എം-സോണ്‍ റിലീസ് – 2120 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Mohamed Hamidi പരിഭാഷ ഷെഹീർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 6.8/10 അൾജീരിയയിലെ ബുലയോൺ എന്ന ഗ്രാമവാസിയായ ഫത്താഹ് ബെല്ലബസ് തന്റെ പശുവായ ജാക്ക്യുലിനേയും കൂട്ടി ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന കാർഷിക മേളയിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് സംഭവിക്കുന്ന കാര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം ഒരു ഫീൽഗുഡ് റോഡ് മൂവിയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Brokeback Mountain / ബ്രോക്ക്ബാക്ക് മൗണ്ടൻ (2005)
എം-സോണ്‍ റിലീസ് – 2119 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Ang Lee പരിഭാഷ മുഹമ്മദ് റഫീക്. ഇ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 2006 ൽ ആങ് ലീ എന്ന സംവിധായകന് അക്കാദമിയുടെ ബെസ്റ്റ് ഡയറക്ടർ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്രോക്ക്ബാക്ക് മൗണ്ടൻ. പുലിത്സർ പ്രൈസ് നേടിയ പ്രശസ്ത അമേരിക്കൻ എഴുത്തുകാരി ആനി പ്രൗൾക്സിൻ്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1963ൽ ഒരു വേനൽകാലത്ത് ജോ അഗ്വിറിൻ്റെ ആടുകളെ മേക്കാൻ വരുന്ന എനിസ്, […]
Homefront / ഹോംഫ്രണ്ട് (2013)
എം-സോണ്‍ റിലീസ് – 2118 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Fleder പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 അമേരിക്കയുടെ സീക്രെട്ട് സർവീസിൽ നിന്നും വിട്ട്, തന്റെ മകളുമൊത്ത് സ്വസ്ത ജീവിതം നയിക്കുന്ന നായകന് മുന്‍കാല ചില കേസുകളിലെ പ്രതികളില്‍ നിന്നും തന്റെ കുടുംബത്തെ മറച്ചുവെച്ചു ജീവിക്കുന്നത്.അതിനിടയ്ക്ക് മകള്‍ സ്കൂളില്‍ ഒരു പയ്യനുമായി അടി ഉണ്ടാക്കുന്നു. അതിന്റെ ഫലമായി അയാള്‍ക്ക് ആ കുട്ടിയുടെ കുടുംബവുമായി ഉടക്കേണ്ടി വരുന്നു. പിന്നീട് അയാള്‍ ആ പ്രശ്നം […]
She’s on Duty / ഷി ഈസ് ഓൺ ഡ്യൂട്ടി (2005)
എം-സോണ്‍ റിലീസ് – 2117 ഭാഷ കൊറിയന്‍ സംവിധാനം K.C. Park (as Kwang-chun Park) പരിഭാഷ അനന്ദു കെ എസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.3/10 2005 ൽ റിലീസ് ചെയ്ത ആക്ഷൻ/കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രമാണ്ഷി ഈസ് ഓൺ ഡ്യൂട്ടി.ഒളിവിൽ പോയ ക്രിമിനൽ ഗ്യാങ്ങിന്റെ നേതാവായ ച്ചാ യെ കണ്ടുപിടിക്കാനായി അയാളുടെ മകൾ പഠിക്കുന്ന സ്കൂളിലേക്ക് അണ്ടർകവർ അന്വേഷണത്തിനായി സ്കൂൾ കുട്ടിയുടെ വേഷത്തിൽ പോകുന്ന ചുൻ ജേ-ഇൻ സ്കൂളിൽ നടത്തുന്ന അന്വേഷണവും കൂടെയുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് […]
Anatomy of a Murder / അനാട്ടമി ഓഫ് എ മർഡർ (1959)
എം-സോണ്‍ റിലീസ് – 2116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Otto Preminger പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.0/10 കോടതി വിചാരണ പ്രമേയമാക്കിയ സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കായി കരുതപ്പെടുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ മർഡർ. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.സ്വതവേ ഉഴപ്പനാണ് അഭിഭാഷകനായ പോൾ ബീഗ്ലർ. മീൻപിടിത്തവും നേരംപോക്കും അല്ലറചില്ലറ കേസുകളുമായി കഴിഞ്ഞുകൂടുന്നു. യാദൃച്ഛികമായാണ് ഇയാളിലേക്ക് ഒരു കേസ് എത്തുന്നത്. ഭാര്യയെ ബലാത്സംഗം […]
Road / റോഡ് (2002)
എം-സോണ്‍ റിലീസ് – 2115 ഭാഷ ഹിന്ദി സംവിധാനം Rajat Mukherjee പരിഭാഷ ഷിഫാക്ക്.വി.കോയ ജോണർ ത്രില്ലർ 5.6/10 2002 ൽ ആ.ർ.ജി.വി പ്രൊഡക്ഷന്റെ ബാനറിൽ രാം ഗോപാൽ വർമ നിർമിച്ചു രജത് മുഖർജി സംവിധാനം ചെയ്ത റോഡ് ത്രില്ലർ മൂവിയാണ് “റോഡ്” ഇത് ഒരു പക്കാ റോഡ് മൂവിയാണ്. വിവേക് ഒബ്റോയ്, മനോജ് വാജ്പേയി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോജ് വാജ്പേയി യുടെ വില്ലൻ വേഷമാണ് ഈ സിനിമയുടെ ഹൈലൈറ്റ്,അരവിന്ദും(വിവേക് ഒബ്റോയ്), ലക്ഷ്മിയും(അന്റാര മാലി) […]
Crash Landing on You / ക്രാഷ് ലാന്റിങ്ങ് ഓൺ യൂ (2019)
എം-സോണ്‍ റിലീസ് – 2114 ഭാഷ കൊറിയന്‍ സംവിധാനം Lee Jung-hyo പരിഭാഷ ദിജേഷ് പോത്തൻ, ജിതിൻ ജേക്കബ് കോശി,നീലിമ തോമസ്, നിയോഗ് തോമസ്,ദേവനന്ദൻ നന്ദനം, നിബിൻ ജിൻസി,അനന്ദു കെ എസ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 8.8/10 “യാദൃച്ഛികത എന്നൊന്നില്ല. കാലം കരുതിവച്ചിരിക്കുന്നതിന് നൽകിപ്പോരുന്ന തെറ്റായ നിർവചനം മാത്രമാണത്” – നെപ്പോളിയന് ദക്ഷിണകൊറിയയിലെ വമ്പൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശിയായ യൂൻ സെ-രി, ആകസ്മികമായ ഒരു കൊടുങ്കാറ്റിനാൽ വഴിതെറ്റി പറന്നിറങ്ങിയത് ശത്രുദേശത്തേക്ക് മാത്രമായിരുന്നില്ല, […]
Ip Man 3 / യിപ് മാൻ 3 (2015)
എം-സോണ്‍ റിലീസ് – 2113 ഭാഷ കാന്റോണീസ് സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 വിൽസൺ യിപ്പിന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 3. ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ് മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ മൂന്നാം ഭാഗമാണിത്. ഹോങ്കോങ്ങിലേക്ക് കുടിയേറി […]