എംസോൺ റിലീസ് – 3331
ഭാഷ | കൊറിയൻ |
സംവിധാനം | Lee Hyeong-min |
പരിഭാഷ | അരവിന്ദ് കുമാർ |
ജോണർ | ഡ്രാമ, ഫാന്റസി, റൊമാൻസ് |
കൊറിയൻ ആരാധകരുടെ പ്രിയപ്പെട്ട ഡ്രാമ സീരീസായ “വിന്റർ സൊനാറ്റ (2002)” യിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ ഡ്രാമ സീരീസുകൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ലീ ഹ്യുങ് മിൻ സംവിധാനം ചെയ്ത ഏക സിനിമയാണ് “പോസ്റ്റ്മാൻ ടു ഹെവൻ“. “ഓൾവേയ്സ് (2011), കോൾഡ് ഐസ് (2013), ദ ബ്യൂട്ടി ഇൻസൈഡ് (2015), ലൗ 911 (2012), മാസ്കരേഡ് (2012), ലൗ, ലൈസ് (2016), ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ (2022)” തുടങ്ങിയ ചിത്രങ്ങളിലൂടെ കൊറിയൻ ആരാധകരുടെ പ്രിയ താരമായി മാറിയ ഹാൻ ഹോ ജോയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വിട്ട് പിരിഞ്ഞു മരണത്തിന് കീഴടങ്ങിയ പ്രിയപ്പെട്ടവർക്ക് വേണ്ടി എഴുതുന്ന കത്തുകൾ സ്വർഗ്ഗത്തിലേക്ക് എത്തിക്കാൻ നിയോഗം ലഭിച്ച ഒരു പോസ്റ്റ്മാന്റെയും അവനെ തന്റെ ജോലികളിൽ സഹായിക്കാൻ കൂടെ കൂടുന്ന പെൺകുട്ടിയുടെയും മനോഹരമായ കഥയാണ് ചിത്രം പറയുന്നത്. ഉറ്റവരെ നഷ്ടപെട്ട് അവരെയോർത്ത് വിലപിക്കുന്ന വേണ്ടപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുകയെന്ന ദൗത്യവും ഈ പോസ്റ്റ്മാൻ നിർവഹിച്ചിരുന്നു, അതിനായി നായികയും കളത്തിലിറങ്ങുന്നു. ഇവർ തമ്മിലുള്ള ഇണക്കവും പിണക്കവുമായി കഥ മുന്നോട്ട് പോകുന്നു.അതിമനോഹരമായ മറ്റൊരു കൊറിയൻ ഫീൽ ഗുഡ് ചിത്രം