Kikujiro
കികുജിരോ (1999)

എംസോൺ റിലീസ് – 3209

ഭാഷ: ജാപ്പനീസ്
സംവിധാനം: Takeshi Kitano
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: കോമഡി, ഡ്രാമ

ടക്കേഷി കിറ്റാനോ (ഫയർവർക്ക്സ് (1997), എ സീൻ അറ്റ് ദ സീ (1991), സോണറ്റൈൻ (1993) എഴുതി, സംവിധാനം ചെയ്തു, മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് “കികുജിരോ നോ നാറ്റ്സു” (കികുജിരോയുടെ വേനല്‍).

ടോക്കിയോയില്‍ അമ്മൂമ്മയുടെ കൂടെ താമസിക്കുന്ന ഒരു കുട്ടിയാണ് മസാവോ. മസാവോയുടെ അച്ഛന്‍ അവന്‍ കുഞ്ഞായിരിക്കുമ്പോഴെ മരിച്ചുപോയതാണ്. അമ്മ ദൂരെ ഒരിടത്ത് ജോലി ചെയ്യുവാണ്. വേനലവധിക്ക് കൂട്ടുകാര്‍ എല്ലാം പല സ്ഥലത്തും പോയപ്പോള്‍ അവന്‍ ഒറ്റയ്ക്കാവുന്നു. അങ്ങനെയിരിക്കെ അവന്‍ അമ്മയെ കാണാന്‍ പോകാന്‍ തീരുമാനിക്കുന്നു. അവന്‍ ഒറ്റയ്ക്ക് പോകുന്നത് ശരിയാവില്ലെന്ന് മനസ്സിലാവുന്ന അവന്റെ അയല്‍ക്കാരി യാത്രയ്ക്കുള്ള പണവും കൊടുത്ത് തന്റെ ഭര്‍ത്താവിനെ മസാവോയുടെ കൂടെ അയക്കുന്നു. ഒരു ഉത്തരവാദിത്വബോധവുമില്ലാത്ത പുള്ളിക്കാരന്‍ മസാവോയെ അവന്റെ അമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്നതും, വഴിയില്‍ വെച്ച് അവര് ചെന്ന് ചാടുന്ന രസകരമായ കുഴപ്പങ്ങളുമാണ് സിനിമ.

ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത് സ്റ്റുഡിയോ ജിബ്ലിയുടെ സിനിമകള്‍ക്ക് (സ്പിരിറ്റഡ്‌ എവേ (2001), മൈ നെയ്ബര്‍ ടോടോറോ (1988), പ്രിൻസെസ് മോണോനോകെ (1997), മുതലായവ) സംഗീതം നല്‍കിയ ജോ ഹിഷയേഷിയാണ്. ചിത്രം 1999-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.