എം-സോണ്‍ റിലീസ് – 1848 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ കൃഷ്ണപ്രസാദ് പി ഡി. അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2013ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡീ-ഡേ.ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ഗോൾഡ്മാനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിൽ R&AW ഏജന്റുകളായ വാലി, രുദ്ര, സോയ, അസ്ലം എന്നിവർ പരാജയപ്പെടുന്നു.തുടർന്ന് ഇന്ത്യ ഗവണ്മെന്റ് ഇവർ ഞങ്ങളുടെ ആളുകളല്ല എന്ന് പ്രസ്താവിക്കുന്നു, അതേ സമയം പാകിസ്താൻ ഗവണ്മെന്റ് […]
Fanny’s Journey / ഫാനീസ് ജേര്‍ണി (2016)
എം-സോണ്‍ റിലീസ് – 1846 ഭാഷ ഫ്രഞ്ച് സംവിധാനം Lola Doillon പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, വാര് 7.0/10 രണ്ടാം ലോകമഹായുദ്ധകാലത്ത് മരണത്തിൽ നിന്നൊരു ഒളിച്ചോട്ടമായിരുന്നു ജൂതന്മാരുടെ ഓരോ യാത്രകളും,ഒരിക്കൽ പിടിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും മരണത്തിൽ നിന്ന് ഒരൊറ്റ നിമിഷമെങ്കിലും രക്ഷപ്പെടാമെന്ന രീതിയിലുള്ള ജീവിതമായിരുന്നു ജൂതന്മാരുടേത്.ജർമനിയിലായിരുന്നു ജൂതകൂട്ടകൊലകൾ തകൃതിയായി നടന്നുകൊണ്ടിരുന്നത്, ആ നഗരത്തിൽ നിന്ന് മറ്റൊരു സ്വർഗ്ഗത്തിലേക്കുള്ള യാത്രയാണ് Le Voyage De fanny എന്ന ഫ്രഞ്ച് സിനിമ . നാസികളിൽ നിന്ന് […]
A Nightmare On Elm Street / എ നൈറ്റ്മെയര് ഓണ്‍ എല്‍മ് സ്ട്രീറ്റ് (2010)
എം-സോണ്‍ റിലീസ് – 1845 ഭാഷ ഇംഗ്ലിഷ് സംവിധാനം Samuel Bayer പരിഭാഷ സുഹൈൽ സുബൈർ ജോണർ ക്രൈം, ഡ്രാമ, ഹൊറര്‍ 5.2/10 എല്മ്സ്ട്രീറ്റ് എന്ന നഗരത്തിലെ കുറച്ച് ചെറുപ്പക്കാർ അവരുടെ ഉറക്കത്തിൽ കൊല്ലപ്പെടുന്നു. ഫ്രഡ്ഡി എന്ന ഒരു വ്യക്തി അവരുടെ സ്വപ്നങ്ങളിൽ വരുകയും വളരെ ക്രൂരമായി കൊല്ലുകയും ചെയ്യുന്നു. ഇതിനെ തടയാനായി രണ്ട് പേർ ഇതിന് പുറകിലുള്ള കാര്യങ്ങൾ അന്വേഷിക്കുന്നു. മരണപ്പെട്ടവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ..? ആരാണ് ഫ്രഡ്ഡി? ആയാലും ഇവരും തമ്മിലുള്ള ബന്ധമെന്താണ്..? എന്ത്കൊണ്ടാണ് […]
Soldier / സോൾജ്യർ (1998)
എം-സോണ്‍ റിലീസ് – 1844 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson (as Paul Anderson) പരിഭാഷ അരുണ്‍ കുമാര്‍ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.0/10 സോള്‍ജ്യര്‍, 1998-ല്‍ റിലീസ് ചെയ്ത അമേരിക്കന്‍ സയൻസ്-ഫിക്ഷൻ, ആക്ഷൻ ചിത്രമാണ്.ടോഡ്, ഭാവിയിലെ ഒരു സൈനിക കേന്ദ്രത്തിലെ ജനനം മുതല്‍ പരിശീലിക്കപ്പെട്ട ഒരു പട്ടാളക്കാരനാണ്. ടോഡിനെയും കൂട്ടരെയും ജനിതകമായി നിര്‍മിച്ച പുതിയ പട്ടാളക്കാരാല്‍ മാറ്റപ്പെടുന്നു. കാലഹരണപ്പെട്ടെന്നു കണക്കാക്കി ടോഡിനെ ഒരു മാലിന്യ നിക്ഷേപ ഗ്രഹത്തില്‍ ഉപേക്ഷിക്കുന്നു. തുടര്‍ന്നുള്ള കാര്യങ്ങളാണ് ചിത്രം […]
The Bone Collector / ദി ബോണ്‍ കളക്ടര്‍ (1999)
എം-സോണ്‍ റിലീസ് – 1843 ഭാഷ ഇംഗ്ലിഷ് സംവിധാനം Phillip Noyce പരിഭാഷ രാഗേഷ് രാജൻ ജോണർ ക്രൈം, ഡ്രാമ, ഹിസ്റ്ററി 6.7/10 ഡെൻസൽ വാഷിംഗ്ടണും ആഞ്ജലീന ജോളിയും അഭിനയിച്ച, 1999 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ത്രില്ലറാണ് ദി ബോൺ കളക്ടർ. ജെഫ്രി ഡീവറിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ന്യൂയോർക്ക് നഗരത്തിൽ വച്ച് ഒരു ടാക്സിയിൽ കയറിയ ദമ്പതികളെ കാണാതാവുന്നു. അതിൽ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് തല മാത്രം പുറത്താക്കി […]
Naked Among Wolves / നേക്കഡ് അമങ് വൂള്‍വ്സ് (2015)
എം-സോണ്‍ റിലീസ് – 1842 ഭാഷ ജര്‍മന്‍ സംവിധാനം Philipp Kadelbach പരിഭാഷ ഷകീർ പാലകൂൽ ജോണർ ഡ്രാമ, ഹിസ്റ്ററി, വാര് 7.2/10 1945 തുടക്കകാലം, അമേരിക്കൻ സേന നാസികൾക്കെതിരെ ശക്തമായി മുന്നേറുകയാണ്. ബുക്കൻവാൽഡ് ക്യാമ്പിലേക്ക് യൂറോപ്പിൽ നിന്നുടനീളം തടവുകാരെ കൊണ്ടുവന്നു കൊണ്ടിരിക്കുന്നു. പോളണ്ടിൽ നിന്നും വന്ന ജാങ്കോവ്സ്കി എന്ന ഒരു ജൂതൻ തന്റെ കയ്യിലെ പെട്ടിയിലാക്കി മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയെ ക്യാമ്പിലേക്ക് കൊണ്ടു വന്നു. കുട്ടി ക്യാമ്പിലുള്ള കാപോളുടെ ശ്രദ്ധയിൽ പെട്ടു. (കാപോ – നാസികളെ […]
Harry Brown / ഹാരി ബ്രൗൺ (2009)
എം-സോണ്‍ റിലീസ് – 1841 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Barber പരിഭാഷ ഉസ്മാൻ അബൂബക്കർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.2/10 ഹാരി ബ്രൗൺ, ഒരു റിട്ടയേർഡ് നേവി ഓഫീസർ ആണ്. ഭാര്യയുടെ മരണശേഷം തികച്ചും ഏകാന്തമായ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ലിയോണാർഡ് അറ്റ്വെൽ. പ്രിയസുഹൃത്തിന്റെ പെട്ടെന്നുള്ള മരണം മൃഗീയമായ കൊലപാതകമായിരുന്നു എന്ന് തിരിച്ചറിയുന്ന ഹാരി ബ്രൗൺ പ്രതികാരത്തിനായി പുറപ്പെടുന്നു. കൊലയാളികൾ പക്ഷെ വമ്പന്മാരാണ് എന്ന് തിരിച്ചറിയുന്ന ഹരിയുടെ ഉള്ളിൽ ആ […]
Backtrack / ബാക്ക്ട്രാക്ക് (2015)
എം-സോണ്‍ റിലീസ് – 1840 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Petroni പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 5.9/10 മകളുടെ അകാലമരണം പീറ്ററെന്ന മനശാസ്ത്രജ്ഞന് മുന്നിൽ ഒരു അതീന്ദ്രിയവാതിൽ തുറക്കുന്നു. അതോടെ പതിറ്റാണ്ടുകൾക്കുമുമ്പ് അയാൾക്ക് പങ്ക് പറ്റേണ്ടിവന്ന പാപത്തിന് ഇരയായവരുടെ പ്രേതാന്മാക്കളും പ്രതികാരത്തിനിറങ്ങുന്നു. അവരെ നേരിടാനും ഒപ്പം ഭൂതകാലത്തിന്റെ കറകളെ കഴുകികളഞ്ഞ് മനസ്സ് ശുദ്ധീകരിക്കാനും അയാൾ വർഷങ്ങൾക്ക് പിന്നിലേക്ക് നടക്കുന്നു… മനസ്സിൽ കിടക്കുന്നതും മറവിൽ കിടക്കുന്നതുമായ ഓർമ്മകളെ ഓരോന്നോന്നായി വേർതിരിച്ചുകൊണ്ട്… അതാണ് […]