എം-സോണ്‍ റിലീസ് – 2031 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 6.9/10 2011 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ അടിസ്ഥാനമാക്കി രാം ഗോപാൽ വർമ്മ സംവിധാനം ചെയ്തു നാനാ പടേക്കർ മുഖ്യ വേഷത്തിൽ എത്തിയ ചിത്രമാണ് “ദി അറ്റാക്സ് ഓഫ് 26/11”.സംഭവം നടന്ന അതേ സ്ഥലങ്ങളിൽ തന്നെയാണ് ഈ സിനിമയും ചിത്രീകരിച്ചിട്ടുള്ളത്.ഏകദേശം 500 ഓളം പേരെ ഓഡിഷൻ നടത്തിയാണ് മുഖ്യ വില്ലൻ കഥാപാത്രമായ അജ്മൽ കസബിന്റെ […]
7 Days in Entebbe / 7 ഡേസ് ഇൻ എന്റബേ (2018)
എം-സോണ്‍ റിലീസ് – 2030 ഭാഷ ഇംഗ്ലീഷ് സംവിധാനം José Padilha പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 5.8/10 1976 ൽ രണ്ടു ജർമൻ തീവ്രവാദികളും രണ്ടു പലസ്തീൻ തീവ്രവാദികളും ചേർന്ന് ടെൽ അവീവിൽ നിന്നും പാരീസിലേക്കുള്ള എയർ ഫ്രാൻസ് വിമാനം റാഞ്ചി ഉഗാണ്ടയിൽ ഇറക്കുകയും നയതന്ത്ര ഇടപെടലുകൾ എല്ലാം പരാജയപ്പെടുകയും ചെയ്തപ്പോൾ ഇസ്രായേൽ സേന എന്റബ്ബേ എയർപോർട്ടിൽ പ്രത്യാക്രമണം നടത്തി ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത യഥാർത്ഥ സംഭവം വെള്ളിത്തിരയിൽ പുനഃ സൃഷ്ടിക്കുകയാണ് […]
My Joy / മൈ ജോയ് (2010)
എം-സോണ്‍ റിലീസ് – 2029 ഭാഷ റഷ്യൻ സംവിധാനം Sergei Loznitsa പരിഭാഷ പ്രശോഭ് പി.സി ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.9/10 2010-ൽ ഇറങ്ങിയ ഉക്രേനിയൻ സിനിമയാണ് മൈ ജോയ്. റഷ്യയിലെ ഉൾഗ്രാമങ്ങളിലെ കാണാക്കാഴ്ചകൾ സമ്മാനിക്കുന്ന ചിത്രം സമീപകാല റഷ്യൻ സിനിമകളിൽ ഏറ്റവും മികച്ചതായാണ് കരുതപ്പെടുന്നത്. ഈ സിനിമ നിർമിക്കാൻ ഉക്രൈനു പുറമെ ജർമനിയുടെയും ഹോളണ്ടിന്റെയും പങ്കാളിത്തമുണ്ടായി.ജോർഗി എന്ന ഡ്രൈവർ ഒരു ട്രക്ക് നിറയെ ലോഡുമായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ പ്രധാനം. പല വിധത്തിലുള്ള […]
How Long Will I Love U / ഹൗ ലോങ് വിൽ ഐ ലവ് യൂ (2018)
എം-സോണ്‍ റിലീസ് – 2028 ഭാഷ മാൻഡരിൻ സംവിധാനം Lun Su പരിഭാഷ അൻഷിഫ് കല്ലായി ജോണർ കോമഡി, ഫാൻ്റസി, റൊമാൻസ് 6.4/10 20 വർഷം അകലത്തിൽ ഒരേ ഫ്ലാറ്റിൽ കഴിയുന്ന നായകനും നായികയും, ഒരു ദിവസം ഒരേ കിടക്കയിൽ നിന്ന് ഉറക്കമുണർന്നാലോ…’സ്ഥിരം കാണുന്ന ടൈം ട്രാവൽ സിനിമകളിൽ നിന്ന് വേറിട്ടൊരു അനുഭവം സമ്മാനിക്കുകയാണ് 2018ൽ പുറത്തിറങ്ങിയ ഫാന്റസി റൊമാന്റിക് ചിത്രം “ഹൗ ലോങ് വിൽ ഐ ലൗ യൂ”.2018ൽ നിന്നുള്ള നായികയുടെയും 1999ൽ നിന്നുള്ള നായകന്റെയും […]
John Carter / ജോൺ കാർട്ടർ (2012)
എം-സോണ്‍ റിലീസ് – 2027 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Stanton പരിഭാഷ ഷാനസ് ഷെറീഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.6/10 2012 ഇൽ റിലീസ് ആയ ഡിസ്നിയുടെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജോൺ കാർട്ടർ. ചൊവ്വാ ഗ്രഹത്തിൽ എത്തിപ്പെടുന്ന ഒരു മനുഷ്യന്റെ കഥ. 1912 ഇൽ എഡ്ഗർ റൈസ് ബറോസ്, രചിച്ച “A princess of mars” എന്ന നോവലിന്റെ സിനിമാവിഷ്കാരമാണിത്. ചൊവ്വാ ഗ്രഹത്തിൽ വായുവുണ്ടോ? അവിടെ ജീവനുണ്ടോ? അവിടെയുള്ള ജീവികൾ […]
The Illusionist / ദി ഇല്ല്യൂഷനിസ്റ്റ് (2010)
എം-സോണ്‍ റിലീസ് – 2026 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Sylvain Chomet പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഡ്രാമ, ഫാന്റസി 7.5/10 1950കളിൽ ജീവിക്കാൻ പാടുപെടുന്ന ഒരു ഇല്ല്യൂഷനിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.റോക്ക് ആൻഡ് റോളിന്റെയും മറ്റും കടന്നുവരവോടെ പാർശ്വവൽക്കരിക്കപ്പെട്ട മാജിക്കുകാരൻ ആണ് ഇദ്ദേഹം.ഒരു സ്കോട്ടിഷ് ഐലൻഡിൽ പരിപാടി അവതരിപ്പിക്കാൻ എത്തുന്ന ഇദ്ദേഹം ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു.മാജിക് സത്യമാണെന്ന് വിശ്വസിക്കുന്ന ഈ പെൺകുട്ടിയും ഇല്ല്യൂഷണിസ്റ്റും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധവുംപിന്നീടുള്ള സംഭവങ്ങളും […]
Karthik Calling Karthik / കാർത്തിക് കാളിങ് കാർത്തിക് (2010)
എം-സോണ്‍ റിലീസ് – 2025 ഭാഷ ഹിന്ദി സംവിധാനം Vijay Lalwani പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 വിജയ് ലാൽവാനിയുടെ ഒരുമികച്ച സൈക്കോളജിക്കൽ ത്രില്ലറാണ് കാർത്തിക് കോളിങ് കാർത്തിക്… കാർത്തിക്, അന്തർമുഖനായ ഒരു ചെറുപ്പക്കാരനാണ്. അയാളുടെ സ്വപ്നങ്ങളിൽ പലപ്പോഴും തന്റെ കുട്ടിക്കാലം കടന്ന് വരുന്നു. അതിൽ അയാൾ തൻ്റെ സഹോദരനുമായ് കളിക്കുന്നതും സഹോദരൻ കാൽ തെന്നി കിണറ്റിൽ വീണ് മരിക്കുന്നതും കാണുന്നു. താനാണ് സഹോദരൻ്റെ കൊലയാളി എന്ന കുറ്റബോധം […]
Ajji / അജ്ജി (2017)
എം-സോണ്‍ റിലീസ് – 2024 ഭാഷ ഹിന്ദി സംവിധാനം Devashish Makhija പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 6.9/10 ദേവശിഷ് മഖിജ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത റിയലിസ്റ്റിക് സിനിമയാണ് അജ്ജി (അമ്മൂമ്മ/മുത്തശ്ശി). ഒരു മുത്തശ്ശിയുടെ പ്രതികാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ചെറുമകൾ ദാരുണമായി പീഢിപ്പിക്കപ്പെടുമ്പോൾ നിസ്സഹായയായിപ്പോകുന്ന മുത്തശ്ശിയിലൂടെ പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ മനോവ്യഥകൾ, മാറാത്ത ഇന്ത്യൻ സാഹചര്യങ്ങളിലൂടെ തുറന്നുകാണിക്കുന്നു ചിത്രം. റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ബുസാൻ ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ ഒട്ടേറെ ചലച്ചിത്ര മേളകളിൽ […]