എം-സോണ്‍ റിലീസ് – 2023 ഭാഷ സുലു സംവിധാനം Darrell Roodt പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.6/10 Darrell Roodt-ൻ്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ ദക്ഷിണാഫ്രിക്കൻ സിനിമയാണ് “യെസ്റ്റർഡേ”. രോയ്ഹൂക് എന്ന ഗ്രാമത്തിലെ യെസ്റ്റർഡേ എന്ന അമ്മയുടേയും ബ്യൂട്ടി എന്ന മകളുടേയും ചെറിയ ചെറിയ ആഗ്രഹങ്ങളും അപ്രതീക്ഷിതമായെത്തുന്ന ദുരന്തവുമെല്ലാം പ്രതിപാദിക്കുന്ന ഈ കൊച്ചു സിനിമയ്ക്ക് ഓസ്കാർ നോമിനേഷൻ ലഭിക്കുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
You Were Never Really Here / യു വേർ നെവർ റിയലി ഹിയർ (2017)
എം-സോണ്‍ റിലീസ് – 2022 ഭാഷ ഇംഗ്ലീഷ് സംവിധാനം Lynne Ramsay പരിഭാഷ ശ്രീധർ, പ്രശോഭ് പി. സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.8/10 ഹോകീൻ ഫീനിക്സിന്റെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് യു വേർ നെവർ റിയലി ഹിയർ. കിഡ്നാപ്പ് ചെയ്യപ്പെടുന്ന പെൺകുട്ടികളെ കണ്ടെത്തി തിരിച്ചെത്തിക്കുന്നയാളാണ് ചിത്രത്തിലെ നായകൻ ജോ. പെൺകുട്ടികളുടെ അച്ഛനമ്മമാരാണ് സാധാരണ ഇയാളെ ഇതിന് നിയോഗിക്കാറ്. തട്ടിക്കൊണ്ടു പോകുന്നവരോട് ജോ കാണിക്കുന്ന ക്രൂരത കുപ്രസിദ്ധവുമാണ്.എങ്കിലും, ന്യൂയോർക്കിലെ വീട്ടിൽ, പ്രായമായ അമ്മയുടെ […]
LOC: Kargil / LOC: കാര്‍ഗില്‍ (2003)
എം-സോണ്‍ റിലീസ് – 2021 ഭാഷ ഹിന്ദി സംവിധാനം J.P. Dutta പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 5.2/10 ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാർഗിൽ യുദ്ധത്തെ ആസ്പദമാക്കിയുള്ള 2003 ലെ ഇന്ത്യൻ ചരിത്ര സിനിമയാണ് എൽഒസി കാർഗിൽ.ജെ. പി. ദത്ത തന്റെ ജെപി ഫിലിംസ് ബാനറിൽ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡിലെ മുൻ നിര നായകരിൽ കുറെ പേർ അഭിനയിച്ചിട്ടുണ്ട്. ഏകദേശം നാല് മണിക്കൂറിൽ കൂടുതൽ ഉള്ള ഈ ചിത്രം ഇന്ത്യയിലെ […]
The Last Executioner / ദ ലാസ്റ്റ് എക്സിക്യൂഷനർ (2014)
എം-സോണ്‍ റിലീസ് – 2020 ഭാഷ തായ് സംവിധാനം Tom Waller പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.4/10 ഈ സിനിമയുടെ പേര് ആദ്യമായി കാണുമ്പോള്‍ നമ്മുടെ ചിന്തയിലേക്ക് വരുന്ന ചില ചിത്രങ്ങളുണ്ട്. മരണത്തിന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കുറ്റവാളിയുടെയും നിർവികാരതയോടെ ജീവനെടുക്കുന്ന ആരാച്ചാരുടെയും മുഖങ്ങള്‍. അസഹനീയവും അസ്വസ്ഥജനകവുമായ നിലവിളികൾക്കിടയിൽ നീതി നടത്തിപ്പിന്റെ ചുമതലകളെ ആശ്ലേഷിക്കേണ്ടിവരുന്നവരുടെ മനസ്സിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലാറുമില്ല. തായ്ലൻഡ് എന്ന രാജ്യത്തിൻറെ ചരിത്രത്തിലെ വധശിക്ഷ നടപ്പാക്കുന്ന FIRING EXECUTION SQUAD-ലെ […]
Absurdistan / അബ്സർഡിസ്ഥാൻ (2008)
എം-സോണ്‍ റിലീസ് – 2019 ഭാഷ റഷ്യൻ സംവിധാനം Veit Helmer പരിഭാഷ ശ്രീധർ ജോണർ കോമഡി 6.7/10 വെള്ളം കിട്ടാത്ത ഒരു നാട് – അത്യാവശ്യകാര്യങ്ങൾക്ക് പോലും വെള്ളം ഇല്ലാത്ത അവസ്ഥയിലും നാട്ടിലെ ആണുങ്ങൾ സഹായിക്കാൻ തയ്യാറാകാതെ വരുമ്പോൾ ആ നാട്ടിലെ സ്ത്രീകൾ വെള്ളം കിട്ടുന്നത് വരെ അവരുമായി സെക്സിൽ ഏർപ്പെടില്ലെന്ന് ഒരു വ്യത്യസ്തമായ “പണിമുടക്കിന്” തയ്യാറാകുന്നു. ഇതിന് തുടക്കം കുറിച്ച അയാ എന്ന പെൺകുട്ടിക്കായി വർഷങ്ങളോളം കാത്തിരുന്ന അവളുടെ കാമുകൻ തെമെൽക്കോ ഏത് വിധേനയും […]
Sadak 2 / സഡക് 2 (2020)
എം-സോണ്‍ റിലീസ് – 2017 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ കൃഷ്ണപ്രസാദ് പി. ഡി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ഡ്രാമ 1.0/10 മഹേഷ് ഭട്ട് 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് സഡക് 2. ആൾദൈവങ്ങൾക്കെതിരെ പോരാടുന്ന ആര്യ ദേശായി എന്ന യുവതിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സഞ്ജയ് ദത്ത് അവതരിപ്പിച്ച, മരിക്കാൻ തയാറായി നിൽക്കുന്ന കഥാപാത്രമായ കിഷോറിന് ജീവിക്കാനുള്ള കാരണമായി ആര്യ മാറുന്നു. ആര്യ, വിശാൽ, കിഷോർ എന്നിവരുടെ യാത്രയും, […]
Death Note / ഡെത്ത് നോട്ട് (2006 -07)
എം-സോണ്‍ റിലീസ് – 2016 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ രാഹുൽ രാജ്, മുജീബ് സി പി വൈ,ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷന്‍, ക്രൈം, ഡ്രാമ, ത്രില്ലർ 9.0/10 “ഡെത്ത് നോട്ടിൽ ആരുടെ പേരെഴുതിയാലും അയാൾ കൊല്ലപ്പെടും. പേരെഴുതി 40 സെക്കന്റിനകം മരണകാരണം എഴുതാം. കാരണം എഴുതിയില്ലെങ്കിൽ അയാൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും.” മരണത്തിന്റെ ദൈവമാണ് ‘റ്യൂക്ക്’ എന്ന ഷിനിഗാമി. ഒരിക്കൽ ഷിനിഗാമികളുടെ ലോകത്തിരുന്ന് ബോറടിച്ച റ്യൂക്ക് തന്റെ ഡെത്ത് നോട്ട് […]
Lost Season 2 / ലോസ്റ്റ് സീസൺ 2 (2005)
എം-സോണ്‍ റിലീസ് – 2015 ഭാഷ ഇംഗ്ലീഷ് സംവിധാനം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, ശ്രുതിന്‍,മാജിത് നാസർ, വിവേക് സത്യൻ, ഷാരുൺ പി.എസ്, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി […]