The Irregulars
ദി ഇറെഗുലേഴ്‌സ് (2021)

എംസോൺ റിലീസ് – 2595

ഷെർലക്ക് ഹോംസ് നോവലുകളിലും കഥകളിലും സർ ആർതർ കോനൻ ഡോയൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ബേക്കർ സ്ട്രീറ്റ് ഇറഗുലർസ്. കേസുകളിൽ തന്നെ സഹായിക്കാനായി ഹോംസ് ഏർപ്പാടാക്കിയ “ഇന്റലിജന്റ് ഏജൻറ്‌സ്” ആയ തെരുവു കുട്ടികൾ.

അതീന്ദ്രിയ ശക്തികളിൽ ശക്തമായി വിശ്വസിച്ചിരുന്ന കൊനാൻ ഡോയൽ തന്നെയാണ് അതിവിദഗ്ദ്ധമായ നിരീക്ഷണ പടവത്തിലൂടെ വസ്തുതാപരമായ, ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ മാത്രം കേസുകൾ തെളിയിക്കുന്ന അതി ബുദ്ധിമാനായ ഷെർലക്ക് ഹോംസിനെയും സൃഷ്ടിച്ചത് എന്നത് രസകരമായ ഒരു വസ്തുതയാണ്.

വിക്ടോറിയൻ ലണ്ടന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങൾ ഈ തെരുവു കുട്ടികളാണ്.
ഭീതിയുണർത്തുന്ന ഒരു ഭീകരാന്തരീക്ഷത്തിലാണ് ഇത്തവണ കുറ്റകൃത്യങ്ങൾ നടക്കുന്നത് എന്നതാണ് ഇതിലെ വ്യത്യസ്തത.