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, മ്യൂസിക്കല്‍ 7.2/10 “എന്റെയീ മൂത്രം, ഞങ്ങളുടെ സ്വാതന്ത്ര്യവും, സന്തോഷവും, സംഗീതവും നിഷേധിച്ച ഓരോരുത്തർക്കുമാണ്..” സ്വന്തം പൂര്‍വികരുടെ ശവകുടീരത്തിനു മുകളില്‍ കയറിയിരുന്നു മൂത്രമൊഴിക്കുന്ന ജാം എന്ന ഗ്രീക്ക് യുവതി പറയുന്ന വാക്കുകളാണിവ. ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ നിന്നും ഇസ്താൻബുളിലേക്കുള്ള ജാമിന്റെ യാത്രയിലൂടെ പറഞ്ഞു തുടങ്ങുന്ന കഥ, മതില്കെട്ടുകള് പൊളിച്ചു ഒരു […]
Amélie / അമെലീ (2001)
എം-സോണ്‍ റിലീസ് – 2308 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Jeunet പരിഭാഷ ജെ ജോസ് ജോണർ കോമഡി, റൊമാൻസ് 8.3/10 അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ, ചെറിയ കാര്യങ്ങളാണ് സിനിമയുടെ വിഷയം. കൊച്ചുസന്തോഷങ്ങളുമായി ഒതുങ്ങി ജീവിക്കുന്ന അവള്, യാദൃശ്ചികമായി ഒരു അപരിചിതന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ ഇടവരുന്നു. അതേത്തുടര്‍ന്ന് അവള് കൂടുതലായി മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുകയാണ്. അവളുടെ സ്വന്തം ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ അവള്‍ക്ക് പറ്റുമോ എന്നതാണ് സിനിമ അന്വേഷിക്കുന്നത്. അഭിപ്രായങ്ങൾ […]
The Night Eats the World / ദി നൈറ്റ് ഈറ്റ്സ് ദി വേൾഡ് (2018)
എം-സോണ്‍ റിലീസ് – 2294 ഹൊറർ ഫെസ്റ്റ് – 11 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Dominique Rocher പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.0/10 തന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി മുൻ കാമുകിയായ ഫാനിയുടെ വീട്ടിലെത്തിയതാണ് സാം. വീട്ടിൽ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സാം അവിടെ എത്തുന്നത്. നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ഫാനി സാമിനെ അവിടെ ഒരു മുറിയിലേക്ക് പറഞ്ഞു വിടുന്നു. […]
Home / ഹോം (2008)
എം-സോണ്‍ റിലീസ് – 2276 ഭാഷ ഫ്രഞ്ച് സംവിധാനം Ursula Meier പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 7.0/10 ഉർസുല മെയ്യ സംവിധാനം ചെയ്ത് 2008 ൽ ഫ്രഞ്ച് ഭാഷയിൽ റിലീസായ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഹോം.’ പ്രകൃതി ഉപമയുടെ (eco-parable) ഭംഗിയായ ആവിഷ്കാരം കൂടിയാണ് ചിത്രം.മാർത്താ, മൈക്കിൾ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളും താമസിക്കുന്നത് പണി പൂർത്തിയായിട്ടും പത്തു വർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ഹൈവേയുടെ അരികിലുള്ള വീട്ടിലാണ്. വീടിന് മുന്നിലുള്ള […]
Memorable / മെമ്മറബിൾ (2019)
എംസോൺ റിലീസ് – 2262 ഭാഷ ഫ്രഞ്ച് സംവിധാനം Bruno Collet പരിഭാഷ ജോസഫ് ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 8.0/10 ഫ്രാൻസിലെ ഒരു ചിത്രകാരന് പ്രായം കൂടിവരും തോറും ചില മാറ്റങ്ങൾ സംഭവിക്കുന്നു. ക്രമേണ അത് അദ്ദേഹത്തിന്റെ കുടുംബത്തെയും ബാധിക്കുന്നു. അമേരിക്കൻ ചിത്രകാരനായ വില്യം ഊച്ചെർമൊളെൻ വരച്ച ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്രൂണോ കൊളെ സംവിധാനം ചെയ്ത ഈ ഹൃസ്വ സ്റ്റോപ്പ് മോഷൻ ആനിമേഷൻ ചിത്രത്തിന് 2019-ൽ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ