എം-സോണ് റിലീസ് – 1584 ഭാഷ ഹിന്ദി സംവിധാനം Anubhav Sinha പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 ഈ പെണ്ണുങ്ങൾക്കൊക്കെ വണ്ടിയും കൊടുത്ത് വീട്ടീന്ന് ഇറക്കിവിടുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ? സ്നേഹമാകുമ്പോ ഒന്ന് അടിച്ചെന്നൊക്കെ വരും. പെണ്ണുങ്ങളായാൽ കുറച്ച് ക്ഷമയൊക്കെ പഠിക്കണം. നിനക്കെന്താ, പകൽ മുഴുവൻ ടീവി സീരിയൽ കണ്ട് വീട്ടിൽ ഇരുന്നാൽ പോരെ? ഓഫീസിൽ പണിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് വല്ലതും അറിയണോ? ഇങ്ങനെ എത്രയെത്ര സംഭാഷണങ്ങളാ നമ്മൾ ഓരോരുത്തരും ദിനം പ്രതി കേൾക്കുന്നതും പറയുന്നതും. സമൂഹം കല്പിച്ചിരിക്കുന്ന […]
Manikarnika: The Queen of Jhansi / മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019)
എം-സോണ് റിലീസ് – 1577 ഭാഷ ഹിന്ദി സംവിധാനം Radha Krishna Jagarlamudi, Kangana Ranaut പരിഭാഷ സേതു മാരാരിക്കുളം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.4/10 ഇന്ത്യ കണ്ട ഏറ്റവും ധീരയായ വനിതയായിരുന്നു ഝാൻസിയിലെ റാണി ലക്ഷ്മി ഭായി. 1857 ൽ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന റാണി, ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടി സ്വന്തം ജീവൻ ബലിയർപ്പിച്ചു. പിന്നീട് വന്ന സ്വാതന്ത്ര്യ സമര സേനാനികൾക്കും സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനതക്കും ആവേശവും ദേശഭക്തിയും […]
Chhichhore / ഛിഛോരേ (2019)
എം-സോണ് റിലീസ് – 1571 ഭാഷ ഹിന്ദി സംവിധാനം Nitesh Tiwari പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഡ്രാമ 8.0/10 കോളേജ് ഹോസ്റ്റലിലെ ഒരു സംഭവത്തെ തുടർന്നാണ് ചിത്രം തുടങ്ങുന്നത്.ശേഷം ഇന്നത്തെ കാലം കാണിക്കുമ്പോൾ അനിരുദ്ധ് കാറിലിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭൂതകാലമായിരുന്നു ആദ്യം കാണിക്കുന്നത് ഇപ്പോൾ വിവാഹമൊക്കെ കഴിഞ്ഞ് ഒരു മകനുമൊക്കെയായി അദ്ദേഹം ജീവിക്കുകയാണ്. ഡിവോഴ്സ്ഡ് അല്ലെങ്കിലും ഇപ്പോൾ ഭാര്യയുമായി അത്ര രസചേർച്ചയിലുമല്ല. അവർ ഇരുവരും മകന്റെ എൻട്രൻസ് റിസൾട്ടും പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീടുള്ള കാര്യങ്ങൾ പറഞ്ഞാൽ അത് സ്പോയിലറാകും […]
Agneepath / അഗ്നിപഥ് (2012)
എം-സോണ് റിലീസ് – 1569 ഭാഷ ഹിന്ദി സംവിധാനം Karan Malhotra പരിഭാഷ ഹമീഷ് ജോണർ ആക്ഷൻ, ഡ്രാമ 6.9/10 മുംബൈക്കു സമീപമുള്ള ഒരു ദ്വീപാണ് മാണ്ഡ്വാ. അവിടെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സ്കൂൾ മാഷായിരുന്നു ദീനാനാഥ് ചൗഹാൻ. അസൂയ മൂലം അദ്ദേഹത്തിന്റെ പ്രശസ്തി അവിടുത്തെ മാടമ്പിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്റെ പുത്രനായ കാഞ്ചായെ വിളിച്ചു വരുത്തുന്നു. കാഞ്ചായുടെ ആശയങ്ങളെ എതിർത്ത മാസ്റ്റർ ദീനാനാഥിനെ കാഞ്ചാ ചതിയിലൂടെ കൊലപ്പെടുത്തുന്നു. അതു കാണേണ്ടി വന്ന പന്ത്രണ്ടു വയസുകാരൻ മകൻ വിജയ് […]
Once Again / വൺസ് എഗെയ്ൻ (2018)
എം-സോണ് റിലീസ് – 1568 ഭാഷ ഹിന്ദി സംവിധാനം Kanwal Sethi പരിഭാഷ സ്വാതി ലക്ഷ്മി വിക്രം ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഒരുപാട് നാളത്തെ ഫോൺ കോളുകൾക്ക് ശേഷം ,വിവാഹമോചിതനായ അമർ എന്ന സിനിമാ താരവും, ഒറ്റയ്ക്ക് ഹോട്ടൽ നടത്തി ജീവിച്ചിരുന്ന താരയും ഒടുവിൽ നേരിൽ കാണാൻ തീരുമാനിക്കുന്നു. പിന്നീട് അവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയ നിമിഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അമറിന്റെ താര ജീവിതം താരയ്ക്ക് അപരിചിതമാണ്. ചുറ്റുമുള്ള ചെറിയ കാര്യങ്ങളിലെ സൗന്ദര്യത്തിേലേക്ക് താര അയാളെ […]
Band Baaja Baaraat / ബാൻഡ് ബാജാ ബാരാത്ത് (2010)
എം-സോണ് റിലീസ് – 1566 ഭാഷ ഹിന്ദി സംവിധാനം Maneesh Sharma പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 ഒരുപാട് ആഗ്രഹങ്ങളോടെ ജീവിക്കുന്ന ശ്രുതിയും, ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന ബിട്ടുവും കോളേജിന്റെ അവസാന പരീക്ഷക്ക് ശേഷം കണ്ടുമുട്ടുന്നു. ശ്രുതിക്ക് ഒരു വെഡിങ് പ്ലാനർ ആവാനാണ് ആഗ്രഹം, എന്നാൽ അച്ഛന്റെ കൃഷിപണിയിൽ നിന്നും രക്ഷപ്പെടാനാണ് ബിട്ടു ശ്രുതിക്കൊപ്പം കൂടുന്നത്. അങ്ങനെ ചെറുതായി തുടങ്ങുന്ന അവരുടെ “ശാദി മുബാറക്ക്” വലിയ വിജയമായി തീരുന്നു. എന്നാൽ ബിസിനസിൽ […]
Sanju / സഞ്ജു (2018)
എം-സോണ് റിലീസ് – 1560 ഭാഷ ഹിന്ദി സംവിധാനം Rajkumar Hirani പരിഭാഷ അജിത് വേലായുധൻ ജോണർ ബയോഗ്രഫി, ഡ്രാമ 7.8/10 പ്രശസ്ത നടൻ സഞ്ജയ് ദത്തിന്റെ ജീവചരിത്രമാണ് 2018ൽ റിലീസ് ചെയ്ത സഞ്ജു. ഹിറ്റുകളുടെ സംവിധായകൻ രാജകുമാർ ഹിറാനിയുടെതാണ് ഈ ചിത്രം. രൺബീർ കപൂർ സഞ്ജയ് ദത്ത് ആയി വേഷമിടുന്നു. കൂടാതെ അനുഷ്ക ശർമ, പരേഷ് റാവൽ, സോനം കപൂർ, വിക്കി കൗശൽ, ദിയ മിർസ, തുടങ്ങിയ വമ്പൻ താരനിര നിറഞ്ഞ സിനിമയാണ് സഞ്ജു. സഞ്ജയ് […]
Shubh Mangal Zyada Saavdhan / ശുഭ് മംഗൾ സ്യാദാ സാവ്ധാൻ (2020)
എം-സോണ് റിലീസ് – 1558 ഭാഷ ഹിന്ദി സംവിധാനം Hitesh Kewalya പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, റൊമാൻസ് 6.0/10 വീട്ടിൽ മകനു വേണ്ടി കല്യാണം ഉറപ്പിച്ചിരിക്കുന്ന അമ്മ,”കൂട്ടുകാരനുമായി” പ്രേമത്തിലായ ഒരേ ഒരു മകൻ, മകനെയും പാർട്ണറെയും ട്രെയിനിൽ വെച്ച് ആകസ്മികമായി കണ്ടുമുട്ടുന്ന അച്ഛൻ. ഗേ റിലേഷൻ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ രസകരമായും എന്നാൽ കാര്യഗൗരവം ചോരാതെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. ലീഡ് അഭിനേതാക്കളായ ആയുഷ്മാൻ, […]