എംസോൺ റിലീസ് – 2837 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനും പൂജാ ഭട്ടും നസ്റുദ്ദീൻ ഷായും മുഖ്യ കഥാപാത്രങ്ങളായി 1996-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് സംഗീത ചിത്രമാണ് “ചാഹത്“. മറ്റു കഥാപാത്രങ്ങളായി അനുപം ഖേറും രമ്യ കൃഷ്ണനും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.ബോക്സ് ഓഫീസിൽ വൻ വിജയമായ ഈ സിനിമ ഒരച്ഛനും മകനും തമ്മിലുള്ള സുഹൃത് ബന്ധത്തേയും നിഷ്കളങ്ക […]
Before We Go / ബിഫോർ വീ ഗോ (2014)
എംസോൺ റിലീസ് – 2818 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Evans പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ഒരു രാത്രിയിൽ മൻഹാട്ടൻ സിറ്റിയിൽ വ്യത്യസ്ത കാരണങ്ങളാൽ പെട്ടുപോയ രണ്ട് അപരിചിതർ തമ്മിൽ പരിചയപ്പെടുന്നതും ഇരുവരുടെയും ജീവിതത്തിലെ സുപ്രധാന മാറ്റങ്ങൾക്ക് പരസ്പരം എങ്ങനെ കാരണമാവുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. നിക്ക് ഒരു ട്രമ്പറ്റ് (വാദ്യോപകരണം) പ്ലെയറാണ്. അവസാന ട്രെയിനും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ബ്രൂക്ക്, സമയം കളയാൻ വേണ്ടി റെയിൽവേ […]
My Tomorrow, Your Yesterday / മൈ ടുമോറോ, യുവർ യസ്റ്റർഡേ (2016)
എംസോൺ റിലീസ് – 2805 ഭാഷ ജാപ്പനീസ് സംവിധാനം Takahiro Miki പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.5/10 ഒരു പ്രണയമെങ്കിലും എല്ലാവർക്കുമുണ്ടാകും,പ്രണയം അനുഭവിക്കാത്തവർ മനുഷ്യരാണോ?? അല്ല…ഒരാൾക്ക് ലോകം ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നത് താൻ പ്രണയിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാവുമ്പോളാവണം.ഒരുവനെ വാനോളം സ്വപ്നം കാണുവാൻ പ്രേരിപ്പിക്കുന്ന മറ്റൊരു വികാരമുണ്ടാവില്ല. പ്രശസ്ത എഴുത്തുകാരനായ ജേസൻ ഏഴ്സിന്റെ ‘മൈ ടുമോറോ, യുവർ യെസ്റ്റർഡേ’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി തകഹിറോ മികി ഒരുക്കിയ ഫാന്റസി/റൊമാൻസ് […]
Half Girlfriend / ഹാഫ് ഗേൾഫ്രണ്ട് (2017)
എംസോൺ റിലീസ് – 2804 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 4.4/10 ബാസ്ക്കറ്റ് ബോൾ താരമായ മാധവ് എന്ന പയ്യൻ സ്പോർട്സ് ക്വാട്ട അഡ്മിഷന് വേണ്ടി ഡൽഹിയിലെ ഒരു പ്രമുഖ കോളേജിലേക്ക് പോകുന്നു. മോശം ഇംഗ്ലീഷ് കാരണം അഡ്മിഷൻ കിട്ടാതെ തിരിച്ച് പോകാൻ നിൽക്കുമ്പോൾ അവിടെ പഠിക്കുന്ന റിയ എന്ന ബാസ്ക്കറ്റ് ബോൾ താരത്തെ അവൻ കണ്ടുമുട്ടുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അവളുമായി മാധവ് സൗഹൃദത്തിലായി, വൈകാതെ […]
Saawariya / സാവരിയാ (2007)
എംസോൺ റിലീസ് – 2803 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ, മ്യൂസിക്കല്, റൊമാൻസ് 5.2/10 വിഖ്യാത സാഹിത്യകാരൻ തിയദോർ ദസ്തയെവ്സ്കിയുടെ ‘വൈറ്റ് നൈറ്റ്സ്’ എന്ന കൃതിയെ ആധാരമാക്കി സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കി 2007 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് “സാവരിയാ“ ഒരു സാങ്കൽപ്പിക നഗരത്തിൽ നടക്കുന്ന ഈ കഥ, ഒരു ലൈംഗിക തൊഴിലാളിയായ ഗുലാബ് ജി (റാണി മുഖർജി)യുടെ വിവരണത്തിൽ കൂടിയാണ് ചുരുളഴിയുന്നത്. ആ നഗരത്തിലെ […]
Luka Chuppi / ലൂക്കാ ചുപ്പി (2019)
എംസോൺ റിലീസ് – 2787 ഭാഷ ഹിന്ദി സംവിധാനം Laxman Utekar പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ഡ്രാമ 6.3/10 ലിവ്-ഇൻ റിലേഷൻഷിപ്പ് ഉത്തരേന്ത്യയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിവാഹത്തിന് മുന്നേ ഒരുമിച്ചു നടക്കുന്ന യുവതീ യുവാക്കളെ പോലും ‘സംസ്കാര സംരക്ഷണ പാർട്ടി’ അനുയായികൾ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുകയാണ്. സംസ്കാര സംരക്ഷണ പാർട്ടി നേതാവ് വിഷ്ണു ത്രിവേദിയുടെ മകൾ രശ്മി മഥുരയിലെ ഒരു ലോക്കൽ ചാനലിൽ ജോലിക്ക് ചേരുകയും സഹപ്രവർത്തകനായ ഗുഡ്ഡു ശുക്ലയുമായ പ്രണയത്തിൽ ആകുകയും […]
The Orgasm Diaries / ദി ഓർഗാസം ഡയറീസ് (2010)
എംസോൺ റിലീസ് – 2774 ഭാഷ ഇംഗ്ലീഷ് സംവിധാനം Ashley Horner പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 4.8/10 ഫോട്ടോഗ്രാഫറായ മാഞ്ചസ്റ്ററും ടാക്സിഡെർമിസ്റ്റായ നൂണും തമ്മിലുള്ള വളരെ ആഴമേറിയതും മനോഹരമായതുമായ ചൂടൻ പ്രണയ കാവ്യമാണ് ദി ഓർഗാസം ഡയറിസ്. പുറംപോക്ക് ഭൂമിയിലുള്ളൊരു ഗാരേജിലാണ് മാഞ്ചസ്റ്ററും നൂണും താമസിക്കുന്നത്. സമ്മർ റൊമാൻസ് ആഘോഷിക്കുന്ന അവർക്കിടയിൽ ഫ്രാണി എന്നൊരാൾ കടന്നു വരുന്നതോട് കൂടി ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നു. പിരിഞ്ഞിരിക്കുമ്പോളാണ് അവർക്കിടയിലുള്ള പ്രണയം എത്രമാത്രം ദൃഢമായിട്ടുള്ളതായിരുന്നെന്ന് അവർ […]
Winter Sonata / വിന്റർ സൊനാറ്റ (2002)
എംസോൺ റിലീസ് – 2735 ഭാഷ കൊറിയൻ സംവിധാനം Seok-ho Yun പരിഭാഷ അരുൺ അശോകൻ ജോണർ റൊമാൻസ് 8.1/10 ആദ്യ പ്രണയത്തിന്റെ മധുരിക്കുന്ന ഓർമകളിൽ പലരും വികാരധീനരാവാറുണ്ട്. തങ്ങളുടെ ആദ്യ പ്രണയം പരിശുദ്ധവും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതുമാണ് എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, കടന്നുപോകുന്ന കാലം ആ ഓർമകളിൽ മങ്ങലേൽപ്പിക്കുന്നു. എങ്കിലും പലർക്കും ഒരു ആയുഷ്കാലം മുഴുവൻ കഴിച്ചു കൂട്ടാനുള്ള ഓജസ്സ് ആ ഓർമകളാവും. അത്രമേൽ പ്രിയങ്കരമായ ഓർമകൾ സമ്മാനിച്ചയാളെ വിധി മരണരൂപേണ നിങ്ങളിൽ നിന്ന് […]