എം-സോണ്‍ റിലീസ് – 1558 ഭാഷ ഹിന്ദി സംവിധാനം Hitesh Kewalya പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, റൊമാൻസ് 6.0/10 വീട്ടിൽ മകനു വേണ്ടി കല്യാണം ഉറപ്പിച്ചിരിക്കുന്ന അമ്മ,”കൂട്ടുകാരനുമായി” പ്രേമത്തിലായ ഒരേ ഒരു മകൻ, മകനെയും പാർട്ണറെയും ട്രെയിനിൽ വെച്ച് ആകസ്മികമായി കണ്ടുമുട്ടുന്ന അച്ഛൻ. ഗേ റിലേഷൻ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ രസകരമായും എന്നാൽ കാര്യഗൗരവം ചോരാതെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. ലീഡ് അഭിനേതാക്കളായ ആയുഷ്മാൻ, […]
Little Women / ലിറ്റിൽ വിമൻ (2019)
എം-സോണ്‍ റിലീസ് – 1557 ഓസ്കാർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Greta Gerwig പരിഭാഷ ഗായത്രി മാടമ്പി, അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 Louisa May Alcott രചിച്ച നോവലിനെ ആസ്പദമാക്കിയുള്ള ഏഴാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ലിറ്റിൽ വിമെൻ. Greta Gerwig ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകങ്ങളിൽ അമേരിക്കയിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കാൻ പോയ മാർച്ചിന്റെ ഭാര്യയുടെയും നാല് പെൺമക്കളുടെയും കഥയാണ് ഈ സിനിമ. ദാരിദ്ര്യം നിറഞ്ഞ ജീവിതാവസ്ഥയിൽ […]
Museum / മ്യൂസിയം (2016)
എം-സോണ്‍ റിലീസ് – 1556 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ സാജു സലീം ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 6.1/10 തുടർച്ചയായി അരങ്ങേറുന്ന ക്രൂരമായ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഡിക്ടറ്റീവ് സവാമുര-സാനും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ നിഷിനോയും ചില അപ്രിയ സത്യങ്ങൾ തിരിച്ചറിയുന്നു. മഴയുള്ളപ്പോൾ മാത്രം സംഭവിക്കുന്ന ആ കൊലപാതകങ്ങൾക്ക് പിന്നിൽ തവള വസ്ത്രം ധരിച്ച ഒരു കൊലയാളിയാണെന്ന് തിരിച്ചറിയുന്നു. ഇമോഷനും ത്രില്ലിംഗ് ഏലമെന്റസും വേണ്ടുവോളമുള്ള ഈ ജാപ്പനീസ് ചിത്രം 2013 പ്രസിദ്ധീകരിച്ച Manga എന്ന നോവലിനെ […]
Tanhaji: The Unsung Warrior / താനാജി: ദി അൺസങ് വാരിയർ (2020)
എം-സോണ്‍ റിലീസ് – 1555 ഭാഷ ഹിന്ദി സംവിധാനം Om Raut പരിഭാഷ അർജുൻ വാര്യർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.8/10 അജയ് ദേവ്ഗൺ, കാജൽ, സൈഫ് അലിഖാൻ തുടങ്ങി വലിയ താരനിരകൾ ഒന്നിച്ച് ബോക്സ്ഓഫീസിൽ ചരിത്രം തീർത്ത സിനിമയാണ് താനാജി. മുഗൾ ഭരണകൂടം, മറാത്തകളുടെ അധീനതയിലുണ്ടായിരുന്ന 23 കോട്ടകൾ കൈയ്യടക്കുകയും, ഇന്ത്യ മുഴുവൻ കീഴ്പ്പെടുത്തുക എന്നുള്ള സ്വപ്ന സാക്ഷാത്കാരത്തിനായി ശിവാജി രാജയുടെ ഭരണനഗരിയായ രാജ്ഘട്ടിനെ ആക്രമിക്കുകയും ചെയ്യുന്നു. മാറാത്തകളുടെ ചെറുത്തുനില്പിനായി മാറാത്തകളുടെ ഭാഗത്തു നിന്നും […]
The Two Popes / ദി ടു പോപ്സ് (2019)
എം-സോണ്‍ റിലീസ് – 1554 ഓസ്കാർ ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Fernando Meirelles പരിഭാഷ സോണിയ റഷീദ്, അരുൺ അശോകൻ ജോണർ ഡ്രാമ, കോമഡി 7.6/10 കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ ‘Vatican Leaks Scandal’നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന, കൂടുതൽ പുരോഗമനവാദിയായ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു. […]
Bhoot Part One: The Haunted Ship / ഭൂത് പാർട്ട് വൺ: ദ ഹോണ്ടഡ് ഷിപ്പ് (2020)
എം-സോണ്‍ റിലീസ് – 1553 ഭാഷ ഹിന്ദി സംവിധാനം Bhanu Pratap Singh പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഹൊറർ 5.8/10 2020 ൽ പുറത്തിറങ്ങിയ ബോളിവുഡ് ഹൊറർ സിനിമയാണ് ഭൂത്.വിക്കി കൗശൽ, ഭൂമി പെദ്നേക്കർ എന്നിവർ അഭിനയിച്ച ചിത്രംഭാനു പ്രതാപ് സിങ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈയിൽനടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുംബൈ ജുഹു തീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കപ്പൽ വന്നടിയുന്നതും,അതിനെ നീക്കം ചെയ്യാൻ പൃഥ്വിയും കൂട്ടരും ദൗത്യം ആരംഭിക്കുന്നതുമാണ് കഥയുടെ […]
The Manchurian Candidate / ദി മഞ്ചൂരിയൻ കാൻഡിഡേറ്റ് (1962)
എം-സോണ്‍ റിലീസ് – 1552 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Frankenheimer പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, ത്രില്ലർ 7.9/10 ആദ്യകാല ഹോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന്. കൊറിയയിൽ യുദ്ധ തടവുകാരായി പിടിക്കപ്പെട്ട ഏതാനും അമേരിക്കൻ പട്ടാളക്കാർ രക്ഷപെട്ട് നാട്ടിൽ മടങ്ങിയെത്തുന്നു. അതിനു ശേഷം അവരിൽ ചിലർ ഒരേപോലെയുള്ള വിചിത്രമായ സ്വപ്നങ്ങൾ കാണുന്നു. അതിന്റെ അർത്ഥം തേടി മേജർ മാർക്കോ ഇറങ്ങിത്തിരിക്കുമ്പോൾ പുതിയ രഹസ്യങ്ങൾ കണ്ടെത്തുകയാണ്.റോട്ടൻ […]
Extraction / എക്സ്ട്രാക്ഷൻ (2020)
എം-സോണ്‍ റിലീസ് – 1551 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Hargrave പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ 7.0/10 സാം ഹാർഗ്രേവിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽറിലീസായ ഒരു നല്ല ആക്ഷൻ ത്രില്ലർ ചിത്രമാണ് എക്സ്ട്രാക്ഷൻ. ഓവി മഹജാൻ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് തലവന്റെ മകനെബംഗ്ലാദേശിലെ ധാക്കയിൽ ഉള്ള ആമീർ എന്ന മറ്റൊരു മയക്ക് മരുന്ന്തലവൻ തട്ടി കൊണ്ട് പോകുന്നത് തുടർന്ന് അവനെ തിരിച്ചു കൊണ്ടുവരാനായി ടൈലർ എന്ന ബ്ലാക്ക് മാർക്കറ്റ് മെർസനറിയേ നിയമിക്കുന്നതും ആണ് ചിത്രത്തിന്റെ പ്രധാന […]