എംസോൺ റിലീസ് – 3267
ഭാഷ | കൊറിയൻ |
സംവിധാനം | In-je Park & Younseo Park |
പരിഭാഷ | ഷിഹാസ് പരുത്തിവിള, വിഷ് ആസാദ്, സജിൻ എം. എസ്, റിയാസ് പുളിക്കൽ, ചനാൻഡ്ലർ ബോങ് & ഫാസിൽ മാരായമംഗലം |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി |
സൗത്ത് കൊറിയന്‍ വെബ്ടൂണ് രചയിതാവും ആര്‍ട്ടിസ്റ്റുമായ കാങ് ഫുളിന്റെ, 200 മില്യണിലധികം വ്യൂ നേടിയ വെബ്ടൂണായ “മൂവിങ്“-നെ അടിസ്ഥാനമാക്കി, Disney+ന് വേണ്ടി പാര്‍ക്ക് ഇന്‍-ജെ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ കൊറിയന്‍ സീരീസാണ് “മൂവിങ്“.
ഒരു സ്കൂളില്‍ പഠിക്കാനെത്തുന്ന പലതരം അമാനുഷിക ശക്തികളുള്ള കുട്ടികളുടെ കഥയാണ് “മൂവിങ്“. അവര്‍ക്ക് ഈ ശക്തികള്‍ പുറംലോകം അറിയാതെ, സാധാരണ വിദ്യാർത്ഥികളായി ജീവിക്കേണ്ടി വരുന്നു. അതിനിടയില്‍ സഹപാഠിയെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുട്ടിയുടെ അമാനുഷിക ശക്തി പ്രകടമാകുന്ന ദൃശ്യങ്ങളുള്ള, ഒരു വീഡിയോ സൈബര്‍ ലോകത്ത് വൈറലാകുന്നു. വിരമിച്ച ചില സൗത്ത് കൊറിയന്‍ ഏജന്റുമാരെ വധിക്കാനുള്ള അമേരിക്കന്‍ ചാരസംഘടന CIA യുടെ ദൗത്യവുമായി അതിശക്തനായ ഒരു കൊലയാളി സൗത്ത് കൊറിയയിലെത്തുന്നു. അയാള്‍ ഈ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലേക്കും വരുന്നു. തുടര്‍ന്ന് നോര്‍ത്ത് കൊറിയന്‍ ഏജന്റുമാരും എത്തുന്നതോടെ സീരീസ് കൂടുതല്‍ ത്രില്ലിംഗാകുന്നു.
അമാനുഷിക ശക്തികള്‍ ഈ കുട്ടികള്‍ക്ക് എങ്ങനെ കിട്ടി? ആരാണ് ഈ കുട്ടികളുടെ മാതാപിതാക്കള്‍? അവര്‍ മക്കളെയും കൊണ്ട് സൗത്ത് കൊറിയന്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്ന് പോലും ഒളിച്ചോടുന്നത് എന്തിനാണ്? CIA അയച്ച കൊലയാളിയുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ്? നോര്‍ത്ത് കൊറിയന്‍ ഏജന്റുമാര്‍ വരുന്നത് എന്തിനാണ്? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരമാണ് “മൂവിംഗ്” എന്ന സീരീസില്‍ പറയുന്നത്.
റ്യൂ സങ്-ന്യോങ്, സോ ഇൻ-സങ്, ഹാൻ ഹ്യോ-ജൂ, ച തെ-ഹ്യുന്‍ തുടങ്ങിയ വമ്പന്‍ സൗത്ത് കൊറിയന്‍ താരങ്ങള്‍ അണിനിരക്കുന്ന ഈ സീരിസില്‍ നോര്‍ത്ത്-സൗത്ത് കൊറിയകളുടെ പകപോക്കലിനിടയില് ഇല്ലാതാകുന്ന ആളുകളുടെ ജീവിതം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
തീവ്ര കെ-ഡ്രാമ ആരാധകര്‍ക്കും ആക്ഷന്‍ ത്രില്ലര്‍ ഫാന്റസി സീരീസ് പ്രേമികള്‍ക്കും ഒരു വിരുന്ന് തന്നെയാണ് “മൂവിങ്“.