എം-സോണ്‍ റിലീസ് – 729 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.0 /10 സജ്ഞയ് ലീല ബൻസാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ജനുവരി 25-ന് പ്രദർശനത്തിനെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് പദ്മാവത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ൽ അവധ് ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡൽഹി […]
The Legend of 1900 / ദി ലെജന്‍ഡ് ഓഫ് 1900 (1998)
എം-സോണ്‍ റിലീസ് – 727 ഭാഷ ഇംഗ്ലീഷ് , ഇറ്റാലിയൻ സംവിധാനം ജുസെപ്പെ ടൊർനാട്ടോറെ പരിഭാഷ സതീഷ് കുമാർ ജോണർ Drama, Music, Romance 8.1/10 ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1998 പുറത്തിറങ്ങിയ ചിത്രമാണ് ദി ലെജെന് ഓഫ്റ് 1900. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം. യൂറോപ്പിൽ നിന്ന് വൻതോതിൽ ആളുകൾ അമേരിക്കയിലേക്ക് കുടിയേറിക്കൊണ്ടിരുന്നക്കൊണ്ടിരുന്ന സമയം. വിർജിനിയൻ എന്ന കപ്പലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന ഒരു നവജാതശിശുവിനെ ആ കപ്പലിലെ തൊഴിലാളികൾ എടുത്തുവളർത്തുന്നു. ആ […]
Love in the Time of Cholera / ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)
എം-സോണ്‍ റിലീസ് – 710 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Newell പരിഭാഷ വെള്ളെഴുത്ത് ജോണർ Drama, Romance 6.4/10 അലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ […]
I Dream In Another Language / ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ് (2017)
എം-സോണ്‍ റിലീസ് – 694 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 രണ്ടു പേരിലൊരാൾ മരിച്ചാൽ ഒരു ഭാഷ തന്നെ ഭൂമിയിൽ നിന്നും നാമാവശേഷമാകുന്ന സ്ഥതിവിശേഷത്തിന്റെ കഥയാണ് I Dream in Another Language എന്ന മെക്സിക്കൻ സിനിമയിൽ പറയുന്നത്… മെക്സികോയിലെ വനാതിർത്ഥിയിലുള്ള ഗ്രാമത്തിൽ ജീവിക്കുന്ന ആത്മസുഹൃത്തുക്കളായിരുന്ന ഇശ്വാറോയും എവറിസ്റ്റോയും തമ്മിൽ സംസാരിച്ചിട്ട് വർഷം അമ്പതു കഴിഞ്ഞിരിക്കുന്നു…. ഊർദ്ദാൻ വലിക്കുന്ന സിക്രിൽ ഭാഷയുടെ ചില അടയാളങ്ങളെങ്കിലും രേഖിതമാക്കുന്നതിന് മാർട്ടിൻ […]
XXY / എക്സ് എക്സ് വൈ (2007)
എം-സോണ്‍ റിലീസ് – 693 ഭാഷ സ്പാനിഷ് സംവിധാനം Lucía Puenzo പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 അലക്സ് എന്ന 15 വയസ്സുള്ള കുട്ടിയുടെ അതിസങ്കീർണമായ ജീവിതകഥ. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വന്തം ഉപബോധമനസ്സിന്റെയും വിചാരങ്ങളാൽ ബന്ധനസ്ഥയായ അവൾ ജീവിതത്തിൽ വലിയൊരു തീരുമാനത്തിന്റെ പടിവാതിലിലാണ്. അത് എടുക്കാൻ അവൾ പ്രാപ്തയല്ലെങ്കിലും അവൾ അത് എടുത്തേ തീരൂ. ഏറ്റവും അടിസ്ഥാനപരമായ സത്വം കണ്ടെത്താനുള്ള അലക്സിന്റെ യാത്ര. അതിന് അവളെ സഹായിക്കാൻ അവളുടെ അമ്മ എത്തിക്കുന്ന ഡോക്ടറും […]
Frida / ഫ്രിഡ (2002)
എം-സോണ്‍ റിലീസ് – 692 ഭാഷ ഇംഗ്ലീഷ് സംവിധാനം Julie Taymor പരിഭാഷ സുഭാഷ് ഒട്ടുമ്പുറം ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.4/10 ഫ്രിഡ കാഹ്ലോ എന്ന മെക്സിക്കൻ ചിത്രകാരിയുടെ ജീവിത ചിത്രം അസാമാന്യമായ ഭാവുകത്വത്തോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ആറ് ഓസ്ക്കർ നോമിനേഷനും രണ്ട് അവാർഡുകളും കരസ്ഥമാക്കി. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങളെ വന്യമായ ഭാവനകളിൽ ക്യാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി തന്നെക്കാൾ വിശ്രുതനായ സീഗോ റിവേറ എന്ന ചിത്രകാരന്റെ മൂന്നാം ഭാര്യയായി ജീവിതം തുടങ്ങുന്നത് തന്റെ […]
The Secret in Their Eyes / ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ് (2009)
എം-സോണ്‍ റിലീസ് – 691 ഭാഷ സ്പാനിഷ് സംവിധാനം Juan José Campanella പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 8.2/10 വിരമിച്ചഒരു ലീഗൽ കൗൺസെലറാണ് ബെന്യാമിൻ എസ്പൊസിതൊ. ഔദ്യോഗിക ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ച ഒരു കേസിനെയും മേലുദ്യോഗസ്ഥയോടുണ്ടായിരുന്ന തന്റെ പരാജിത പ്രണയത്തെയും വിഷയമാക്കി അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിക്കുന്നു. ഇരുപത്തി അഞ്ചു വർഷത്തിനിപ്പുറവും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ കേസിനെപ്പറ്റിയുള്ള അന്വേഷണത്തിൽ അവിശ്വസീനയമായ ചില രഹസ്യങ്ങൾ അയാൾക്കു മുന്നിൽ ചുരുൾ നിവരുന്നു. […]
Call Me By Your Name / കോള്‍ മി ബൈ യുവര്‍ നെയിം (2017)
എം-സോണ്‍ റിലീസ് – 680 ഭാഷ ഇംഗ്ലീഷ് സംവിധാനം Luca Guadagnino പരിഭാഷ സിജോ മാക്സ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 1983 ലെ വേനൽ അവധിക്ക് 17 വയസ്സുള്ള ഏലിയോ പേൾമാൻ കുടുംബസമേതം ഇറ്റലിയിലെ വില്ലയിൽ പോകുന്നു. ഏലിയോയുടെ അച്ഛന്റെ കീഴിൽ ഗവേഷണത്തിന് ഒലിവർ എന്ന വിദ്യാർഥി അവിടെ എത്തുന്നു. തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ അടുപ്പവും അതിലെ ഏറ്റക്കുറചിലുകളും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ചിത്രം കാണിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ