എം-സോണ്‍ റിലീസ് – 1690 ഭാഷ ഫ്രഞ്ച് സംവിധാനം Pascal Laugier പരിഭാഷ ബിമൽ ജോണർ ഹൊറർ 7.1/10 തന്നെ ചെറുപ്രായത്തിൽ തടവിൽ വെച്ച് പീഡിപ്പിച്ച ആളുകളെ തേടി 15 വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യാനായി വരുന്ന യുവതിയും സമാന രീതിയിൽ പീഡിപ്പിക്കപ്പെട്ടിട്ടുള്ള അവളുടെ സുഹൃത്തും ഒരു വീട്ടിൽ എത്തുകയാണ്. അവിടെ കാണുന്ന എല്ലാവരെയും കൊന്നുതള്ളുന്ന ഇരുവർക്കും പക്ഷേ ശേഷം നേരിടേണ്ടി വരുന്നത് അവർ അതുവരെ അനുഭവിച്ചില്ലാത്ത കാര്യങ്ങളായിരുന്നു. Pascal Laugier ന്റെ സംവിധാനത്തിൽ 2008ൽ ഫ്രഞ്ച് […]
Dil Dhadakne Do / ദിൽ ധഡക്നേ ദോ (2015)
എംസോൺ റിലീസ് – 1689 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ ഡ്രാമ, കോമഡി, റൊമാൻസ് 7.0/10 ഡൽഹിയിലെ ‘ഹൈ സൊസൈറ്റി’ അംഗങ്ങളായ കമൽ മെഹ്റയും നീലം മെഹ്റയും തങ്ങളുടെ 30 ആം വിവാഹവാർഷികം ഒരു ക്രൂസ് ഷിപ്പിൽ ആഘോഷിക്കാൻ തീരുമാനിക്കുന്നു. മെഹ്റ കുടുംബത്തിന്റെ ബിസ്സിനസ്സ് പോലെത്തന്നെ, കമലിന്റേയും നീലത്തിന്റേയും കുടുംബ ജീവിതം ഇപ്പോൾ അത്ര നല്ല നിലയിലല്ല പോകുന്നത്. മകൾ അയേഷ മെഹ്റ തന്റെ ബിസ്സിനസ്സ് സംരംഭത്തിൽ വിജയമായെങ്കിലും ദാമ്പത്യജീവിതം […]
Chintu Ka Birthday / ചിൻടു കാ ബർത്ത്ഡേ (2020)
എം-സോണ്‍ റിലീസ് – 1688 ഭാഷ ഹിന്ദി സംവിധാനം Devanshu Kumar (co-director), Satyanshu Singh (co-director) പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ 8.4/10 സദ്ദാമിന്റെ വീഴ്ചയുടെ സമയത്ത് കുടുംബത്തോടൊപ്പം ഇറാഖിൽ കുടുങ്ങിയ ചിണ്ടു എന്ന 6 വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. അത് 2004 ഏപ്രിലാണ് കഥ നടക്കുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഇപ്പോൾ ഒരു വർഷമായി ഇറാഖിലുണ്ട്. എല്ലാ ഇന്ത്യക്കാരെയും നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നാണ് ഇന്ത്യൻ സർക്കാർ പറയുന്നത്. അനധികൃതമായി ഇറാഖിലേക്ക് കുടിയേറിയവരുണ്ട്, അവർ തിരിച്ചുപോകാനുള്ള വഴി […]
The Forest / ദി ഫോറസ്റ്റ് (2017)
എം-സോണ്‍ റിലീസ് – 1687 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Delinda Jacobs പരിഭാഷ മനു എ ഷാജി, അനൂപ് പി. സി, ബിനോജ് ജോസഫ് ജോണർ ക്രൈം, ഡ്രാമ 7.3/10 കാടിനുള്ളിൽ കാണാതാകുന്ന പെൺകുട്ടികൾ…! ആ കൊച്ചുപട്ടണത്തിൽനിന്നും ആദ്യമായി കാണാതാകുന്നത് ജെന്നിഫർ എന്ന പെൺകുട്ടിയെയാഗിരുന്നു.ആ ദിവസം ചാർജെടുത്ത ഇൻസ്പെക്ടർ ഡക്കറും, അവിടുത്തെ ഓഫീസറായ വിർജീനിയയും കേസന്വേഷണം ഏറ്റെടുക്കുന്നു. 10 വർഷങ്ങൾക്ക് മുൻപുണ്ടായ രണ്ട് പെൺകുട്ടികളുടെ തിരോധാനവും ഈ കേസും തമ്മിൽ ചില സാമ്യതകൾ അവർ […]
Animal World / അനിമൽ വേൾഡ് (2018)
എം-സോണ്‍ റിലീസ് – 1686 ഭാഷ മാൻഡരിൻ സംവിധാനം Yan Han പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ 6.5/10 ശരിക്കും VFX എന്നാൽ എന്താണെന്ന് ഈ സിനിമ കണ്ടാൽ മനസ്സിലാവും. അത്രയ്ക്കും മനോഹരമായാണ് ഈ സിനിമയുടെ മേക്കിങ്ങും VFX മും മറ്റ് ടെക്നിക്കൽ സൈഡുമെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം 3D ആയതുകൊണ്ട് പല സീനുകളും കാണുമ്പോൾ ഈ ചിത്രം തിയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവും. ഇനി സിനിമയിലേക്ക് […]
Hostel: Part III / ഹോസ്റ്റൽ: പാർട്ട് III (2011)
എം-സോണ്‍ റിലീസ് – 1685 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Spiegel പരിഭാഷ രാഹുൽ ബോസ് ജോണർ ഹൊറർ 4.6/10 എല്ലി റോത്തിന്റെ പ്രശസ്ഥമായ ഹോസ്റ്റൽ സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ വിജയം ഉൾക്കൊണ്ട് 2011സ്കോട്ട് സ്പീഗൽന്റെ സംവിധാനത്തിൽ പുറത്ത് വന്ന ചിത്രമാണ് ഹോസ്റ്റൽ പാർട്ട് 3. മൈക്ക്, ജസ്റ്റിൻ, കാർട്ടർ, സ്കോട്ട് എന്നീ കൂട്ടുകാർ വേഗസിലേക്ക് ഒരു ടൂർ പോകുന്നു. എന്നാൽ അവിടെ വച്ച് അവർ ആളുകളെ പീഡിപ്പിച്ചു കൊല്ലുന്ന ഹണ്ടിംങ്ങ്ഗ്യാങ്ങിന്റെ കയ്യിലകപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളാണ് […]
Van Helsing / വാൻ ഹെൽസിങ് (2004)
എം-സോണ്‍ റിലീസ് – 1684 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.1/10 പിശാച് വേട്ടക്കാരനായ ഗബ്രിയേൽ വാൻ ഹെൽസിങും സഹയാത്രികനായകളും ട്രാൻസിൽവാനിയയിലെത്തിയത്, അവിടം മുഴുവൻ അടക്കിന്മാരുടെ രാജാവായ ഡ്രാക്കുള പ്രഭുവിനെ നശിപ്പിക്കാനാണ്. മനുഷ്യ ചെന്നായ്ക്കളും രക്തരക്ഷസുകളും നിറഞ്ഞ, യുറോപ്പിലെ ഏറെകുറെ നിഗൂഢമായ ആ പ്രദേശത്ത്, ഡ്രാക്കുള ഒരു നീചകൃത്യത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ഉദ്യമം പരാജയപ്പെടുത്തി, ഡ്രാക്കുളയെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം, നിരന്തരമായ് തന്നെ വേട്ടയാടുന്ന ചില ഭൂതകാല […]
The Villagers / ദി വില്ലേജേഴ്സ് (2018)
എം-സോണ്‍ റിലീസ് – 1683 ഭാഷ കൊറിയൻ സംവിധാനം Jin-Soon Lim പരിഭാഷ നിബിൻ ജിൻസി ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 5.8/10 പുതിയൊരു സ്ഥലത്തെ സ്കൂളിലേക്ക് ജിം ടീച്ചർ ആയി വന്നതാണ് നായകൻ യൂക് കിം ചുൾ,എന്നാൽ ആകസ്മികമായി അദ്ദേഹത്തിന് താൻ വരുന്നതിന് മുൻപ് തന്നെ അവിടെ നിന്നും കാണാതായ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലെ കാരണം അന്വേഷിച്ചു ഇറങ്ങേണ്ടി വരുന്നതും തുടർന്ന് വരുന്ന സംഭവവികാസങ്ങളിലൂടെയും ആണ് ചിത്രം വികസിക്കുന്നത്.കാര്യമായ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും,Don Lee […]