എം-സോണ്‍ റിലീസ് – 170 ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ പ്രശാഖ് പി പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 തന്റെ ആദ്യ കുട്ടി ജനിച്ച സമയത്ത് ഫിലിപ്പ് മോസ്സ് എട്ട് മില്ലിമീറ്റര്‍ മൂവി ക്യാമറ വാങ്ങുന്നു. അത് ആ ടൗണിലെ തന്നെ ആദ്യത്തെ ക്യാമറ ആയതു കാരണം അവിടുത്തെ പ്രാദേശിക പാര്‍ട്ടി മേധാവി അവനെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി നിയമിക്കുന്നു. തന്റെ ആദ്യത്തെ സിനിമ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഫിലിപ്പ് മോസ്സ് പ്രശസ്തിയിലാകുന്നു. […]
A Short Film About Love / എ ഷോർട്ട് ഫിലിം എബൌട്ട് ലൗ (1988)
എം-സോണ്‍ റിലീസ് – 167 ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 19 വയസ്സുകാരാൻ റ്റൊമെക്കിന് തന്നെക്കാൾ പ്രായമേറിയ അയൽക്കാരി മഗ്ദയെ ടെലിസ്കോപ്പ് വഴി ഒളിഞ്ഞു നോക്കുന്ന ശീലം ഉണ്ട്. അവളുമായി പ്രണയത്തിലാകുന്ന റ്റൊമെക്കിന് അനുഭവപ്പെടുന്ന സംഘർഷങ്ങൾ ആണ് കഥയിൽ. ഒരു കൌമാരക്കാരന്റെ പ്രേമത്തിന്റെ നിഷ്കളങ്കതയും മുതിർന്നവർ അതിനെ നോക്കികാണുന്ന രീതിയും ആണ് ഈ ചിത്രത്തിലെ പ്രമേയം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Three Colors: Red / ത്രീ കളേർസ്: റെഡ് (1994)
എം-സോണ്‍ റിലീസ് – 166 ഭാഷ ഫ്രഞ്ച് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 8.1/10 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. നീല, വെള്ള, ചുവപ്പ് – ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) മൂന്നാം ഭാഗമാണ് റെഡ്. സാഹോദര്യത്തെ സൂചിപ്പിക്കുന്ന ചുവപ്പ് നിറം […]
Three Colors: White / ത്രീ കളേർസ്: വൈറ്റ് (1994)
എം-സോണ്‍ റിലീസ് – 165 ഭാഷ ഫ്രഞ്ച്, പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. നീല, വെള്ള, ചുവപ്പ് – ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) രണ്ടാം ഭാഗമാണ് വൈറ്റ്. സ്വന്തം ഭാര്യയുമായുള്ള തര്ക്കതിന്റെ […]
Hiroshima Mon Amour / ഹിരോഷിമാ മോൺ അമർ (1959)
എം-സോണ്‍ റിലീസ് – 161 ഭാഷ ഫ്രഞ്ച് സംവിധാനം Alain Resnais പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 യുദ്ധാനന്തര ഹിരോഷിമയിൽ സമാധാനത്തെക്കുറിച്ച് ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയ ഫ്രഞ്ച് നടിയും (ഇമ്മാനുവെല്‍ റിമ) ജപ്പാന്‍കാരനായ ഒരു ആര്‍ക്കിടെക്റ്റും (ഈജി ഒക്കാഡ) തമ്മില്‍ ഉണ്ടാകുന്ന അപൂര്‍വ പ്രണയബന്ധത്തിന്റെ കഥയാണ് ‘ഹിരോഷിമാ എന്റെ സ്നേഹം’. ഹിരോഷിമ എന്തിന്റെ പ്രതീകമാണ് ? ശാസ്ത്രവിസ്ഫോടനത്തിന്റെ? യുദ്ധവിജയങ്ങളുടെ? മനുഷ്യരാശിയുടെ തകര്‍ച്ചയുടെയോ അതോ അതിജീവനത്തിന്റെയോ? ദുരന്തം വിനോദസഞ്ചാരമായിത്തീരുന്ന പില്ക്കാല പരിണതിയുടെ പശ്ചാത്തലത്തിലാണ് […]
Ashes and Diamonds / ആഷെസ് ആൻഡ് ഡയമണ്ട്സ് (1958)
എം-സോണ്‍ റിലീസ് – 157 ഭാഷ പോളിഷ് സംവിധാനം Andrzej Wajda പരിഭാഷ ഗീത തോട്ടം ജോണർ ഡ്രാമ, റൊമാൻസ്, വാർ 7.8/10 കേഴ്സ്ഡ് സോൾഡിയെർസ് അഥവാ ശപിക്കപ്പെട്ട സൈനികർ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ പോളണ്ടിൽ പിറവിയെടുത്ത രഹസ്യ സേനാവിഭാഗം ആയിരുന്നു ഇവർ. ഭരണാധികാരികൾക്കും ഉന്നത പദവിയിലിരിക്കുന്നവർക്കും മാത്രം അറിയാവുന്ന ചാവേർ പോരാളികൾ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കാനും വളർന്ന് കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പശ്ചാത്തലവും ആശയങ്ങളും ഇല്ലാതാക്കാനും രാജ്യത്തെ ഭരണാധികാരികളെ സഹായിക്കുക എന്നതായിരുന്നു ഇവരുടെ […]
Still the Water / സ്റ്റിൽ ദി വാട്ടർ (2014)
എം-സോണ്‍ റിലീസ് – 152 ഭാഷ ജാപ്പനീസ് സംവിധാനം Naomi Kawase പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, റൊമാൻസ് 7/10 ജപ്പാനിലെ ദ്വീപായ അമാമിയിൽ പ്രകൃതിയോടനുബന്ധിച്ചുള്ള പാരമ്പര്യങ്ങൾ ഇപ്പോഴും നിലനിക്കുന്നു. ഓഗസ്റ്റിൽ പരമ്പരാഗത നൃത്തം നിറഞ്ഞ പൌർണമി രാത്രിയിൽ, 16-കാരനായ കൈതോ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹം കണ്ടെത്തുന്നു. അവന്റെ കാമുകി ക്യോകോ ഈ ദുരൂഹമായ കണ്ടെത്തലിന്റെ പൊരുൾ മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. ഒന്നിച്ച്, അവർ ജീവിതം, മരണം, സ്നേഹം എന്നിവ ചേരുന്ന നിബിഡ ചക്രങ്ങൾ […]
3 Iron / 3 അയണ്‍ (2004)
എം-സോണ്‍ റിലീസ് – 150 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 8.0/10 അവധിക്കു വീട് പൂട്ടി പോകുന്നവരുടെ വീട്ടിൽ കയറി താമസമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. കിം കി-ദുക്കിന്റെ പണിപ്പുരയിൽ നിന്നും ഒരു ക്ലാസ്സിക്. ഇതിലെ നായകനും നായികക്കും ഇടയിൽ സംഭാഷണങ്ങളേ ഇല്ല എന്നതാണ് ഒരു പ്രത്യേകത. അഭിപ്രായങ്ങൾ പങ്കുവെക്കാൻ