എം-സോണ്‍ റിലീസ് – 1098 ഭാഷ മാൻഡറിൻ സംവിധാനം Wai Man Yip പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഡ്രാമ 6.4/10 സ്പ്രിംഗ് അവന്യൂവിലുള്ള സെവൻ എന്ന റെസ്റ്റോറന്റിന്റെ പ്രധാന ഷെഫാണ് ടിൻ സെ. സെവനിന്റെ എതിർവശത്തായി സ്റ്റെല്ലാർ എന്ന പുതിയ റെസ്റ്റോറന്റ് വരുന്നതോട് കൂടി സെവനിലെ കച്ചവടം മോശമാകാൻ തുടങ്ങുന്നു. സ്റ്റെല്ലാറിലെ ഷെഫായ പോൾ ആനും ടിൻ സെയും തമ്മിൽ പല സന്ദർഭങ്ങളിലും ഏറ്റുമുട്ടേണ്ടതായി വരുന്നു.അതേ സമയം സെവന് ഭീഷണിയായി സ്റ്റെല്ലാറിന്റെ മുതലാളിയും കൂടി […]
The Mummy / ദ മമ്മി (1999)
എം-സോണ്‍ റിലീസ് – 1097 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 ഒരേസമയം ഉദ്വേഗവും, ആവേശവും, ഭീതിയും ജനിപ്പിക്കുന്ന ഒരു ഐതിഹാസിക ചിത്രമാണ് ദി മമ്മി. 1925 ഇല് സഹാറ മരുഭൂമിയില്‍ റിക്ക് ഒ’കൊണര്‍ എന്ന സാഹസികനും, ഈവ്ലിന് എന്ന ഈജിപ്റ്റോളജിസ്റ്റും, മറ്റുചില പുരാവസ്തുഗവേഷകരും നിധി തേടിയുള്ള അന്വേഷണത്തിനിടയില്‍ ഒരു പുരാതനശവകുടീരത്തില് എത്തിച്ചേരുന്നു. തങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ധാരണയില്ലാതെ അവര്‍ 3000 വര്‍ഷം മുന്‍പ് മരണശാസനയാല് […]
A Prophet / എ പ്രൊഫെറ്റ് (2009)
എം-സോണ്‍ റിലീസ് – 1096 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ക്രൈം, ഡ്രാമ 7.9/10 അറബ് വംശജനായ ഒരു ഫ്രഞ്ച് യുവാവാണ് മാലിക്. ആ 19 വയസ്സുകാരന് ജയിലിൽ വച്ച് വംശീയസ്വഭാവമുള്ള ഗ്യാങ്ങുകളുടെ കിടമത്സരത്തിനിടെ, അറബികളെ വെറുപ്പോടെ കാണുന്ന കോർസികന്മാരുടെയും അവരുടെ നേതാവ് സെസാർ ലുച്യാനിയുടെയും ഭാഗത്ത് നിൽക്കേണ്ടി വരുന്നു. ചിത്രം തുടങ്ങുമ്പോൾ ഏതാണ്ടൊരു നിർവികാരവും നിഷ്കളങ്കവുമായ; പകച്ച ഭാവത്തോടെ നിന്ന അവന് എല്ലാം പുതിയ പാഠങ്ങൾ […]
Road Games / റോഡ് ഗെയിംസ് (2015)
എം-സോണ്‍ റിലീസ് – 1095 ഭാഷ ഇംഗ്ലീഷ് സംവിധാനം Abner Pastoll പരിഭാഷ അഭയ് കമൽ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.4/10 ആബ്നർ പാസ്റ്റോൾ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് റോഡ് ത്രില്ലർ മൂവിയാണ് റോഡ് ഗെയിംസ്. ജാക്ക് എന്ന യുവാവ് ഫ്രാൻസിൽ നിന്ന് തന്റെ നാടായ ഇംഗ്ലണ്ടിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നു. വഴിയിൽ വച്ച് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് സംഭവബഹുലമായ വഴിത്തിരിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന […]
Arctic / ആർട്ടിക് (2018)
എം-സോണ്‍ റിലീസ് – 1093 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Penna പരിഭാഷ വെന്നൂർ ശശിധരൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.8/10 ഹിമപാളികൾ ശില പോലെ ഉറച്ചു പോയ ആർട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം, എത്തി നോക്കുന്ന, ശീതക്കാറ്റ് സദാ വീശിയടിക്കുന്ന, സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത ധവള ഭൂമിക. അവിടെ അയാൾ ചെറു യാത്രാവിമാനം തകർന്ന് ഒറ്റപ്പെട്ടിട്ട് ദിവസങ്ങളായി.കടുത്ത ഹിമപാതത്തിൽ ശരീരവും മനസ്സും മരവിച്ചു പോയിരിക്കുന്നു. ഹിമപാളികൾക്കു കീഴെ തണുത്ത ജലാശയത്തിൽ നിന്ന് ചൂണ്ടയിൽ […]
Chimpanzee / ചിമ്പാന്‍സി (2012)
എം-സോണ്‍ റിലീസ് – 1092 ഭാഷ ഇംഗ്ലീഷ് സംവിധാനം Alastair Fothergill, Mark Linfield പരിഭാഷ അരുൺ കുമാർ ജോണർ ഡോക്യുമെന്ററി, ഫാമിലി 7.2/10 ഇതൊരു കഥയല്ല. ജീവിതമാണ്. ഓസ്കാര്‍ എന്ന കുഞ്ഞന്‍ ചിമ്പാന്‍സിയുടെ ജീവിതം. ഒരു സിനിമ പോലെ തമാശയും, വേര്‍പാടും, അനാഥത്വവും, ശത്രുതയും, സ്നേഹവും എല്ലാം ഉള്ള സംഭവ ബഹുലമായ ജീവിതം. കുസൃതിക്കുട്ടനായ ഓസ്കാര്‍ എന്ന ചിമ്പാന്‍സിയുടെ ജീവിതത്തിലെ ആകസ്മികമായ ഒരു സംഭവം അവന്റെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ആഫ്രിക്കന്‍ മഴക്കാടുകളുടെ ദൃശ്യഭംഗി […]
A Beautiful Mind / എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് (2001)
എം-സോണ്‍ റിലീസ് – 1091 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ഗായത്രി മാടമ്പി ജോണർ ബയോഗ്രഫി, ഡ്രാമ 8.2/10 നൊബേൽ സമ്മാനം നേടിയ പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോക്ടർ ജോൺ നാഷിന്റെ ജീവിതം പറയുന്ന സിനിമയാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. പൊതുവെ ആരുമായും അടുക്കാത്ത പ്രകൃതക്കാരനായ ജോൺ നാഷ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് തന്റെ സാങ്കല്പിക കഥാപാത്രങ്ങളോടായിരുന്നു. അത് സ്കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് വളരെ വൈകിയാണ് എല്ലാവരും അറിയുന്നത്. പല തരം മാനസികവിഭ്രാന്തികളിൽ പെട്ട് […]
A Day / എ ഡേ (2017)
എം-സോണ്‍ റിലീസ് – 1090 ഭാഷ കൊറിയൻ സംവിധാനം Sun-ho Cho പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 ടൈം ലൂപ്പ് സിനിമകളിൽ മികച്ച് നിൽക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ കൊറിയൻ മൂവിയാണ് എ ഡേ. ഒരു അപകടത്തിൽ നിന്നും സ്വന്തം മോളേ രക്ഷിക്കാനുള്ള ഒരു അച്ഛന്റെ പരിശ്രമങ്ങളാണ് കഥയുടെ അടിസ്ഥാനം. പ്രതികാരത്തിന്റെ തലങ്ങളിലൂടെയും സിനിമ കടന്നു പോവുന്നുണ്ട്. ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകൻ ചോ സുണ്‍-ഹോണ്‍ കഴിഞ്ഞു. പ്രധാന കഥാപാത്രങ്ങളായ […]