Black Mirror Season 4
ബ്ലാക്ക് മിറർ സീസൺ 4 (2017)
എംസോൺ റിലീസ് – 2990
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | Zeppotron |
പരിഭാഷ: | ഫഹദ് അബ്ദുൽ മജീദ്, ഹബീബ് ഏന്തയാർ, ജിതിൻ.വി, മുബാറക്ക് റ്റി എൻ, നിഷാം നിലമ്പൂർ, ഉദയകൃഷ്ണ |
ജോണർ: | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
നിങ്ങളെ ബ്ലാക്ക് മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക വസ്തുക്കള്‍ക്കും ഒരു ഇരുണ്ട ഭൂതകാലമുണ്ട്. Advanced Technology യുടെ വിവിധ സാധ്യതകളിലൂടെ വികസിപ്പിച്ചെടുത്തതാണ് അവയെല്ലാം. അതില്‍ ചിലതൊക്കെ നല്ല ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതാവാം. പക്ഷേ അതെല്ലാം പിന്നീട് ഒരുപാട് മനുഷ്യരുടെ, അവരുടെ മാനസികനിലയുടെ തകർച്ചയ്ക്ക് കാരണമായി. പല ജീവിതങ്ങളും അതിലൂടെ ഇല്ലാതായി.
‘ബ്ലാക്ക് മിറർ’ എന്ന സീരീസിന് ഒരു Tribute പോലൊരു എപ്പിസോഡാണ് ‘ബ്ലാക്ക് മ്യൂസിയം’. സീരീസിലെ മുന്‍ എപ്പിസോഡികളുടെ ഒരുപാട് റഫറൻസുകൾ നിങ്ങൾക്കിതിൽ കാണാന്‍ കഴിയും.
Arkangel / ആർകേഞ്ചൽ
തന്റെ മകളുടെ കാര്യത്തിൽ Overconcerned ആവുകയും, അവളെ പൂർണ്ണമായും തന്റെ നിയന്ത്രണത്തിൽ വളർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു Single Mother ആണ് മേരി. അതിനവർ ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗിക്കുന്നു. ആദ്യമൊക്കെ കാര്യങ്ങൾ അവര്‍ വിചാരിച്ച പോലെ മുന്നോട്ടു പോവുന്നു. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, തിരിച്ചടികൾ ഉണ്ടാവുന്നു.
മികച്ച സംവിധാനവും, പ്രകടനങ്ങളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താൻ ഈ എപ്പിസോഡിന് കഴിയുന്നുണ്ട്. ഇതില്‍ ചർച്ച ചെയ്യുന്ന വിഷയവും വളരെ ഗൗരവമുള്ളതാണ്.
Metalhead / മെറ്റൽഹെഡ്
മനുഷ്യ സമൂഹത്തിന്റെ Unexplained ആയ തകർച്ചയ്ക്കു ശേഷം, ലോകം വാഴുന്നത് Robotic Dogs ആണ്.
ഒരു ബോക്സ് തിരഞ്ഞ് വരുന്ന ചിലര്‍ ഒരു Robotic Dog ന്റെ മുന്നിൽ പെടുന്നു. മരണം ഉറപ്പായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമമാണ് ഈ എപ്പിസോഡിന്റെ കഥ. അവരതില്‍ വിജയിക്കുമോ? നിങ്ങള്‍ കണ്ടറിയുക.
ഇതിലെ നായയുടെ Viewpoint ൽ നിന്നുള്ള രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് Lidar Scans ഉപയോഗിച്ചാണ്. ബ്ലാക്ക് മിററിലെ മറ്റ് എപ്പിസോഡുകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് ‘മെറ്റൽഹെഡ്’ തരുന്നത്. ടെർമിനേറ്റർ ഫ്രാഞ്ചൈസിലെ ആദ്യ സിനിമയായ ദി ടെർമിനേറ്ററും, ഈ എപ്പിസോഡും തമ്മിലുള്ള കഥാപരമായ സാമ്യതകൾ ഒരുപാട് ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്
Hang the DJ / ഹാങ് ദ ഡിജെ
ഒരു ഡേറ്റിങ് പ്രോഗ്രാം വഴിയാണ് ഫ്രാങ്കും, ഏമിയും കണ്ടുമുട്ടുന്നത്. ആ ബന്ധത്തിന് 12 മണിക്കൂറാണ് സിസ്റ്റം നിശ്ചയിച്ച സമയദൈര്‍ഘ്യം. ശേഷം അവർ പിരിയണം. പിന്നീടവർ പുതിയ Partners നെ കണ്ടുമുട്ടും. ഈ Dating Process പലതവണ തുടരും. അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച്, ഒടുവിൽ ഏറ്റവും അനുയോജ്യരായ Partners നെ സിസ്റ്റം അവർക്കായി കണ്ടെത്തും. ഈ ‘സമയദൈര്‍ഘ്യം’ മണിക്കൂറുകൾ മുതല്‍ ‘വർഷ’ക്കണക്ക് വരെയാകാം.
പക്ഷേ എന്താണീ സമയദൈര്‍ഘ്യത്തെ നിശ്ചയിക്കുന്നത്? ബന്ധങ്ങളുടെ സ്വഭാവവും, സമയദൈര്‍ഘ്യവും തമ്മില്‍ പലപ്പോഴും ചേർച്ചയില്ലായ്മ വരുന്നത് എന്തുകൊണ്ടാണ്? സിസ്റ്റത്തിന് പിഴച്ചതാണോ? അതോ, ഇതിനു പിന്നില്‍ മറ്റെന്തേലും നിഗൂഢതകളുണ്ടോ?
പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ഒരു ബ്ലാക്ക് മിറർ എപ്പിസോഡാണ് ഹാങ് ദ ഡിജെ. ടെക്നോളജിയുടെ സ്വാധീനം ഉണ്ടേലും, Human Elements നും പ്രാധാന്യം കൊടുത്താണ് കഥ മുന്നേറുന്നത്.
Crocodile / ക്രോക്കൊഡൈൽ
ഒരു വലിയ തെറ്റ് മറയ്ക്കാൻ, വീണ്ടും തെറ്റുകൾ ചെയ്യേണ്ടി വരുന്ന ഒരാളുടെ കഥയാണിത്.
ഒരു പാർട്ടി കഴിഞ്ഞ്, കുടിച്ച് ലെക്കുകെട്ട് ഡ്രൈവ് ചെയ്തിരുന്ന റോബിന്റെ കാറ് തട്ടി ഒരാള്‍ മരിക്കുന്നു. ആ കാറിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മിയയുടെ സഹായത്തോടെ, അയാളാ ശവം ഒരു ബാഗിലാക്കി, അതിൽ കല്ലുകൾ നിറച്ച് ഒരു പുഴയിലെറിയുന്നു. അങ്ങനെയാ മരണത്തിന്റെ തെളിവ് പുറംലോകമറിയാതെ അവർ നശിപ്പിക്കുന്നു.
ഈ സംഭവം നടന്നിട്ട് പതിനഞ്ച് കൊല്ലങ്ങൾ കഴിഞ്ഞു. ചെയ്ത തെറ്റിന്റെ കുറ്റബോധം പേറി ജീവിക്കുകയാണ് റോബ്. പക്ഷേ മിയയ്ക്ക് ഇപ്പോള്‍ ഒരു കുടുംബവും, കരിയറുമുണ്ട്. ആ പഴയ കഥ പുറത്തറിഞ്ഞാൽ, അതവരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കൊല്ലങ്ങൾക്കു ശേഷം ഇവർ കണ്ടുമുട്ടുമ്പോള്‍, അത് പുതിയ ചില പ്രശ്നങ്ങൾക്ക് കാരണമാവുന്നു.
ബ്ലാക്ക് മിററിലെ മറ്റു എപ്പിസോഡുകളെ പോലെ, Advanced Technology യുടെ സാധ്യതകള്‍ ഈ കഥയിലും നിർണ്ണായകമാവുന്നുണ്ട്. മനോഹരമായ ഫ്രെയിമുകളും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളുമാണ് ഈ എപ്പിസോഡിന്റെ പ്രധാന പോസിറ്റീവുകൾ.
USS Callister / യു എസ് എസ് കാലിസ്റ്റർ
യഥാര്‍ത്ഥ ജീവിതത്തിൽ ഒരുപാട് അവഗണനകളും, പരിഹാസങ്ങളും നേരിടുന്ന ആളാണ് Robert Daly. അത് കാരണമുണ്ടാവുന്ന ദേഷ്യവും, പ്രതികാരവും തീർക്കാൻ അയാൾ തിരഞ്ഞെടുത്ത വഴി വളരെ ക്രൂരമായിരുന്നു!
ഗംഭീര Production Quality യും, വെറൈറ്റി Concept ഉം, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും, Star Trek പോലുള്ള ക്ലാസിക്ക് Outer Space ഡ്രാമകളെ ഓർമ്മിപ്പിക്കുന്ന Story Elements ഉം, അതിന് കൊടുത്തിട്ടുള്ള ബ്രില്ല്യന്റ് ബ്ലാക്ക് മിറർ ടച്ചും ഈ എപ്പിസോഡിനെ ശ്രദ്ധേയമാക്കുന്നു.
ഒരു ‘സൈക്കോളജിക്കല്‍ ത്രില്ലർ ഡ്രാമ’ ഗണത്തിൽ പെടുത്താവുന്ന എപ്പിസോഡാണ് USS Callister. വളരെ Engaging ആയി മുന്നോട്ട് പോവുന്ന ഇതിന്റെ കഥയിൽ ഒരുപാട് Tense Moments ഉണ്ട്.