എം-സോണ്‍ റിലീസ് – 1511 ഭാഷ കൊറിയൻ സംവിധാനം JK Youn പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 6.6/10 തന്റെ മിലിറ്ററി ജീവിതത്തിനിടയിൽ വൈകി കോളേജിൽ ചേരേണ്ടി വന്ന മാടന്റെ ശരീരവും മാട പ്രാവിന്റെ മനസ്സുമുള്ള യുൻസിക്. കോളേജിലെ തന്നെ സുന്ദരിയായ യുൻഹയോ എന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. എന്നാൽ സർവ്വോപരി കാണാൻ സുന്ദരനും കയ്യിലിരിപ്പ് വളരെ മോശവുമായ സാങ്കോക് എന്ന യുവാവുമായി യുൻഹയോ പ്രണയത്തിലാകുന്നു. 2002 ൽ ഇറങ്ങിയ ഒരു അഡൽറ്റ് കോമഡി […]
Yomeddine / യോമദൈൻ (2018)
എം-സോണ്‍ റിലീസ് – 1510 ഭാഷ അറബിക് സംവിധാനം A.B. Shawky പരിഭാഷ നിഷാദ് ജെ എൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.2/10 യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട […]
Bekas / ബേക്കാസ് (2012)
എം-സോണ്‍ റിലീസ് – 1509 ഭാഷ കുർദിഷ് സംവിധാനം Karzan Kader പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.5/10 സദ്ധാം ഹുസൈന്റെ ഇറാഖിലെ ഭീകരഭരണ കാലഘട്ടം. അവിടെയാണ് സഹോദരങ്ങളായ സനായും ദനായും തങ്ങളുടെ ബാല്യം കഴിച്ചുകൂട്ടിയിരുന്നത്. അനാഥരായിരുന്ന അവർ അന്നന്നത്തെ ഭക്ഷണത്തിനായി ജോലി ചെയ്ത് പണം കണ്ടെത്തിയിരുന്നു. അവിടേക്കാണ് ‘സൂപ്പർമാൻ’ പ്രദർശനത്തിനെത്തുന്നത്.. ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ സൂപ്പർ ഹീറോയെ ഒരു നോക്ക് കാണാൻ ഏവരെയും പോലെ അവരും ആഗ്രഹിച്ചിരുന്നു. എന്നാൽ അതവർക്ക് സാധിക്കാതെ പോവുന്നു. […]
Asur: Welcome to Your Dark Side / അസുർ: വെൽകം ടു യുവർ ഡാർക് സൈഡ് (2020)
എം-സോണ്‍ റിലീസ് – 1508 ഭാഷ ഹിന്ദി സംവിധാനം Oni Sen പരിഭാഷ ഹിഷാം അഷ്റഫ്, അർജുൻ ശിവദാസ്, മനു എ ഷാജി ജോണർ ഡ്രാമ, ക്രൈം, ത്രില്ലർ 8.6/10 സൈക്കോ സീരിയൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സിബിഐ ഇൻവെസ്റ്റിഗേഷൻ ആണ് മെയിൻ തീം. ഹിന്ദു മിത്തോളജിയോടൊപ്പം സൈക്കോളജിയും മിക്സ് ചെയ്ത് നടക്കുന്ന അതിവിചിത്രമായ കൊലപാതകങ്ങൾ, അതും പക്കാ പെർഫെക്ട് ക്രൈമുകൾ. തെളിവുകളോ, കൊലപാതകിയുടെ മോട്ടീവോ ഇരകൾ തമ്മിൽ ഉള്ള കണക്ഷനുകൾ ഒന്നും കിട്ടാതെ പോലീസുകാരും സിബിഐ ഓഫീസർമാരും […]
Champion / ചാമ്പ്യൻ (2018)
എം-സോണ്‍ റിലീസ് – 1507 ഭാഷ കൊറിയൻ സംവിധാനം Yong-wan Kim പരിഭാഷ റിയാസ് പുളിക്കൽ ജോണർ സ്പോർട്, ഡ്രാമ 6.0/10 നന്നേ ചെറുപ്പത്തിൽ തന്നെ സ്വന്തം മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട് അമേരിക്കക്കാരായ കുടുംബത്തിന് ദത്ത് നൽകപ്പെട്ടവനായിരുന്നു മാർക്ക്. പക്ഷേ, കുട്ടിയായിരിക്കെ തന്നെ അവനെ ദത്തെടുത്ത ഫോസ്റ്റർ മാതാപിതാക്കളും അവനെ വിട്ടുപിരിഞ്ഞു. അങ്ങനെ അനാഥനായാണ് അവൻ വളർന്നത്. സ്കൂളിലെ ഏക ഏഷ്യക്കാരൻ കുട്ടിയായതുകൊണ്ട് തന്നെ വർണ്ണവിവേചനവും അവന് നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ ഒത്തിരി ശക്തനായിത്തീരാൻ അവൻ വല്ലാതെ […]
Kung Fu Hustle / കുങ് ഫു ഹസിൽ (2004)
എം-സോണ്‍ റിലീസ് – 1505 ഭാഷ കാന്റോണീസ് സംവിധാനം Stephen Chow പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 7.7/10 ‘നിങ്ങൾക്കും പഠിക്കാം കുംഗ് ഫു’ എന്ന 20 പൈസയ്ക്ക് കിട്ടുന്ന പുസ്തകം 10 രൂപയ്ക്ക് വാങ്ങി കാണാപ്പാഠം പഠിച്ച് സമൂഹത്തിൽ നടമാടുന്ന അക്രമത്തിനും അനീതിക്കുമെതിരെ ചെറുപ്രായത്തിൽ പോരാടാനിറങ്ങിയതാണ് സിങ്. ആദ്യത്തെ മിഷൻ തന്നെ പാളിപ്പോയി. സിങിനെ അഞ്ചെട്ട് പിള്ളേർ വളഞ്ഞിട്ട് തല്ലി. ഇവിടെ ഹീറോകൾ പച്ചപിടിക്കില്ലെന്ന് മനസ്സിലായ സിങ് വില്ലനാവാൻ തീരുമാനിച്ച് […]
Now You See Me 2 / നൗ യു സീ മി 2 (2016)
എം-സോണ്‍ റിലീസ് – 1506 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon M. Chu പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 6.5/10 ഏതാനും വർഷങ്ങളായി ഒളിവിൽ ആയിരുന്ന ഹോഴ്സ്മെൻ, ജനങ്ങളുടെ സ്വകാര്യത വിറ്റ് കാശാക്കുന്ന ഓക്റ്റ എന്ന കമ്പനിയെ തുറന്ന് കാട്ടികൊണ്ട് ഒരു വൻ തിരിച്ച് വരവ് പ്ലാൻ ചെയ്യുന്നു. ആ വേദിയിൽ വെച്ച് ഒരു അജ്ഞാതൻ ആ ഷോയുടെ നിയന്ത്രണം ഏറ്റെടുത്ത് ജാക്ക് വൈൽഡറിന്റെ മരണം വ്യാജമായിരുന്നു എന്നും അഞ്ചാമത്തെ ഹോഴ്സ്മാൻ […]
Dracula Untold / ഡ്രാക്കുള അൺടോൾഡ് (2014)
എം-സോണ്‍ റിലീസ് – 1504 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Shore പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 6.3/10 ബ്രോം സ്റ്റോക്കറിന്റെ നോവലിനെ അതേപടി അനുകരിക്കാതെ, കേന്ദ്രകഥാപാത്രമായ ഡ്രാക്കുള പ്രഭുവിന്റെ ഉത്ഭവം, ചരിത്രവും, ഫാന്റസിയും, മിത്തും, ഇടകലർത്തിയ ചിത്രമാണ് ഡ്രാക്കുള അൺടോൾഡ്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ, ഡ്രാക്കുളയുടെ പറയാക്കഥയാണ് സിനിമ. വ്ലാഡ് III “ദ ഇമ്പാലർ” എന്ന് ചരിത്രം രേഖപ്പെടുത്തിയ ഡ്രാക്കുള പ്രഭുവിന്റെ മകനിലൂടെയാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. തന്റെ ദുഷ്ചെയ്തികളിൽ മനംമടുത്ത്, […]