എം-സോണ്‍ റിലീസ് – 1113 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജോസഫ് ജോണർ ഡ്രാമ, മ്യൂസിക് Info C3E990E5B82C616BB8B81DEB2065B94F437CCEF7 6.9/10 ഇറാനിയൻ സംവിധായകനായ മുഹ്സെനെ മെഹ്മെൽബോഫ് രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സൈലൻസ്. താജിക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു ബാലൻ്റെ കഥയാണ് പറയുന്നത്. അന്ധനായ ഹുർഷിദിന് സംഗീതത്തിൽ വലിയ താത്പര്യമാണ്. എന്നാൽ ഈ താത്പര്യം അവന് പലപ്പോഴും വിനയാകുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള […]
Water, Wind, Dust / വാട്ടർ, വിൻഡ്, ഡസ്റ്റ് (1989)
എം-സോണ്‍ റിലീസ് – 1004 ഭാഷ പേർഷ്യൻ സംവിധാനം Amir Naderi പരിഭാഷ ആകാശ് ആർ. എസ്സ് ജോണർ ഡ്രാമ 6.7/10 ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ പ്രയോഗിക്കുന്നതിൽ കൃതഹസ്തനായ ഇറാനിയൻ സംവിധായകനാണ് അമീർ നദേരി. അദ്ദേഹത്തിന്റെ ‘വാട്ടർ, വിൻഡ്,ഡസ്റ്റ് ‘എന്ന ചലച്ചിത്രം തികച്ചും വ്യത്യസ്തമായ ഒരനുഭവ പ്രപഞ്ചമാണ് ഒരുക്കുന്നത്. 1989ൽ നിർമിച്ച ഈ ചലച്ചിത്രം വരൾച്ചാപീഡിതമായ തെക്കൻ ഇറാനിന്റെ കഥയാണ് പറയുന്നത്. പറയുന്നത് എന്നല്ല കാണിക്കുന്നത് എന്നുതന്നെയാണ് എഴുതേണ്ടത്. ഭൂമിയും മനുഷ്യനും ഒരിറ്റുവെള്ളത്തിനായി പോരാടുന്നതിന്റെ ദൃശ്യവാഗ്മയ ചിത്രമാണ് ഈ […]
The Runner / ദ റണ്ണർ (1984)
എം-സോണ്‍ റിലീസ് – 994 ഭാഷ പേർഷ്യൻ സംവിധാനം Amir Naderi പരിഭാഷ ആകാശ് ആർ. എസ് ജോണർ ഡ്രാമ 7.8/10 യുദ്ധം മൂലം കുടുംബം നഷ്ട്ടപ്പെട്ട് അനാഥനായ അമീറോ എന്ന ബാലന്റെ ജീവിതത്തിലൂടെയാണ് “ദ റണ്ണർ” മുന്നോട്ട് പോവുന്നത്. അല്ലറ ചില്ലറ ജോലികൾ ചെയ്ത് ചെറിയ ചെറിയ സംഘർഷങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും കടന്ന് പോവുന്ന അമീറൊയുടെ ജീവിതത്തിലെ ഹൃദയ സ്പർശിയായ രംഗങ്ങൾ ആർക്കുമങ്ങനെ പെട്ടന്ന് മറവിയുടെ ചവറ്റുകുട്ടയിലിടാനാവില്ല. ഇഛാശക്തി മാത്രം കൈമുതലാക്കിയുള്ള അമീറൊയുടെ ജീവിതം പുതിയൊരു വഴിത്തിരിവിലെത്തുന്നത് […]
The Day I Became a Woman / ദ ഡേ ഐ ബികേം എ വുമൺ (2000)
എം-സോണ്‍ റിലീസ് – 933 പെൺസിനിമകൾ – 10 ഭാഷ പേർഷ്യൻ സംവിധാനം Marzieh Makhmalbaf പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ 7.3/10 മൂന്ന് ചെറുചിത്രങ്ങൾ ചേർന്നതാണ് ഈ ഇറാനിയൻ സിനിമ. ഇറാനിയൻ സ്ത്രീകളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന ചിത്രം. ഒമ്പതാം വയസ്സിൽ, സ്ത്രീ ആയെന്ന ഓർമപ്പെടുത്തലുകളിൽ, കളിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമാകുന്ന ഹവാ, ആൺ ചട്ടകൂടുകളിൽ നിന്ന് തന്റെ സൈക്കിളിൽ രക്ഷ തേടി മുന്നേറാൻ ശ്രമിക്കുന്ന അഹൂ, വാർധക്യത്തിൽ ലഭിച്ച സ്വാതന്ത്ര്യം […]
Buddha Collapsed Out Of Shame / ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം (2007)
എം-സോണ്‍ റിലീസ് – 714 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Hana Makhmalbaf പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ Drama, War 7.3/10 അഫ്ഗാനിസ്ഥാനിലെ പടുകൂറ്റന്‍ ബാമിയന്‍ ബുദ്ധ പ്രതിമകള്‍ താലിബാന് ഭരണകൂടം തകര്തെറിഞത് സമീപ കാലത്ത് ലോകജനതയെ ഞെട്ടിപ്പിച്ചു കളഞ്ഞ ഒരു സംഭവമായിരുന്നു .എന്നാല്‍ ആ രാജ്യത്തെ നിസ്സഹാരായ ജനതയ്ക്ക് മേല്‍ താലിബാന് നടത്തുന്ന മനുഷ്യത്ത രഹിതമായ കാഴ്ച കണ്ട് ബുദ്ധ പ്രതിമകള്‍ സ്വയം തകരുന്നു എന്ന് സ്ഥാപിക്കുകയാണ് ലജ്ജയാല്‍ ബുദ്ധന് തകര്‍ന്നു എന്ന സിനിമയിലൂടെ സംവിധായിക . […]
A Time For Drunken Horses / എ ടൈം ഫോര്‍ ഡ്രങ്കൻ ഹോഴ്സസ് (2000)
എം-സോണ്‍ റിലീസ് – 624 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Bahman Ghobadi പരിഭാഷ രാഹുല്‍ മണ്ണൂര്‍ ജോണർ ഡ്രാമ, വാർ 7.7/10 നിഷ്കളങ്കമായ സ്നേഹവും അടുപ്പവും നീതിബോധവും പ്രകൃതി ഭംഗിയും സ്ക്രീനിൽ അവതരിപ്പിച്ചു കാട്ടുന്നതിൽ ഇറാനിയൻ സിനിമകൾ എപ്പോഴും മുന്നിൽ തന്നെ ആയിരുന്നു. ഇതിന് മറ്റൊരു ഉദാഹരണമാണ് എ ടൈം ഫോർ ഡ്രങ്കൻ ഹോഴ്സസ് എന്ന ഈ ചിത്രവും. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇറാൻ ഇറാക്ക് അതിർത്തിയിൽ ,ശപിക്കപ്പെട്ടകണക്കിന് ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം […]
The Kite Runner / ദി കൈറ്റ് റണ്ണര്‍ (2007)
എം-സോണ്‍ റിലീസ് – 526 ഭാഷ ഇംഗ്ലീഷ്,പേര്‍ഷ്യന്‍ സംവിധാനം മാര്‍ക്ക് ഫോറസ്റ്റര്‍ പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ Info D63D13C359163446A3CBF9CAB1B255A3EB0C564D 7.6/10 കാബൂളില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അഫ്ഗാനിസ്ഥാന് സാഹിത്യകാരനായ ഖാലിദ് ഹുസൈനിയുടെ പ്രഥമ നോവലായ ‘ദി കൈറ്റ് റണ്ണറി’ന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഇരുപത് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുകയും 34 രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലോകപ്രശസ്ത നോവല്‍ ആണ് ദി കൈറ്റ് റണ്ണര്‍. യഥാര്‍ത്ഥത്തില്‍ ഇതൊരു അമേരിക്കന്‍ ചിത്രമാണ്. മാര്‍ക്ക് ഫോറസ്റ്റര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. എന്നാല്‍ […]
About Elly / എബൗട്ട് എല്ലി (2011)
എം-സോണ്‍ റിലീസ് – 486 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 8/10 അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഇറാനിയന്‍ മിസ്റ്ററി ത്രില്ലര്‍/ഡ്രാമയാണ്എബൌട്ട് എല്ലി. കാസ്പിയന്‍ കടല്തീരത്തുള്ള ഒരു വില്ലയില്‍ ഒഴിവുദിനങ്ങള്‍ ചിലവഴിക്കാനെത്തുന്ന ഭാര്യാഭര്ത്താക്കന്മാര് ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും അവരോടൊപ്പം അതിലൊരാളുടെ കുട്ടിയുടെ അധ്യാപികയായ മറ്റു സംഘാംഗങ്ങള്‍ക്ക് അപരിചിതയുമായ എല്ലി എന്ന യുവതിയും എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. കൂട്ടത്തിലെ വിഭാര്യനായ അഹ്മദ് എന്ന […]