എം-സോണ്‍ റിലീസ് – 1024 ഭാഷ തെലുഗു സംവിധാനം Prasanth Varma പരിഭാഷ തന്‍വീര്‍ ജോണർ കോമഡി, ഫാന്റസി, ഹൊറർ 8/10 വ്യത്യസ്ത ലക്ഷ്യങ്ങളോടെ അസാധാരാണക്കാരായ ഒരു കൂട്ടം ആളുകള്‍ ഒരു ഭക്ഷണശാലയില്‍ ഒരുമിച്ചു കൂടുന്നു. അമ്പരപ്പിക്കുന്നഒരു രഹസ്യം മറനീക്കുന്നതോടെ അവരുടെ ജീവിതങ്ങള്‍ മാറിമറിയുന്നു. പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യ്ത് 2018 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ഓ!. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. സാധാരണ ഇന്ത്യന്‍ സിനിമ കൈകാര്യം ചെയ്യുന്ന പതിവുവിഷയങ്ങളില്‍ നിന്ന് മാറി ഏറെ തന്മയത്വത്തോടെ […]
Phantom / ഫാന്റം (2015)
എം-സോണ്‍ റിലീസ് – 1023 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 5.8/10 കബീർ ഖാന്റെ സംവിധാനത്തിൽ സെയ്ഫ് അലി ഖാനും കത്രീന കെയ്ഫും മുഖ്യ വേഷത്തിൽ അഭിനയിച്ചു 2015 ൽ പുറത്തിറങ്ങിയ ബോളിവുഡ് സ്പൈ മൂവിയാണ് ഫാന്റം.ആക്ഷന്‍ വളരെ അധികം പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു ചിത്രമാണിത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആ […]
Taxiwaala / ടാക്സിവാല (2018)
എം-സോണ്‍ റിലീസ് – 1022 ഭാഷ തെലുഗു സംവിധാനം Rahul Sankrityan പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഹൊറർ, ത്രില്ലർ 7.3/10 2018ല്‍ പുറത്തിറങ്ങിയ രാഹുല്‍ സങ്ക്രിത്യന്‍ സംവിധാനം ചെയ്ത ‘ടാക്സിവാല’ എന്ന ഈ തെലുഗു ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് വിജയ് ദേവരകൊണ്ട, പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ തുടങ്ങിയവരാണ്. ഡിഗ്രി പഠന ശേഷം ഒരു ജോലി കണ്ടെത്താനായി ശിവ ഹൈദ്രാബാദില്‍ അവന്റെ സുഹൃത്തിനടുത്തെത്തുന്നു. സുഹൃത്ത് കണ്ടെത്തി കൊടുക്കുന്ന പല ജോലികളിലും ശിവക്ക് അധിക […]
Pink / പിങ്ക് (2016)
എം-സോണ്‍ റിലീസ് – 1021 WOMEN’S DAY SPECIAL ഭാഷ ഹിന്ദി സംവിധാനം Aniruddha Roy Chowdhury പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 8.2/10 ഷൂജിത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ച് അനിരുദ്ധറോയ് ചൌധരി സംവിധാനം ചെയ്ത പിങ്ക് ബോളിവുഡ് മുഖ്യധാരയില്‍ ഒരു അതിഗംഭീര ചുവടുവെപ്പാണ്. ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ചില മുൻവിധികൾ, സ്ത്രീ വിരുദ്ധത, ചോദ്യം ചെയ്യപ്പെടാത്ത ആണധികാരം, സ്ത്രീകൾ നിത്യജീവത്തിൽ അനുഭവിക്കുന്ന അനീതികൾ, ചൂഴ്ന്ന് നോട്ടങ്ങൾ അങ്ങനെയുള്ള വിഷയങ്ങൾ ഒട്ടും ദീര്‍ഘമായി പറഞ്ഞു മുഷിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുകയാണ് […]
Period. End Of Sentence. / പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്. (2018)
എം-സോണ്‍ റിലീസ് – 1020 WOMEN’S DAY SPECIAL ഭാഷ ഹിന്ദി സംവിധാനം Rayka Zehtabchi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശ്രീധർ ജോണർ ഡോക്യുമെന്ററി, ഷോർട് 7.4/10 ഇന്ത്യന്‍ കഥ പറഞ്ഞ് ഓസ്കാര്‍ സ്വന്തമാക്കി പീരിഡ് എൻഡ് ഓഫ് സെന്റൻസ്. അമേരിക്കയിലെ ഇറാനിയൻ വംശജയായ റെയ്ക സഹ്താബ്ഷിയുടെ സംവിധാനത്തിലൊരുങ്ങിയ പീരിഡ് എൻഡ് ഓഫ് സെന്റൻസ് മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരമാണ് നേടിയത്. ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച പീരിഡ് എന്റ് ഓഫ് സെൻസസ്. ഉത്തർപ്രദേശിലെ സ്ത്രീ കൂട്ടായ്മയിലെ […]
The Double Lover / ദി ഡബിള്‍ ലവര് (2017)
എം-സോണ്‍ റിലീസ് – 1019 ഭാഷ ഫ്രഞ്ച് സംവിധാനം François Ozon പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലർ 6.2/10 മോഡലിംഗ് ലോകത്തെ ക്ഷണികമായ ഗ്ലാമറില്‍ മടുത്ത്, ഒരു മ്യൂസിയത്തിൽ പാർട് ടൈം ജോലിക്കാരിയായ ക്ലോയെ; മാനസികമായി ദുർബ്ബലയായ ഒരു പെൺകുട്ടിയാണ്. തന്റെ വിട്ടുമാറാത്ത വയറുവേദനയ്ക്ക് പരിഹാരം തേടി ഒരുപാട് ഡോക്ടർമാർക്ക് ശേഷം കണ്ടുമുട്ടുന്ന മനോരോഗചികിത്സകനായ പോൾ മെയറുമായി അവള് പ്രണയത്തിലാകുന്നു. അയാൾക്കൊപ്പം താമസിക്കാൻ തുടങ്ങിയ അവള്, പോളിന്റെ സ്വകാര്യ ജീവിതത്തിലെ, തനിക്കു മുന്നിൽ മറച്ചുവെക്കപ്പെട്ട […]
Party Central / പാർട്ടി സെൻട്രൽ (2014)
എം-സോണ്‍ റിലീസ് – 1018+ BONUS RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Kelsey Mann പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, ഷോർട്, കോമഡി 7.1/10 പിക്സാര്‍ അനിമേഷന്‍ സ്റ്റുഡിയോ (Pixar Animation Studios) നിര്‍മ്മിച്ച് കെസ്ലി മാന്‍ (Kelsey Mann) സംവിധാനം ചെയ്ത കമ്പ്യൂട്ടര്‍ അനിമേഷന്‍ ഷോര്‍ട്ട് ഫിലിമാണ് 2013 ല്‍ ഇറങ്ങിയ പാര്‍ട്ടി സെന്‍ട്രല്‍ (Party Central). 2013 ആഗസ്റ്റ് 9 ന് കാലിഫോര്‍ണിയയിലെ അനഹെയ്മില്‍ (Anaheim, California) നടന്ന ഡി23 എക്സ്പോയിലാണ് […]
Smallfoot / സ്മാൾഫുട്ട് (2018)
എം-സോണ്‍ റിലീസ് – 1018 ഭാഷ ഇംഗ്ലീഷ് സംവിധാനം Karey Kirkpatrick പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.7/10 2018ൽ ഇറങ്ങിയ ഒരു 3D അനിമേഷൻ ചിത്രമാണ് സ്മാൾഫുട്ട്. മനുഷ്യരുടെ ഇടയിൽ യെതി അഥവാ ബിഗ്ഫൂട്ട് എന്ന സാങ്കൽപ്പികജീവി ഉണ്ടെന്ന വിശ്വാസമുണ്ടല്ലോ. ഇതിന്റെ മറുവശമെന്നോണം യെതികൾക്കിടയിൽ മനുഷ്യൻ അഥവാ സ്മാൾഫുട്ട് എന്ന ഒരു സാങ്കൽപ്പികജീവി ഉള്ളതായി വിശ്വാസം ഉണ്ടെങ്കിലോ? ഇതാണ് സ്മാൾഫുട്ട് എന്ന ചിത്രത്തിന്റെ ആധാരം. ഹിമാലയത്തിൽ മനുഷ്യർ പോകാത്ത ഒരു […]