Foundation Season 1
ഫൗണ്ടേഷൻ സീസൺ 1 (2021)

എംസോൺ റിലീസ് – 2924

Download

3930 Downloads

IMDb

7.6/10

ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ പുറത്തിറങ്ങിയ ഐസക് അസ്സിമോവിന്റെ ഫൗണ്ടേഷൻ എന്ന നോവലിനെ തന്നെ ആധാരമാക്കി 2021-ൽ ഡേവിഡ് എസ് ഗോയറും ജോഷ് ഫയർഡ്മാനും ചേർന്ന് നോവലിന്റെ അതേ പേരിൽ പുറത്തിറക്കിയ ഡ്രാമ സീരീസാണ് “ഫൗണ്ടേഷൻ“. അമ്പതുകളിൽ പുറത്തിറങ്ങിയ നോവൽ വലിയ ജനപ്രീതി നേടിയിട്ടും മറ്റുപല നോവലുകൾക്കും സീരിസുകൾക്കും വഴിയൊരുക്കി കൊടുത്തിട്ടും ഫൗണ്ടേഷൻ മാത്രം ചലച്ചിത്രമായി മുൻപോട്ട് വരാൻ അര നൂറ്റാണ്ടിന് മുകളിൽ സമയമെടുത്തു. നോവലിൽ ഉള്ളത് പോലെ ചിത്രീകരിക്കാൻ ആത്മവിശ്വാസം ഉണ്ടായില്ല എന്നതാണ് ഈ നോവൽ ഒരു സീരീസ് ആക്കാൻ പലരും മടിച്ചതിന്റെ കാരണം. ഇപ്പോൾ നമുക്ക് മുന്നിലേക്ക് വന്നിരിക്കുന്ന ഈ സീരീസ് നോവലിൽ ഉള്ളതിനെ മികച്ച രീതിയിൽ അവതരിപ്പിച്ച മികച്ചൊരു സീരീസായ് നിരൂപകർ കണക്കാകുന്നുണ്ട്.

ഗേൽ എന്ന കഥാപാത്രത്തിൽ നിന്നാണ് സീരീസ് ആരംഭിക്കുന്നത് ഈ കഥാപാത്രം ജീവിക്കുന്ന ഗ്രഹമായ സിനെക്സ് മുഴുവൻ ജലമാണ്, ആഗോള താപനം മൂലം വീണ്ടും ഇവിടെ വെള്ളം കയറുന്നുമുണ്ട്, അവിടുത്തെ ജനങ്ങൾ അന്ധമായ ഈശ്വര വിശ്വാസത്തിലേർപ്പെട്ട്, യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ച്, അവസാനത്തെ അവഗണിച്ചു ജീവിക്കുകയാണ്, പക്ഷേ ഗേൽ എന്ന കഥാപാത്രം ഇവരുടെ വിശ്വാസത്തെ അതിജീവിക്കുകയും സിനെക്സിനെ അപേക്ഷിച്ച് ഏറെ പുരോഗതി പ്രാപിച്ച ട്രാൻറ്റർ എന്ന ഗ്രഹത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന കഥ മികച്ച ദൃശ്യമികവോടെ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.