Hijack Season 1
ഹൈജാക്ക് സീസൺ 1 (2023)

എംസോൺ റിലീസ് – 3231

Subtitle

22057 Downloads

IMDb

7.4/10

ജിം ഫീൽഡ് സ്മിത്ത്, മോ അലി എന്നിവർ സംവിധാനം ചെയ്ത് Apple TV+ൽ 2023ൽ പുറത്തിറങ്ങിയ മിനി ത്രില്ലർ സീരീസാണ് ഹൈജാക്ക്.

ദുബായിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട കിംഗ്ഡം എയർബസ്-29 എന്ന ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഒരു സംഘം റാഞ്ചുന്നു. യാത്രക്കാരെ ബന്ദികളാക്കുന്ന സംഘം പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും ഇല്ലാതാക്കുന്നു. വിമാനം റാഞ്ചിയവർ ആരാണ്? വിമാനം റാഞ്ചിയ വിവരം ബന്ധപ്പെട്ടവരെപ്പോലും അറിയിക്കാൻ തയ്യാറാകാത്ത അവരുടെ ലക്ഷ്യം എന്താണ്? ആരാണ് ഇവർക്ക് പിന്നിൽ? യാത്രാക്കാരനായ സാം നെൽസൻ എന്ന തന്ത്രശാലിയായ ബിസിനസ് ബ്രോക്കർ രക്ഷപ്പെടാനുള്ള പഴുതുകൾ തേടാൻ തുടങ്ങുന്നു. സംസാരിച്ച് വീഴ്ത്താനുള്ള കഴിവ് കൊണ്ട് സാമിന് അതിന് കഴിയുമോ? എന്തൊക്കെ കടമ്പകളാണ് സാമിന് മുന്നിലുള്ളത്? സംശയം തോന്നിയ ഒരു ഫ്ലൈറ്റ് കൺട്രോളർ നൽകിയ മുന്നറിയിപ്പിൻ്റെ ചുവട് പിടിച്ച്, ബ്രിട്ടീഷ് പോലീസും പ്രതിസന്ധിയുടെ ചുരുളഴിക്കാൻ ഇറങ്ങുന്നതോടെ സീരീസ് കൂടുതൽ ത്രില്ലിംഗാകുന്നു.

സാം നെൽസണായെത്തിയ ഇഡ്രിസ് എൽബയുടെ പ്രകടനം തന്നെയാണ് വളരെ മികച്ച അഭിപ്രായം നേടിയ 7എപ്പിസോഡുകൾ മാത്രമുള്ള ഈ ത്രില്ലർ സീരീസിന്റെ നട്ടെല്ല്. വളരെ വേഗത്തിലുള്ള കഥപറച്ചിലും മികച്ച സിനിമാറ്റോഗ്രാഫിയും അഭിനേതാക്കളുടെ മികച്ച പ്രകടനവുമുള്ള ഈ സീരീസ് അവസാന എപ്പിസോഡ് വരെ സസ്പെൻസ് നിലനിർത്തുകയും ചെയ്യുന്നതിനാൽ ത്രില്ലർ പ്രേമികൾ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ല.