Money Heist: Korea - Joint Economic Area
മണി ഹൈസ്റ്റ്: കൊറിയ - ജോയിന്റ് എക്കണോമിക് ഏരിയ (2022)

എംസോൺ റിലീസ് – 3058

Download

6773 Downloads

IMDb

5.8/10

2017 ൽ പുറത്തിറങ്ങിയ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വിഖ്യാത സ്പാനിഷ് സീരിയസായ മണി ഹൈസ്റ്റ് a.k.a ലാ കാസാ ഡീ പേപ്പൽ, ൻ്റെ കൊറിയൻ റീമേക്കാണ് 2022 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മണി ഹൈസ്റ്റ് കൊറിയ: ജോയിന്റ്എക്കണോമിക് ഏരിയ. 5 സീസണുകളിലായി കഥ പറഞ്ഞു പോയ സ്പാനിഷ് സീരിസിനെ വെറും 2 പാർട്ടുകളിലായിട്ടാണ് ഇവിടെ അവതരിപ്പിക്കുന്നത്. അതിൽ ഒന്നാം പാർട്ടാണ് ഇറങ്ങിയിട്ടുള്ളത്.

നോർത്ത് സൗത്ത് കൊറിയയുടെ പുനർ ഏകീകരണത്തിൻ്റെ ഭാഗമായി ജോയിന്റ് ഇക്കണോമിക് ഏരിയ എന്നൊരു പ്രദേശം രൂപം കൊള്ളുന്നു. ഒരുപാട് പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതികൾ പക്ഷേ ഗുണമുണ്ടായത്, സമ്പന്നർക്ക് മാത്രമായിരുന്നു. സമ്പന്നർ കൂടുതൽ സമ്പന്നർ ആവുകയും ദരിദ്രർ പരമ ദരിദ്രരായി മാറുകയും ചെയ്തു. നിരവധി സ്വപ്നങ്ങളോടെ കുടിയേറിയവർ വേശ്യാലയങ്ങളിലേക്കും മോഷണങ്ങളിലേക്കും തിരിയാൻ തുടങ്ങി. വെറും ഒരു മോഷണത്തിന് അപ്പുറം ഒരു പ്രതിഷേധമെന്ന നിലയിൽ പ്രൊഫസറും കൂട്ടരും ആ മാറ്റത്തിനായി മുന്നിട്ടിറങ്ങുകയാണ്.

മൂലകഥയെ നോർത്ത്-സൗത്ത് കൊറിയൻ വിഭജനത്തിൻ്റെയും പുനർഏകീകരണത്തിൻ്റെയും മേമ്പൊടി ചേർത്ത് പറിച്ച് നടുന്നതിൽ സൃഷ്ടാക്കൾ വിജയിച്ചു എന്ന് വേണം പറയാൻ. കഥാപാത്രങ്ങളുടെ കഥയ്ക്ക് സമയവും സ്പേസും നൽകിയ മെയിൻ സീരിസിൽ നിന്ന് ദൈർഘ്യം കുറഞ്ഞ വെർഷനിലേക്ക് മാറ്റുമ്പോൾ ഉണ്ടായേക്കാവുന്ന പരിമിതികൾ സീരീസിൽ കാണാമെങ്കിലും അതിനെ കൊറിയൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ച് പരമാവധി പരിഹരിക്കാൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്.