എം-സോണ് റിലീസ് – 2057 ഭാഷ ഇംഗ്ലീഷ്, മാൻഡരിൻ, കൊറിയൻ സംവിധാനം Kim Tae-yong പരിഭാഷ നാസിം ഇർഫാൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 തൻ്റെ ഭർത്താവിൻ്റെ കൊലപാതകത്തെത്തുടർന്ന് ഏഴു വർഷമായി ജയിലിൽ കഴിയുന്ന അന്നാ ചെന്നിന് അമ്മ മരിച്ചതിനെ തുടർന്ന് 72 മണിക്കൂർ പരോൾ കിട്ടുന്നു. ജയിലിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവിചാരിതമായി പരിചയപ്പെടുന്ന ഹൂൺ എന്ന ചെറുപ്പക്കാരനുമായി ചങ്ങാത്തത്തിലാകുന്നു. ഒരു കൊറിയൻ യുവാവും ചൈനീസ് യുവതിയും അമേരിക്കയിൽ വെച്ച് കണ്ടുമുട്ടുന്നതിനാൽ കൊറിയൻ,മാൻഡറിൻ,ഇംഗ്ലീഷ് എന്നീ ഭാഷകൾ […]
How Long Will I Love U / ഹൗ ലോങ് വിൽ ഐ ലവ് യൂ (2018)
എം-സോണ് റിലീസ് – 2028 ഭാഷ മാൻഡരിൻ സംവിധാനം Lun Su പരിഭാഷ അൻഷിഫ് കല്ലായി ജോണർ കോമഡി, ഫാൻ്റസി, റൊമാൻസ് 6.4/10 20 വർഷം അകലത്തിൽ ഒരേ ഫ്ലാറ്റിൽ കഴിയുന്ന നായകനും നായികയും, ഒരു ദിവസം ഒരേ കിടക്കയിൽ നിന്ന് ഉറക്കമുണർന്നാലോ…’സ്ഥിരം കാണുന്ന ടൈം ട്രാവൽ സിനിമകളിൽ നിന്ന് വേറിട്ടൊരു അനുഭവം സമ്മാനിക്കുകയാണ് 2018ൽ പുറത്തിറങ്ങിയ ഫാന്റസി റൊമാന്റിക് ചിത്രം “ഹൗ ലോങ് വിൽ ഐ ലൗ യൂ”.2018ൽ നിന്നുള്ള നായികയുടെയും 1999ൽ നിന്നുള്ള നായകന്റെയും […]
The Big Boss / ദി ബിഗ് ബോസ് (1971)
എം-സോണ് റിലീസ് – 1987 ഭാഷ മാൻഡരിൻ സംവിധാനം Wei Lo, Chia-Hsiang Wu (uncredited) പരിഭാഷ നിബിൻ ജിൻസി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 മാർഷ്യൽ ആർട്ടിന്റെ രാജാവ് ആയിരുന്ന ബ്രൂസ് ലീക്ക് ലോകമെമ്പാടും ഒട്ടേറെ ആരാധകരെ സമ്മാനിച്ച, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ആദ്യത്തെ മേജർ ചിത്രം ആണ് 1971ൽ പുറത്തിറങ്ങിയ, നമ്മൾ ഒരുവിധം പേരുടെയും ചൈൽഡ്ഹുഡ് നൊസ്റ്റു കൂടിയായ “THE BIG BOSS”ഉപജീവനാർത്ഥം ഒരു തൊഴിൽ തേടി ചൈനയിൽ നിന്നും തന്റെ അമ്മാവന്റെ കെയറോഫിൽ തായ്ലൻഡിലെ […]
Dragon / ഡ്രാഗൺ (2011)
എം-സോണ് റിലീസ് – 1943 ഭാഷ മാൻഡരിൻ സംവിധാനം Peter Ho-Sun Chan പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 1917-ലെ ഒരു ചൈനീസ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളുമായി സാധാരണ ജീവിതം നയിക്കുന്ന ലിയു ജിങ്ക്സി ഒരു പേപ്പർ നിർമ്മാണശാലയിലാണ് ജോലിചെയ്യുന്നത്. ഒരു ദിവസം അവിടെ കവർച്ചയ്ക്കെത്തുന്ന രണ്ടുപേരുമായുള്ള ഏറ്റുമുട്ടലിൽ ലിയു ജിങ്ക്സിയുടെ പ്രഹരമേറ്റ് അവർ കൊല്ലപ്പെടുന്നു. കൊലപാതകം അന്വേഷിക്കാൻ എത്തുന്ന ഡിറ്റക്ടീവ് ബൈജിയു, കൊല്ലപ്പെട്ടവരിൽ ഒരാൾ പിടികിട്ടാപ്പുള്ളിയായ […]
Battle of Memories / ബാറ്റിൽ ഓഫ് മെമ്മറീസ് (2017)
എം-സോണ് റിലീസ് – 1837 ഭാഷ മാൻഡരിൻ സംവിധാനം Leste Chen പരിഭാഷ തൗഫീക്ക് എ ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ അരങ്ങേറിയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അവയൊക്കെ എന്നെന്നേക്കുമായി മനസ്സിൽ നിന്ന് മായ്ച്ച് സന്തോഷങ്ങളെ വേട്ടയാടുന്ന പ്രതിഭാസത്തിന് ഒരവസാനം കൊണ്ടുവരാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആഗ്രഹിക്കാത്തത്? അതുപോലൊരു കഥാതന്തുവിൽ കൂടി കഥ പറയുകയാണ് 2017ൽ പുറത്തിറങ്ങിയ ചൈനീസ് സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ബാറ്റിൽ ഓഫ് മെമ്മറീസ്. കഥയുടെ പൂർണ്ണമായ ആസ്വാദനത്തിന് […]
Red Cliff 2 / റെഡ് ക്ലിഫ് 2 (2008)
എം-സോണ് റിലീസ് – 1757 ഭാഷ മാൻഡറിൻ സംവിധാനം John Woo പരിഭാഷ രഞ്ജിത്ത് അടൂര് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.2/10 ചൈനയുടെ ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച ഒരു ഐതിഹാസിക യുദ്ധത്തെക്കുറിച്ചുള്ള കഥയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം. ചാവോ ചാവോയുടെ ആക്രമണത്തെ പ്രതിരോധിയ്ക്കാന് ഷോവ് യുവും ഷൂ-ഗെയ് ലിയാങ്ങും ചേര്ന്ന് തന്ത്രങ്ങള് മെനയുന്നു. എന്നാല് അവര്ക്ക് അപ്രതീക്ഷിതമായ തിരിച്ചടികള് നേരിടേണ്ടി വരുന്നതും അത് എങ്ങനെ അവരെ ബാധിയ്ക്കുന്നു എന്നതും ആണ് രണ്ടാം ഭാഗത്തില് ഉള്ളത്. മനോഹരമായ […]
Under the Hawthorn Tree / അണ്ടർ ദി ഹൊതോൺ ട്രീ (2010)
എംസോൺ റിലീസ് – 1705 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഐമി എന്ന എഴുത്തുകാരിയുടെ പ്രശസ്ത നോവലായ “Hawthorn Tree Forever” നെ ആസ്പദമാക്കി 2010 ൽ Yimou Zhang ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡ്രാമ, റൊമാൻസ് മൂവിയാണ് അണ്ടർ ദി ഹൊതോൺ ട്രീ. 1970 കളിലെ സംസ്കാരിക വിപ്ലവത്തിൽ, ചെയർമാൻ മാവോയുടെ “വയലുകളിൽ ക്ലാസ്സ്റൂമുകൾ ഉണ്ടാക്കുക” എന്ന വാക്കിനെത്തുടർന്ന് സ്കൂളുകൾ വിദ്യാർത്ഥികളേയും ടീച്ചർമാരെയും […]
The Horse Thief / ദി ഹോഴ്സ് തീഫ് (1986)
എം-സോണ് റിലീസ് – 1703 ഭാഷ മാൻഡറിൻ, തിബെറ്റൻ സംവിധാനം Zhuangzhuang Tian, Peicheng Pan പരിഭാഷ രാഹുൽ കെ.പി ജോണർ ഡ്രാമ 6.9/10 തിബറ്റിലെ ഒരു ഗോത്രത്തിൽ കഴിയുന്ന ബുദ്ധമത വിശ്വസികളായ നോർബുവെന്ന കൊള്ളക്കാരനും അവന്റെ ഭാര്യയും കുട്ടിയും. ഒരിക്കൽ, ക്ഷേത്രസാമഗ്രികൾ മോഷ്ടിച്ച കുറ്റത്തിന് അവരുടെ കുടുംബത്തെ ഗോത്രത്തിൽ നിന്നും പുറത്താക്കുന്നു. അവന്റെ കുട്ടി അസുഖം മൂലം മരണപ്പെടുന്നു. രണ്ടാമത്തെ കുട്ടിയുടെ ജനനശേഷം അവന്റെ ജീവിതരീതികൾ മാറ്റാൻ ശ്രമിക്കുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ