എം-സോണ്‍ റിലീസ് – 2160 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 08 ഭാഷ ഫ്രഞ്ച് സംവിധാനം Marion Hänsel പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 ആഫ്രിക്കയിലെ അഭയാർത്ഥി പ്രശ്നങ്ങളെ ആസ്പദമാക്കി ബെൽജിയൻ സംവിധായകയായ മരിയൻ ഹാൻസെൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സി ലെ വോന്ത് സൂലെവേ ലെ സബ്ള്’ (മണൽത്തരികളെ കാറ്റ് ഉയർത്തുമ്പോൾ). കിഴക്കൻ ആഫ്രിക്കയിലെ horn of africa എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമായ ജിബൂട്ടിയിൽ ചിത്രീകരിച്ച ഈ സിനിമ സഹനത്തിന്റെയും മനുഷ്യന്റെ ദൃഢനിശ്ചയത്തിന്റെയും കഥയാണ്. […]
Into the Night Season 1 / ഇൻടു ദി നൈറ്റ് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2159 ഭാഷ ഫ്രഞ്ച്, ഡച്ച്, ഇംഗ്ലീഷ് നിർമാണം Entre Chien et Loup പരിഭാഷ ശ്രുതിൻ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.1/10 സൂര്യപ്രകാശമേറ്റാല്‍ മനുഷ്യന് മരിച്ചു വീണാല്ലോ, ഇനി വല്ല ബങ്കറിലോ, ടണലിലോ പോയി ഒളിച്ചാലും രക്ഷയില്ലെങ്കിലോ,ഇത് എല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയ ഒരു ഇറ്റാലിയന്‍ സൈനികന്, ഒരു വിമാനം ഹൈജാക്ക് ചെയ്യുന്നു. കുറച്ചു യാത്രക്കാരും അതില്‍ ഉണ്ടായിരുന്നു. സൂര്യനില്‍ നിന്ന് രക്ഷപെടാന്‍ ഇനി ഒരേ ഒരു മാര്‍ഗമേ ഉള്ളൂ. രാത്രിയിലേക്ക് […]
Waiting for Happiness / വെയ്റ്റിംഗ് ഫോർ ഹാപ്പിനെസ് (2002)
എം-സോണ്‍ റിലീസ് – 2152 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 06 ഭാഷ ഫ്രഞ്ച് സംവിധാനം Abderrahmane Sissako പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മ്യൂസിക്കല്‍ 6.7/10 ആഫ്രിക്കയിൽ നിന്ന് നല്ലൊരു ജീവിതം തേടുന്നവർക്ക് യൂറോപ്പിലേക്കുള്ള വഴികളിൽ ഒന്നാണ് മൗറിതാനിയയുടെ പടിഞ്ഞാറേ അറ്റത്തുള്ള നുവാദിബു തീരം. വേറൊരിടത്ത് വളർന്ന് യൂറോപ്പിലേക്ക് പോകുന്നതിന് മുൻപ് ഒരു വട്ടം അമ്മയെ കാണാൻ ഇവിടെയെത്തുന്ന അബ്ദല്ലക്ക് പക്ഷെ അവിടുത്തെ ഭാഷയും വേഷവിധാനങ്ങളും എല്ലാം അന്യമാണ്. കപ്പലിനായുള്ള കാത്തിരിപ്പ് വിരസമാകുമ്പോൾ അവന് ആശ്വാസം […]
In the Shadow of Iris / ഇൻ ദി ഷാഡോ ഓഫ് ഐറിസ് (2016)
എം-സോണ്‍ റിലീസ് – 2140 ഭാഷ ഫ്രഞ്ച് സംവിധാനം Jalil Lespert പരിഭാഷ ഉസ്മാൻ അബൂബക്കർ ജോണർ ഡ്രാമ, ത്രില്ലർ 6.1/10 Jalil Lespert ന്റെ സംവിധാനത്തിൽ 2016 ൽ ഇറങ്ങിയ ഫ്രഞ്ച് മിസ്റ്ററി സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ഒതുക്കത്തോടെ പതിയെ കഥ പറഞ്ഞു പോകുന്നൊരു ശൈലിയാണെങ്കിലും ഒരു സെക്കന്റുപോലും പ്രേക്ഷകനെ സ്ക്രീനിനുമുന്നിൽ നിന്നും മാറാൻ അനുവദിക്കാതെ ത്രില്ലിംഗ് ആയി തന്നെയാണ് ചിത്രത്തെ സംവിധായകൻ ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ ധനാഢ്യനായൊരു ബാങ്കറുടെ ഭാര്യയാണ് താനെന്നും, തന്നെ കിഡ്നാപ് […]
Dôlè / ഡോലെ (2000)
എം-സോണ്‍ റിലീസ് – 2138 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 02 ഭാഷ ഫ്രഞ്ച് സംവിധാനം Imunga Ivanga പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 6.9/10 മധ്യ ആഫ്രിക്കയിലെ ഗാബോണിൽ 2001ൽ നിർമ്മിക്കപ്പെട്ട ചിത്രമാണ് ഡോലെ. മൂഗ്ലർ എന്ന ടീനേജ് പയ്യനും അവന്റെ സുഹൃത്തുക്കളായ ജോക്കർ, ബേബി ലീ, ആക്സൺ എന്നിവരും രാപ്പർമാരാണ്. പക്ഷെ നാലുപേർക്കും ഭാവിയെക്കുറിച്ച് വ്യത്യസ്തമായ സ്വപ്നങ്ങളാണ് – ഒരാൾക്ക് ബോട്ട് ക്യാപ്റ്റൻ ആകണം, ഒരാൾക്ക് ബോക്സർ. പക്ഷെ മൂഗ്ലർക്ക് ആകെയുള്ള ആഗ്രഹം […]
One Man and His Cow / വൺ മാൻ ആൻഡ് ഹിസ് കൗ (2016)
എം-സോണ്‍ റിലീസ് – 2120 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Mohamed Hamidi പരിഭാഷ ഷെഹീർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 6.8/10 അൾജീരിയയിലെ ബുലയോൺ എന്ന ഗ്രാമവാസിയായ ഫത്താഹ് ബെല്ലബസ് തന്റെ പശുവായ ജാക്ക്യുലിനേയും കൂട്ടി ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന കാർഷിക മേളയിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് സംഭവിക്കുന്ന കാര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം ഒരു ഫീൽഗുഡ് റോഡ് മൂവിയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Évolution / എവല്യൂഷൻ (2015)
എം-സോണ്‍ റിലീസ് – 2107 ഭാഷ ഫ്രഞ്ച് സംവിധാനം Lucile Hadzihalilovic പരിഭാഷ പരിഭാഷ 1 : ജോതിഷ് ആന്റണിപരിഭാഷ 2 : കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.9/10 ഒരു ദ്വീപിന്റെയും, അവിടുത്തെ കുട്ടികളുടെയും,അമ്മമാരുടെയും കഥ പറയുന്ന ചിത്രമാണ് എവല്യൂഷൻ.അതിഗൂഢമായ ആ ദ്വീപിന്റെ രഹസ്യങ്ങൾ നിക്കോളാ എന്ന കുട്ടിയിലൂടെ ചുരുളഴിക്കപ്പെടുന്നു. ആ അമ്മമാർ ശരിക്ക് മനുഷ്യർ തന്നെയാണോ? അവർ കുട്ടികളെ എന്താണ് ചെയ്യുന്നത്? പിന്നീട് നിക്കോളായ്ക്ക് എന്തു സംഭവിക്കുന്നു? എന്നിങ്ങനെ ഒരുപാട് […]
Seasons / സീസൺസ് (2015)
എം-സോണ്‍ റിലീസ് – 2104 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Perrin, Jacques Cluzaud (co-director) പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡോക്യുമെന്ററി 7.3/10 2015 ൽ പുറത്തിറങ്ങിയ നേച്ചർ ഡോക്യുമെന്ററിയാണ് സീസൺസ്.അതിമനോഹരമായ പ്രകൃതിയിലെ ദൃശ്യങ്ങളാണ് ഈ ഡോക്യൂമെന്ററിയുടെ ഉൾക്കാമ്പ്. ഹിമയുഗം മുതൽക്കുള്ള മൃഗങ്ങളുടെ ജീവിതവും, മാറി വരുന്ന ഋതുക്കളും, മൃഗങ്ങളുടെ അതിജീവനവും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കാണുന്നവർക്ക് ഉടനീളം പോസിറ്റീവ് വൈബ് നൽകുന്ന, ചിരിപ്പിക്കുകയും, കണ്ണഞ്ചിപ്പിക്കുകയും, ടെൻഷൻ അടിപ്പിക്കുകയും ചെയ്യുന്ന ഒരു വളരെ റെയർ ഡോക്യുമെന്ററിയാണ് സീസൺസ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ