എം-സോണ്‍ റിലീസ് – 2047 ഭാഷ ഹിന്ദി സംവിധാനം Abbas Alibhai Burmawalla, Mastan Alibhai Burmawalla പരിഭാഷ സുനീർ കബീർ ജോണർ ക്രൈം, ഡ്രാമ, മ്യൂസിക്കൽ 7.7/10 ബോളിവുഡ് താരം സൽമാൻഖാൻ ഒരിക്കൽ പറഞ്ഞിരുന്നു : “ഞാൻ ബാസിഗർ എന്ന ചിത്രം ചെയ്തിരുന്നെങ്കിൽ ഷാരൂഖ് എന്നയാൾ ബോളിവുഡിലേ ഉണ്ടാവില്ലായിരുന്നു!”. സൽമാൻ ഖാൻ, അക്ഷയ്കുമാർ, അനിൽ കപൂർ, അർബാസ് ഖാൻ തുടങ്ങി തൊണ്ണുറുകളിലെ പ്രധാന നടൻമാർ എല്ലാം നിരസിച്ച വേഷമായിരുന്നു ബാസിഗർ ലെ അജയ് ശർമ. ഒടുവിൽ […]
The Incredibles 2 / ദ ഇൻക്രെഡിബിൾസ് 2 (2018)
എം-സോണ്‍ റിലീസ് – 2046 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ സൽമാൻ സി. കെ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7.6/10 പിക്സർ ആനിമേഷൻ സ്റ്റുഡിയോ നിർമിച്ചു വാൾട്ട് ഡിസ്നി റിലീസ് ചെയ്തൊരു അമേരിക്കൻ ആനിമേഷൻ മൂവി. ബ്രാഡ് ബേർഡ് എഴുതി സംവിധാനം ചെയ്ത ഈ പടം 2004 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ഇൻക്രെഡിബിൾസിന്റെ രണ്ടാം ഭാഗമാണ്.രണ്ടാം ഭാഗവും വമ്പൻ ഹിറ്റ് ആയിരുന്നു, 500 മില്യൺ ഡോളറിലധികമാണ് കളക്ഷൻ നേടിയത്.ലോകത്തിലെ തന്നെ ഏറ്റവും […]
Pad man / പാഡ് മാൻ (2018)
എം-സോണ്‍ റിലീസ് – 2045 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ 7.9/10 ഏറ്റവും കുറഞ്ഞ ചിലവിൽ സാനിറ്ററി പാഡ് നിർമിച്ച് വിപ്ലവമുണ്ടാക്കിയ തമിഴ്നാട്ടുകാരൻ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതം ആസ്പദമാക്കി 2018ൽ ആർ.ബാൽക്കി അക്ഷയ് കുമാറിനെ നായകനാക്കി നിർമിച്ച ബോളിവുഡ് ചിത്രമാണ് പാഡ്മാൻ. ആർത്തവസമയത്ത് വൃത്തിയില്ലാത്ത തുണിയാണ് തന്റെ ഭാര്യ ഉപയോഗിക്കുന്നതെന്ന് ലക്ഷ്മികാന്ത് അറിയുന്നു. ഭാര്യയുടെ സുരക്ഷയ്ക്കായി സാനിറ്ററി പാഡ് വാങ്ങി കൊടുത്തെങ്കിലും, 55 രൂപ വിലയുള്ള പാഡ് ഉപയോഗിക്കാൻ […]
Death Race / ഡെത്ത് റേസ് (2008)
എം-സോണ്‍ റിലീസ് – 2044 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W. S. Anderson പരിഭാഷ ശ്രീജേഷ് അടിമാലി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.4/10 2012- ൽ അമേരിക്കയുടെ സമ്പദ്വ്യവസ്ഥ തകരുകയും, ജയിലുകൾ അക്രമാസക്തരായ കുറ്റവാളികളാൽ നിറയുകയും ചെയ്യുന്നു. ഈ സമയത്ത് തന്റേതല്ലാത്ത കാരണത്താൽ ജെൻസൺ എയിംസ് (ജേസൺ സ്റ്റാതം) അവിടത്തെ കുപ്രസിദ്ധ ജയിലിൽ അകപ്പെടുകയും തുടർന്ന് അവിടെ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഡെത്ത് റേസിൽ പങ്കെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അദ്ദേഹത്തിന് അവിടെ നിന്ന് […]
Baby Driver / ബേബി ഡ്രൈവർ (2017)
എം-സോണ്‍ റിലീസ് – 2043 ഭാഷ ഇംഗ്ലീഷ് സംവിധാനം Edgar Wright പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ബേബി അറ്റ്ലാൻ്റയിൽ സ്വന്തം വളർത്തച്ഛനോടൊപ്പം താമസിക്കുന്ന ഒരു അനാഥനാണ്.അവൻ്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടതാണ്.ബേബി ഒരു കവർച്ചാ സംഘത്തിലെ ഡ്രൈവറാണ്. അവരെ ഏതു സാഹചര്യത്തിൽ നിന്നും പുറത്തു കടത്താൻ മിടുക്കൻ. കൊള്ള സംഘത്തിലെ നേതാവിൻ്റെ കടം വീട്ടാൻ വേണ്ടിയാണ് ബേബി ആ ജോലി ചെയ്യുന്നത്.അവൻ തൻ്റെ അവസാന ജോലിയും പൂർത്തിയാക്കി […]
The Boys Season 2 / ദി ബോയ്സ് സീസൺ 2 (2020)
എം-സോണ്‍ റിലീസ് – 2042 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ, ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും […]
Tag / ടാഗ് (2015)
എം-സോണ്‍ റിലീസ് – 2041 ഭാഷ ജാപ്പനീസ് സംവിധാനം Sion Sono പരിഭാഷ പരിഭാഷ 1- മുഹമ്മദ് സുബിൻപരിഭാഷ 2- നിസാം കെ.എൽ ജോണർ ഡ്രാമ, ആക്ഷൻ, ഫാൻ്റസി 6.1/10 Sion sonoയുടെ സംവിധാനത്തിൽ 2015ൽ റിലീസായ Splatter/thriller ആണ് TAG. രക്തരൂക്ഷിതമായ സ്ത്രീകളുടെ കൂട്ടകൊലകളിൽ കലാശിക്കുന്ന തുടരെയുള്ള സംഭവവികാസങ്ങൾ മിത്സുക്കോ എന്ന പെണ്‍കുട്ടി സാക്ഷിയാകുന്നു.എന്താണ് സംഭവിക്കുന്നതുകൂടെ അറിയാത്ത ഒരവസ്ഥയിൽ മിത്സുകോയുടെ യാത്രയാണ് ഈ ചിത്രം. ജപ്പാനിലെ(ഒരുപക്ഷേ മുഴുവൻ ലോകത്തിലെയും) സ്വവർഗാനുരാഗികളുടെ യാതനകളും സ്ത്രീകൾക്കുമേലുള്ള പുരുഷ ആധിപത്യവും […]
V / വി (2020)
എം-സോണ്‍ റിലീസ് – 2040 ഭാഷ തെലുഗു സംവിധാനം Mohana Krishna Indraganti പരിഭാഷ സാമിർ ഡി ക്യു ജോണർ ആക്ഷൻ, ത്രില്ലർ 6.9/10 നാനി, സുധീർ ബാബു, നിവേദ തോമസ്, അതിഥി റാവു, വെന്നല കിഷോർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത്, മോഹന കൃഷ്ണയുടെ സംവിധാനത്തിൽ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് “V” DCP ആദിത്യ പേരുകേട്ട ഒരു പോലീസുദ്യോഗസ്ഥനാണ്. പ്രസാദ് എന്ന ഒരു പോലീസുകാരൻ കൊല്ലപ്പെടുന്നു. കില്ലർ ആദിത്യയെ വെല്ലുവിളിച്ചു […]