Voice Season 1
വോയ്സ് സീസൺ 1 (2017)

എംസോൺ റിലീസ് – 2469

Download

11725 Downloads

IMDb

7.6/10

2017ൽ പുറത്തിറങ്ങിയ കൊറിയൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെറാണ് “വോയ്‌സ്”.
ഒരു ചെറിയ ഫാന്റസി എലെമെടന്റും കൂടെ ചേർന്നാണ് ഈ സീരീസ് മുന്നോട്ട് പോകുന്നത്.

“ഒരു ജീവൻ രക്ഷിക്കുക എന്നത് നിമിഷനേരം കൊണ്ട് കീഴ്മേൽ മറിയുന്നതാണ്. ഒരു കുറ്റവാളി
ഇരയെ തട്ടിക്കൊണ്ട് പോയാൽ രക്ഷിക്കാനാവുന്ന
ഒരു നിശ്ചിത സമയമാണ് “ഗോൾഡൻ ടൈം”.
ആ സമയത്തിനുള്ളിൽ കുറ്റവാളിയെ പിടികൂടുകയും, ഇരയെ രക്ഷിക്കുന്നതിനായും
രൂപീകരിക്കുന്ന 112 എമർജൻസി കോൾ സെന്ററിന് “ഗോൾഡൻ ടൈം ടീം” എന്ന് വിളിക്കുന്നു.

ഗോൾഡൻ ടൈം ടീം സെന്റർ മാനേജർ കാങ് ക്വോൺ ജൂന് കുട്ടികാലത്ത് സംഭവിച്ച അപകടത്തിൽ വൈകല്യമുണ്ടാവുകയും, അസാമാന്യ കേൾവി ശക്തി ലഭിക്കുകയും ചെയ്യുന്നു. അച്ഛൻ പോലീസ് ഓഫീസറായ ക്വോൺ ജൂ, 112 എമർജൻസി കോൾ സെൻറ്ററിൽ റുക്കിയായി ജോലിയെടുക്കുന്ന സമയം. ഒരു സ്ത്രീയുടെ കോൾ വരുകയും അതേ കോളിലിരിക്കുമ്പോൾ തന്നെ ആ സ്ത്രീ കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാൽ പിന്നീട് ആ മരിച്ച സ്ത്രീ അവിടെ ഡിറ്റക്റ്റീവ് ആയി ജോലി ചെയ്തിരുന്ന “പേപ്പട്ടി” എന്ന അപരനാമത്തിൽ
അറിയപ്പെടുന്ന മൂ ജിൻ ഹ്യൂക് ന്റെ ഭാര്യയായിരുന്നു. അതേ ദിവസം തന്നെ ക്വോൺ ജൂവിന്റെ അച്ഛനും കൊല്ലപ്പെടുന്നു.

അതിന് ശേഷമുള്ള കഥ നിങ്ങളുടെ മുന്നിൽ….

ഒരു അസമാന്യ വില്ലനെ കാഴ്ച വെക്കുന്നതോടൊപ്പം ശ്വാസമടക്കിപിടിക്കവണ്ണം
ത്രില്ല് അടിപ്പിക്കുന്ന രംഗങ്ങളും ഉള്ളതാണ് ഈ ഡ്രാമയുടെ ഏറ്റവും വലിയ പ്രത്യേകത. മെയിൻ സ്റ്റോറിയിലേക്ക് എത്തിച്ചേരുന്ന പല ഇൻവെസ്റ്റിഗേഷൻ എലമെന്റും മികച്ചതാണ്.
കൊറിയൻ സീരീസ് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ഈ സീരീസ്.

കടപ്പാട് : ശ്രുതി രഞ്ജിത്ത്