എം-സോണ്‍ റിലീസ് – 1566 ഭാഷ ഹിന്ദി സംവിധാനം Maneesh Sharma പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 ഒരുപാട് ആഗ്രഹങ്ങളോടെ ജീവിക്കുന്ന ശ്രുതിയും, ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന ബിട്ടുവും കോളേജിന്റെ അവസാന പരീക്ഷക്ക് ശേഷം കണ്ടുമുട്ടുന്നു. ശ്രുതിക്ക് ഒരു വെഡിങ് പ്ലാനർ ആവാനാണ് ആഗ്രഹം, എന്നാൽ അച്ഛന്റെ കൃഷിപണിയിൽ നിന്നും രക്ഷപ്പെടാനാണ് ബിട്ടു ശ്രുതിക്കൊപ്പം കൂടുന്നത്. അങ്ങനെ ചെറുതായി തുടങ്ങുന്ന അവരുടെ “ശാദി മുബാറക്ക്” വലിയ വിജയമായി തീരുന്നു. എന്നാൽ ബിസിനസിൽ […]
Pain and Glory / പെയ്ൻ ആൻഡ് ഗ്ലോറി (2019)
എം-സോണ്‍ റിലീസ് – 1565 ഓസ്കാർ ഫെസ്റ്റ് – 13 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ & നെവിൻ ജോസ് ജോണർ ഡ്രാമ 7.6/10 പ്രായത്തിന്റെയും രോഗങ്ങളുടെയും അവശതയിൽ സ്വന്തം തൊഴിലായ സിനിമ സംവിധാനവും എഴുത്തുമൊന്നും തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത ഒരു സിനിമ സംവിധായകന്റെ മാനസിക സഞ്ചാരവും കുട്ടിക്കാലവും എല്ലാം ഇടകലർത്തി ചിത്രീകരിച്ച സ്പാനിഷ് ചലച്ചിത്രമാണ് പെയിൻ ആൻഡ് ഗ്ലോറി. ഇതിലെ സാൽവഡോർ എന്ന സംവിധായകനെ അവതരിപ്പിച്ച അന്റോണിയോ ബേണ്ടാരസിനു മികച്ച […]
In Hell / ഇൻ ഹെൽ (2003)
എം-സോണ്‍ റിലീസ് – 1564 ഭാഷ ഇംഗ്ലീഷ് സംവിധാനം Ringo Lam പരിഭാഷ ഷകീർ പാലകൂൽ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ, 6.2/10 കെയ്ൽ ഭാര്യ ഗ്രേയുമൊത്ത് റഷ്യയിൽ താമസിക്കുകയാണ്. ഒരുദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കെയ്ൽ കാണുന്നത് ഭാര്യയെ ഒരക്രമി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നിരിക്കുന്നതാണ്. അക്രമിയെ പിന്തുടർന്നെങ്കിലും അവൻ കെയ്ലിനെ വെട്ടിച്ചു കടന്ന് കളയുന്നു. ഒടുവിൽ നീതി തേടി കോടതിയിലെത്തിയ കെയ്ൽ കാണുന്നത് തെളിവുകളുടെ അഭാവത്തിലും പോലീസിന്റെ അനാസ്ഥമൂലവും പ്രതിയെ വെറുതെ വിടുന്നതാണ്. ഇതിൽ […]
Sillu Karuppatti / സില്ലു കരുപ്പട്ടി (2019)
എം-സോണ്‍ റിലീസ് – 1563 ഭാഷ തമിഴ് സംവിധാനം Halitha Shameem പരിഭാഷ സജിൻ സാജ്, ഗിരി പി. എസ് ജോണർ ഡ്രാമ, റൊമാൻസ് 8.3/10 2019 ൻ്റെ അവസാന വാരത്തിൽ വന്ന് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് സില്ലു കരുപ്പട്ടി. ആന്തോളജി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മനോഹരമായ നാല് കഥകളാണ് അവതരിപ്പിക്കുന്നത്. എല്ലാ കഥകളെയും കോർത്തിണക്കുന്ന മാന്ത്രിക നൂൽ സ്നേഹം എന്ന വികാരമാണ്. നൂറായിരം കഥകൾ പ്രണയത്തിലൂന്നി പറഞ്ഞിട്ടുണ്ടെങ്കിലും, സില്ലു […]
Les Misérables / ലെ മിസെറാബ് (2019)
എം-സോണ്‍ റിലീസ് – 1562 ഓസ്കാർ ഫെസ്റ്റ് – 12 ഭാഷ ഫ്രഞ്ച് സംവിധാനം Ladj Ly പരിഭാഷ രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 2008 ഒക്ടോബർ 14 ന് പാരീസിലെ ഒരു ചെറുപട്ടണത്തിൽവലിയ രീതിയിൽ പോലീസ് അതിക്രമങ്ങൾ നടന്നു. ലജ് ലൈഎന്ന ചെറുപ്പക്കാരൻ ആ സംഭവങ്ങളുടെ വീഡിയോ പകർത്തുകയുംപൊലീസ് വയലൻസ് പുറത്തുകൊണ്ടുവരുകയും ചെയ്തു. 10 വർഷങ്ങൾക്കിപ്പുറം അതേ ലജ് ലൈ സംവിധാനം ചെയ്ത്പുറത്തിറങ്ങിയ ചിത്രമാണ് ലെ മിസെറാബ്. 2018-ലെ ഫിഫ വേൾഡ് കപ്പിനുശേഷം […]
Jurassic Park III / ജുറാസിക് പാർക്ക് III (2001)
എം-സോണ്‍ റിലീസ് – 1561 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Johnston പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.9/10 ജുറാസിക്ക് പാർക്ക് പരമ്പരയിലെ മൂന്നാമത്തെ ചിത്രം 2001 ൽ പുറത്തിറങ്ങി. ആദ്യ രണ്ടു ഭാഗങ്ങൾ സ്പിൽബെർഗ് സംവിധാനം ചെയ്തപ്പോൾ ഈ ചിത്രം ജോ ജോൺസ്റ്റൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പോൾ കിർബി എന്നയാളും ഭാര്യയും കൂടെ പാലിയന്റോളജിസ്റ്റ് ആയ ഡോ. അലൻ ഗ്രാന്റിനെ, ‘ഇസ്ലാ സൊർണ’ എന്ന ദ്വീപ് കാണാൻ […]
Sanju / സഞ്ജു (2018)
എം-സോണ്‍ റിലീസ് – 1560 ഭാഷ ഹിന്ദി സംവിധാനം Rajkumar Hirani പരിഭാഷ അജിത് വേലായുധൻ ജോണർ ബയോഗ്രഫി, ഡ്രാമ 7.8/10 പ്രശസ്ത നടൻ സഞ്ജയ് ദത്തിന്റെ ജീവചരിത്രമാണ് 2018ൽ റിലീസ് ചെയ്ത സഞ്ജു. ഹിറ്റുകളുടെ സംവിധായകൻ രാജകുമാർ ഹിറാനിയുടെതാണ് ഈ ചിത്രം. രൺബീർ കപൂർ സഞ്ജയ് ദത്ത് ആയി വേഷമിടുന്നു. കൂടാതെ അനുഷ്ക ശർമ, പരേഷ് റാവൽ, സോനം കപൂർ, വിക്കി കൗശൽ, ദിയ മിർസ, തുടങ്ങിയ വമ്പൻ താരനിര നിറഞ്ഞ സിനിമയാണ് സഞ്ജു. സഞ്ജയ് […]
Us and Them / അസ് ആന്റ് ദെം (2018)
എം-സോണ്‍ റിലീസ് – 1559 ഭാഷ മാൻഡറിൻ സംവിധാനം Rene Liu പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 പത്ത് വർഷങ്ങൾക്ക് മുൻപുള്ള ഒരു ന്യൂ ഇയർ സീസണിൽ, വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ട് അപരിചിതർ ട്രെയിനിൽ വെച്ച് കണ്ടു മുട്ടുന്നു. പിന്നീടുള്ള പത്ത് വർഷങ്ങൾ, അവരുടെ സ്വപ്നങ്ങൾ, പ്രണയം, വിരഹം എന്നിവയുടെ സാക്ഷാത്കാരമാണ്. പത്ത് വർഷങ്ങൾക്ക് ശേഷം ഒരു വിമാനത്തിൽ വെച്ച് വീണ്ടും അവർ കണ്ടു മുട്ടുകയാണ്. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ചിത്രം […]