എം-സോണ്‍ റിലീസ് – 246 ഭാഷ ടർക്കിഷ് സംവിധാനം Deniz Gamze Ergüven പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.6/10 തുർക്കിയിലെ ഒരു തെക്കൻ ഗ്രാമം. ലാലിയും നാല് സഹോദരിമാരും സ്കൂൾവിട്ടു മടങ്ങുമ്പോൾ കൂടെയുള്ള ആൺകുട്ടികളുമായി ചേർന്ന് കടലിൽ കളിച്ചത് വലിയൊരു സദാചാരപ്രശ്നമായി മാറുന്നു. കുട്ടികളെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ വീട്ടിൽ തളച്ചിടുന്നു. വീട് തന്നെ അവർക്കൊരു ജയിലായി മാറുന്നു. അവരെ കല്യാണം കഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം അഞ്ച് സഹോദരിമാരും തങ്ങളുടെ മേലുള്ള […]
Aferim! / അഫെറിം! (2015)
എം-സോണ്‍ റിലീസ് – 245 ഭാഷ റൊമാനിയൻ സംവിധാനം Radu Jude പരിഭാഷ വെള്ളെഴുത്ത് ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.6/10 1835 ലെ കിഴക്കൻ യുറോപ്പിലാണ് സിനിമ നടക്കുന്നത്. ഒളിച്ചോടിയ ഒരു അടിമയെ അന്വേഷിച്ച് ഒരു ഫ്രഞ്ച് പട്ടാളക്കാരരനും അയാളുടെ മകനും യാത്ര ചെയ്യുകയാണ്. യജമാനത്തിയുമായി അവിഹിത ബന്ധമുണ്ടെന്നതായിരുന്നു അടിമയ്ക്കെതിരായ ആരോപണം. അവരുടെ യാത്രയ്ക്കിടയിൽ വിവിധതരക്കാരായ മനുഷ്യരെയും വിശ്വാസങ്ങളെയും പരിചയപ്പെടുന്നു. ഒടുവിൽ അടിമയെ കണ്ടുപിടിക്കുമ്പോഴേക്കും തങ്ങളുടെ യാത്ര ഒരുപാട് ദൂരം കടന്നുപോയെന്ന് അവർ തിരിച്ചറിയുന്നു. അഭിപ്രായങ്ങൾ […]
Difret / ഡിഫ്രറ്റ് (2014)
എം-സോണ്‍ റിലീസ് – 244 ഭാഷ അംഹാറിക് സംവിധാനം Zeresenay Mehari പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.8/10 യഥാർത്ഥ സംഭവങ്ങളെ അവലംബിച്ചുള്ള എത്യോപ്പ്യൻ സിനിമയാണ് ഡിഫ്രറ്റ്. എത്യോപ്പിയയിലെ അഡിസ് ആബാബയ്ക്കടുത്ത് പതിനാലുവയസുകരിയായ പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് വീട്ടിലേക്കുള്ള വഴിയില്‍വെച്ച് കുതിരപ്പുറത്തെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോകുന്നു. ധീരയായ ഹീറുത് തോക്ക് തട്ടയെടുത്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ ഒരാള്‍ക്ക് വെടിയേൽക്കുന്നു. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുക എന്നത് അവളുടെ ഗ്രാത്തിൽ പതിവുള്ളതും ആഫ്രിക്കയുടെ പരമ്പരാഗത ആചാരങ്ങളിൽപ്പെടുന്ന […]
OSS 117: Cairo, Nest of Spies / ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ് (2006)
എംസോൺ റിലീസ് – 243 ഭാഷ ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.0/10 മൈക്കൽ ഹസനാവിഷ്യസ് സംവിധാനം ചെയ്തു ജീൻ ഡുജാർഡിൻ പ്രധാനവേഷത്തില്‍ എത്തിയ ഒരു ഫ്രഞ്ച് സ്പൈ-കോമഡി ചലച്ചിത്രമാണ് 2006-ല്‍ പുറത്തിറങ്ങിയ “ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്“. 1960-കളിലെ ഷോന് കോണറി ബോണ്ട് ചിത്രങ്ങളുടെ ആഖ്യാന ശൈലിയിലാണ് ഈ പാരഡി ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. വര്‍ഷം 1955. ഫ്രഞ്ച് ചാരനായ ജാക്ക് ജെഫേഴ്സന് […]
Theeb / തീബ് (2014)
എം-സോണ്‍ റിലീസ് – 241 ഭാഷ അറബിക് സംവിധാനം Naji Abu Nowar പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 7.2/10 ഹവീതത് ഗ്രോത്രത്തിലെ ബദൂവിൻ ഷേയ്ക്കിന്റെ മക്കളിലൂടെയാണ് കഥയാരംഭിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് വഴികാട്ടിയായി പോവുന്നവരാണ് ബദൂവികൾ. സാഹോദര്യത്തിനും ആതിഥ്യമര്യാദക്കും പേരുകേട്ട ഇവരെത്തേടി ഒരു രാത്രി ബ്രിട്ടീഷ് ഓഫീസറായ എഡ്വേർഡും അറബ് വംശശജനായ മർജിയും വന്നെത്തുന്നു. തീർത്ഥാടക പാതയിലെ റോമൻ കിണറിനടുക്കലേക്ക് വഴികാട്ടിയായി ആരെയെങ്കിലും അയക്കാമോന്ന് അവർ ചോദിക്കുന്നു. ഷെയ്ക്കിന്റെ രണ്ടാമത്തെ മകനായ ഹുസൈൻ […]
I Won’t Come Back / ഐ വോണ്ട് കം ബാക്ക് (2014)
എം-സോണ്‍ റിലീസ് – 240 ഭാഷ റഷ്യൻ സംവിധാനം Ilmar Raag, Dmitry Sheleg പരിഭാഷ ആർ. മുരളീധരൻ ജോണർ ഡ്രാമ 7.1/10 ഇല്‍മാര്‍ രാഗ് സംവിധാനം ചെയ്ത “ഞാന്‍ തിരിച്ചു വരില്ല”(ഐ വോണ്ട് കം ബാക്ക്/കസാഖ്സ്ഥാന്, ഫിന്‍ലന്റ്, റഷ്യ, എസ്തോണിയ, ബെലാറസ്) അനാഥത്വത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹരാഹിത്യത്തിന്റെയും നിയമത്തിന്റെയും അതിര്‍ത്തികളുടെയും രാഷ്ട്രത്തിന്റെയും സ്വത്വത്തിന്റെയും ഘടകങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയ സിനിമയാണ്. റഷ്യയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് അനാഥശാലയില്‍ വളര്‍ന്നു വലുതായ ആന്യ. ഭാര്യയും മകളുമുള്ള മധ്യവയസ്കനായ […]
Locke / ലോക്ക് (2013)
എം-സോണ്‍ റിലീസ് – 239 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Knight പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ 7.1/10 ഐവാൻ ലോക്ക് എന്ന കൺസ്ട്രക്ഷൻ ഫോർമാൻ തന്റെ പതിവ് ജോലി തീർത്ത് കാറിലേക്ക് കയറുമ്പോൾ അയാളുടെ പക്കൽ എല്ലാമുണ്ടായിരുന്നു. നല്ല ജോലി, കുടുംബം, കുട്ടികൾ… ഏതാനും മണിക്കൂറിനുള്ളിൽ ഇതെല്ലം അയാൾക്ക് നഷ്ടപ്പെടാൻ പോവുകയാണ് . അയാൾക്ക് നേരിടാനുണ്ടായിരുന്നത് രണ്ടു പ്രശ്നങ്ങളായിരുന്നു. ഒന്ന് അയാളുടെ കുടുംബവും സന്തോഷവുമെല്ലാം ഒരു നിമിഷം കൊണ്ട് തകർക്കാൻ സാധ്യതയുള്ള ഒരു പിഴവ്. […]
The Stoning of Soraya M. / ദി സ്ടോണിഗ് ഓഫ് സൊരായ എം. (2008)
എം-സോണ്‍ റിലീസ് – 238 ഭാഷ പേർഷ്യൻ സംവിധാനം Cyrus Nowrasteh പരിഭാഷ സഗീർ ജോണർ ഡ്രാമ 8/10 ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാ മിന്റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് “ദി സ്ടോണിഗ് ഓഫ് സൊരായ.” യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു. തന്റെ ഭാര്യയായ സോറായ എന്ന ഗ്രാമീണ യുവതിയെ എങ്ങനെയും ഒഴിവാക്കി ഒരു പതിനാലുകാരിയെ വിവാഹം കഴിച്ച് നഗരത്തിലേക്ക് ചേക്കേറാനാണ് അലി […]