Sisyphus: The Myth
സിസിഫസ്: ദി മിത്ത് (2021)

എംസോൺ റിലീസ് – 2443

Download

8445 Downloads

IMDb

7/10

Movie

N/A

ഗ്രീക്ക് പുരാണത്തിലെ ഒരു പ്രശസ്ത കഥാപാത്രമാണ് സിസിഫസ്. മരണ ദേവനെപ്പോലും തന്റെ കൗശലം കൊണ്ടു കബളിപ്പിച്ച സിസിഫസിന്റെ പേരാണ് 2021ൽ പുറത്തിറങ്ങിയ ഈ സൈ-ഫൈ, മിസ്റ്ററി ഫാന്റസി സീരിസിന് നൽകിയിരിക്കുന്നത്. വലിയ കുന്നിലേക്ക്
പാറക്കല്ലുരുട്ടി കേറ്റുക എന്ന വ്യർത്ഥമായ ജോലി ജീവിതകാലം മുഴുവൻ ശിക്ഷയായി കിട്ടിയ സിസിഫസ് ഒരർത്ഥത്തിൽ മനുഷ്യ ജീവിതത്തിന്റെ നിരർത്ഥകതയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. “The Myth of Sisyphus” എന്ന തന്റെ ഉപന്യാസത്തിൽ ആൽബേർ കാമ്യു നിരീക്ഷിക്കുന്നത്, തന്റെ വിധിയെ പറ്റി പൂർണ ബോധ്യമുള്ളത് കൊണ്ടു തന്നെ സിസിഫസിന്റെ സന്തോഷമാണ് യഥാർഥ സന്തോഷം എന്നാണ്.

കൊറിയയിലെ ഏറ്റവും പ്രശസ്തനായ എഞ്ചിനീയറും ക്വാണ്ടം & ടൈം കമ്പനിയുടെ സഹസ്ഥാപകനുമാണ് ഹാൻ തേ-സുൾ. അദ്ദേഹത്തിന്റെ സംരഭം ലോകോത്തരമായി മാറിയിരിക്കുന്നു. കൊറിയയിലെ ഒരു നായകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. പക്ഷേ യാഥാർത്ഥ്യം അൽപം വ്യത്യസ്തമാണ്. 10 വർഷം മുമ്പുണ്ടായ ജ്യേഷ്ഠന്റെ മരണം അദ്ദേഹത്തെ മാനസികമായി തളർത്തി. ഒരു ദിവസം, സഹോദരന്റെ മരണത്തിന് പിന്നിൽ വിശ്വസനീയമല്ലാത്ത ഒരു സത്യം ഹാൻ തേ സുൾ മനസ്സിലാക്കുന്നു. അവിടം മുതൽ അയാളുടെ അപകടകരമായ യാത്ര ആരംഭിക്കുന്നു.

കാങ് സോ-ഹേ കരുത്തുള്ള സ്ത്രീയും യോദ്ധാവുമാണ്. അവൾ ഒരു ഷാർപ്പ്ഷൂട്ടർ കൂടിയാണ്, ബോംബുകൾ നിർമ്മിക്കാൻ കഴിവുള്ളവളാണ്. ഗുണ്ടാസംഘങ്ങളും സൈനിക സംഘങ്ങളും ആധിപത്യം പുലർത്തുന്ന ഒരു ലോകത്ത് അതിജീവിക്കാനാണ് അവൾ ഈ കഴിവുകൾ പഠിച്ചത്. നീണ്ടതും അപകടകരവുമായ ഒരു യാത്രയ്ക്ക് ശേഷം, അവൾ ഹാൻ തേ സുൾ നെ രക്ഷിക്കാനായി ഭാവിയിൽ നിന്നും എത്തുന്നു.
അവർക്ക് പിന്നാലെ ഇമിഗ്രേഷൻ കൺട്രോൾ ബ്യൂറോ എന്ന സംഘവും കൂടിയാകുമ്പോൾ സീരീസ് കുറച്ചുകൂടി ത്രില്ലാകുന്നു. എന്തിനാണ് അവരുടെ പിന്നാലെ അവർ കൂടിയത്? എന്താണ് അവരുടെ ഉദ്ദേശം?
കാത്തിരുന്നു കാണാം.