Prehistoric Planet Season 01
പ്രീഹിസ്റ്റോറിക് പ്ലാനെറ്റ് സീസൺ 01 (2022)
എംസോൺ റിലീസ് – 3074
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Andrew R. Jones |
പരിഭാഷ: | കൃഷ്ണപ്രസാദ് പി.ഡി, മുബാറക്ക് റ്റി എൻ, പ്രശോഭ് പി.സി, വിഷ് ആസാദ് |
ജോണർ: | അനിമേഷൻ, ഡോക്യുമെന്ററി, ഹിസ്റ്ററി |
ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി വലിയ ജനപ്രീതിയും നിരൂപക പ്രശംസയും നേടി. സിനിമയെ വെല്ലുന്ന വിഷ്വൽ ഇഫക്ട്സാണ് ഈ ഡോക്യുമെൻ്ററിയുടെ ഏറ്റവും ശ്രദ്ധേയമായ ഘടകം. ജുറാസിക് യുഗത്തിൽ ഡൈനോസറുകളെക്കുറിച്ച് മാത്രമാകും അധികം പേരും കേട്ടിട്ടുണ്ടാകുക. എന്നാൽ അക്കാലത്ത് കരയിലും കടലിലും കഴിഞ്ഞിരുന്ന നിരവധി ജീവിവർഗങ്ങളെ ഈ ഡോക്യുമെന്ററി നമുക്ക് ദൃശ്യമികവോടെ കാണിച്ച് തരുന്നു. ഓരോ ജീവിയുടെയും അടിസ്ഥാന സ്വഭാവവും ജീവിതരീതിയും സസൂക്ഷ്മമായി വിവരിക്കുന്നു.
ജുറാസിക് യുഗത്തിലേക്ക് ഒരു യാത്രനടത്തിയ അനുഭവമാണ് ഡോക്യുമെൻ്ററി പകർന്ന് നൽകുന്നത്.