എം-സോണ്‍ റിലീസ് – 1644 മാങ്ക ഫെസ്റ്റ് – 10 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ ഫയാസ് മുഹമ്മദ്, രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 (Mild Spoilers Ahead)റുറോണി കെൻഷിൻ സീരീസിലെ മൂന്നാം ചിത്രമാണ് റുറോണി കെൻഷിൻ: ദി ലെജൻഡ് എൻഡ്സ്. രണ്ടാം ഭാഗത്തിന്റെ ഉദ്വേഗഭരിതമായ അവസാനത്തിൽ നിന്നാണ് മൂന്നാം ഭാഗം തുടങ്ങുന്നത്. അതിശക്തനായിത്തീർന്ന ഷിഷിയോ വലിയ പടക്കപ്പലുമുപയോഗിച്ച് ടോക്കിയോ പിടിച്ചടക്കാൻ വരുകയാണ്. ഗവൺമെന്റിന്റെ മുന്നിലുള്ള ഒരേയൊരു വഴി കെൻഷിനാണ്. […]
Daredevil Season 2 / ഡെയർഡെവിൾ സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 1643 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.6/10 പകൽ നിയമം കൊണ്ടും രാത്രി ഹെൽസ് കിച്ചണിലെ ചെകുത്താനായുമുള്ള മാറ്റ് മർഡോക്ക് എന്ന അന്ധനായ വക്കീലിന്റെ, സ്വന്തം നഗരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വിൽസൺ ഫിസ്ക് എന്ന ബുദ്ധിമാനും ശക്തനുമായ എതിരാളിക്കെതിരെയുള്ള പോരാട്ടമായിരുന്നു ഒന്നാമത്തെ സീസൺ. അതിൽ വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവൻ ജയിക്കുകയും ചെയ്തു. എന്നാൽ വിൽസൺ ഫിസ്കിന്റെയും കൂട്ടാളികളുടെയും പതനത്തോടെ അയാൾ കാരണം ശക്തി […]
The Spectacular Now / ദി സ്പെക്ടാക്യുലർ നൗ (2013)
എം-സോണ്‍ റിലീസ് – 1642 ഭാഷ ഇംഗ്ലീഷ് സംവിധാനം James Ponsoldt പരിഭാഷ ജിതിൻ.വി, അമൽ വിഷ്ണു ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.1/10 2008 ൽ Tim Tharp രചിച്ച ‘The Spectacular Now’ എന്ന നോവലിനെ അധികരിച്ച് 2013 ൽ James Ponsoldt ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്. മൈൽസ് ടെല്ലറും (സട്ടർ കീലി) ഷെയിലിൻ വൂഡ്ലിയും (ഏമി ഫിനക്കി) മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തൂലിക ചലിപ്പിച്ചിരിക്കുന്നത് സ്കോട്ട് ന്യൂസ്റ്റാറ്ററും മൈക്കൽ H. വെബ്ബറും […]
Detective Chinatown / ഡിറ്റക്ടീവ് ചൈനാടൗൺ (2015)
എം-സോണ്‍ റിലീസ് – 1641 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി, മിസ്റ്ററി 6.6/10 ലിറ്റിൽ ഫെങ്ങിന് പോലീസിൽ സെലെക്ഷൻ കിട്ടാത്തതിന്റെ വിഷമം മാറ്റാൻ വേണ്ടിയാണ്, അമ്മാവനായ ടാങ് റെന്നിനൊപ്പം കുറച്ച് നാള് ചെന്നു നിൽക്കാൻ മുത്തശ്ശി ഉപദേശിച്ചത്. എന്നാൽപ്പിന്നെ ഒരു വെക്കേഷൻ ആക്കിക്കളയാം എന്ന് കരുതി ലിറ്റിൽ ഫെങ് തായ്ലാന്റിലുള്ള അമ്മാവന്റെ അടുക്കലേക്ക് യാത്ര തിരിക്കുകയാണ്. ഫെങ് തായ്ലാന്റിൽ കാലുകുത്തിയ നിമിഷം മുതൽ അമ്മാവന്റെ കഷ്ടകാലം സ്റ്റാർട്ട് […]
Cocktail / കോക്ടെയിൽ (2012)
എം-സോണ്‍ റിലീസ് – 1640 ഭാഷ ഹിന്ദി സംവിധാനം Homi Adajania പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7/10 അടിച്ചുപൊളിച്ചും കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്നും അന്തവും കുന്തവുമില്ലാതെ പോവുന്ന ഗൗതം, കല്യാണം കഴിച്ചു പറ്റിച്ചു പോയ ഭർത്താവിന് തിരഞ്ഞു എത്തിയ മീര, അച്ഛനും അമ്മയുമില്ലാതെ വളർന്നു തലതിരിഞ്ഞ സ്വഭാവമുള്ള വെറോണിക്ക. മൂന്നുപേരും ലണ്ടനിൽ പല കാരണങ്ങളാൽ ഒരു വീട്ടിലെത്തുന്നു. ഒരു ട്രായാംഗിൾ ലവ് സ്റ്റോറിയാണ് സിനിമ. ഫ്രണ്ട്ഷിപ്, ലവ്, ബ്രേക്ക് അപ്പ്, […]
Rurouni Kenshin Part II: Kyoto Inferno / റുറോണി കെൻഷിൻ പാർട്ട് 2: ക്യേട്ടോ ഇൻഫേണോ (2014)
എം-സോണ്‍ റിലീസ് – 1639 മാങ്ക ഫെസ്റ്റ് – 09 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ സോണിയ റഷീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 റുറോണി കെൻഷിൻ സീരീസിലെ രണ്ടാം ചിത്രമാണ് റുറോണി കെൻഷിൻ: ക്യോട്ടോ ഇൻഫേണോ. മകോറ്റോ ഷിഷിയോ എന്ന ക്രൂരനായ പ്രതിയോഗിയെയാണ് ഇത്തവണ കെൻഷിന് നേരിടാനുള്ളത്.പുതിയെ ഗവൺമെന്റിനെ അട്ടിമറിച്ച് ഭരണം നേടാനുള്ള ഷിഷിയോയുടെ ശ്രമങ്ങൾക്കെതിരെ പടപൊരുതുന്ന കെൻഷിന്റെയും കൂട്ടാളികളുടെയും കഥയാണിത്. മികച്ച സംവിധാനവും ചടുലമായ ആക്ഷൻ രംഗങ്ങളും രണ്ടാം ഭാഗത്തെയും […]
Eksi Elmalar / എക്സി എൽമാർ (2016)
എം-സോണ്‍ റിലീസ് – 1638 ഭാഷ ടർക്കിഷ് സംവിധാനം Yilmaz Erdogan പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 7.1/10 ഇത് മേയറുടെ തോട്ടമാണ്. മേയറുടെ തോട്ടത്തിൽ കയറിയാൽ ഒരുപാട് കാഴ്ചകൾ കാണാം. മേയറുടെ സുന്ദരികളായ മൂന്ന് പെണ്മക്കൾ, അവരെ വളയ്ക്കാൻ നടക്കുന്ന മറ്റ് മൂന്ന് സുന്ദരന്മാർ. മക്കളുടെ എല്ലാ കാര്യങ്ങൾക്കും കൂട്ട് നിൽക്കുന്ന (പാട്നർ ഇൻ ക്രൈം) അയ്ദ എന്ന മേയറുടെ ഭാര്യ. ഇടയ്ക്കിടെ ആപ്പിൾ മോഷ്ട്ടിക്കാൻ വരുന്ന സിനോ. (സിനോയെ ഹംസമെന്ന് […]
Han Gong-ju / ഹാൻ ഗോങ്-ജു (2013)
എം-സോണ്‍ റിലീസ് – 1637 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Su-jin Lee പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 മാനസികാഘാതം എത്ര മാത്രം നമ്മുടെ ജീവിതത്തെ ബാധിക്കും? നമ്മൾ അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാകാത്ത മറ്റുള്ളവർ നമ്മളെ നോക്കിക്കാണുന്നത് അവരുടെ കണ്ണുകൾ കൊണ്ടാണ്. അത് എത്രമാത്രം നമ്മളെക്കുറിച്ചുള്ള അവരുടെ അഭിപ്രായത്തെ ബാധിക്കും?സിനിമ തുടങ്ങുന്നത് കുറെ ആളുകളുടെ മുന്നിൽ ഭയപ്പാടോടെ ഇരുന്ന് “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ” എന്ന് പറയുന്ന ഹാൻ ഗോങ്-ജു എന്ന […]