• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

No Country for Old Men / നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)

October 6, 2013 by Vishnu

എം-സോണ്‍ റിലീസ് – 28 ഭാഷ ഇംഗ്ലീഷ് സംവിധാനം Ethan Coen, Joel Coen പരിഭാഷ അരുണ്‍ ജോര്‍ജ്ജ് ആന്‍റണി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്‌കറുകള്‍ ലഭിച്ച കോയന്‍ സഹോദരന്മാരുടെ (ജോയല്‍ കോയന്‍, ഏഥന്‍ കോയന്‍ ) ചിത്രമാണ് ‘നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍’. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്‍റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം. ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ […]

Pather Panchali / പഥേര്‍ പാഞ്ചലി (1955)

September 12, 2013 by Vishnu

എം-സോണ്‍ റിലീസ് – 27 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 8.4/10 വിഖ്യാത സംവിധായകന്‍ സത്യജിത് റായുടെ ആദ്യ ചിത്രമാണ് പഥേര്‍ പാഞ്ചലി.അദ്ദേഹത്തിന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. രാജ്യാന്തര പ്രേക്ഷകരെ ഇന്ത്യന്‍ സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ച ആദ്യ ചിത്രം തന്നെയാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചത്. അപു ത്രയത്തിലെ ആദ്യ ചിത്രം. ബംഗാളി ഗ്രാമജീവിതത്തെ […]

Apocalypto / അപ്പോകാലിപ്റ്റോ (2006)

September 4, 2013 by Vishnu

എം-സോണ്‍ റിലീസ് – 26 ഭാഷ മായന്‍ സംവിധാനം Mel Gibson പരിഭാഷ രൂപേഷ് കാലിക്കറ്റ്, നിതിന്‍ കാലിക്കറ്റ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.8/10 ബ്രേവ് ഹാര്‍ട്ട്, ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ സംവിധാനരംഗത്തും ശ്രദ്ധേയനായ മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് അപ്പോകാലിപ്റ്റോ(2006). മായന്‍ വംശീയതയുടെ അവസാനനാളുകളില്‍ നടക്കുന്ന ഈ കഥ എഴുതിയിരിക്കുന്നത് മെല്‍ ഗിബ്സണ്‍, ഫര്‍ഹദ് സഫീനിയ എന്നിവര്‍ ചേര്‍ന്നാണ്. മായന്‍ ഭാഷ തന്നെയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നതെന്നതും ഇതിന്റെ […]

Pan’s Labyrinth / പാന്‍സ് ലാബ്രിന്ത് (2006)

August 23, 2013 by Vishnu

എം-സോണ്‍ റിലീസ് – 25 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ വൈശാഖന്‍ തമ്പി, ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, വാർ 8.2/10 മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ്‌ ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം. ഒരിടത്തൊരിക്കല്‍… സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. […]

Night and Fog / നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955)

August 18, 2013 by Vishnu

എം-സോണ്‍ റിലീസ് – 24 ഭാഷ ഫ്രഞ്ച് സംവിധാനം Alain Resnais പരിഭാഷ കെ. രാമചന്ദ്രന്‍, പി. പ്രേമചന്ദ്രന്‍, ആര്‍. നന്ദലാല്‍ ജോണർ ഡോക്യുമെന്ററി, ഹിസ്റ്ററി 8.6/10 1955 ലാണ് അലന്‍ റെനെയുടെ നൈറ്റ് ആന്‍ഡ്‌ ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും ‘പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. ‘കാവ്യാത്മകമായ മുഖപ്രസംഗം’ എന്നും […]

The Body / ദി ബോഡി (2012)

August 11, 2013 by Vishnu

എം-സോണ്‍ റിലീസ് – 23 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ സജേഷ് കുമാര്‍ ജോണർ മിസ്റ്ററി, ത്രില്ലർ 7.6/10 സ്പാനിഷ് ചിത്രം, സംവിധാനം ഒരിയോള്‍ പൌലോ, മോര്‍ച്ചറിയില്‍ നിന്ന് കാണാതായ ഒരു സ്ത്രീ ശരീരം തേടിയുള്ള ഒരു അന്വേഷകന്റെ കഥ പറയുന്നു ഈ ചിത്രം. കഥയുടെ സസ്പെന്‍സും ആകസ്മികതയും ആണ് ഈ സിനിമയുടെ ശക്തി. അവസാന ഏഴു നിമിഷതിനിപ്പുറം കഥയുടെ മിസ്റ്ററി ഊഹിക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം എഴുതിയ തിരക്കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Color of Paradise / ദി കളർ ഓഫ് പാരഡൈസ് (1999)

August 7, 2013 by Vishnu

എം-സോണ്‍ റിലീസ് – 22 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഉമ്മര്‍ ടി കെ ജോണർ ഡ്രാമ, ഫാമിലി 8.2/10 അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ […]

ഡ്രീംസ് / Dreams (1990)

July 29, 2013 by Vishnu

എം-സോണ്‍ റിലീസ് – 21 ഭാഷ ജപ്പാനീസ് സംവിധാനം Akira Kurosawa, Ishirô Honda  പരിഭാഷ സനൽ കുമാർ (വി. എച്ച്. എസ്. എസ്. ഇരുമ്പനം ജോണർ ഡ്രാമ, ഫാന്റസി 7.8/10 കഥാപാത്രങ്ങളിലും വിഷയത്തിലും ചില ബന്ധങ്ങള്‍ ഉണ്ടെങ്കിലും എട്ട് വ്യത്യസ്ഥ സ്വപ്നങ്ങളുടെ ദ്രിശ്യാവിഷ്കാരം ആണ് ഡ്രീംസ് എന്നാ കുറസോവയുടെ ഈ ചിത്രം. ലോകത്ത് സംഭവിക്കാവുന്ന പല വിപത്തുകളും ഇതില്‍ മുന്‍കൂട്ടി കുറസോവ കാണുന്നു, ഈയിടെ ജപ്പാനില്‍ നടന്ന ഭൂമികുലുക്കവും അതിനോട് അനുബന്ധിച്ച് നടന്ന ആണവനിലയ അപകടവും അടക്കം […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 397
  • Go to page 398
  • Go to page 399
  • Go to page 400
  • Go to page 401
  • Go to Next Page »

ഇതുവരെയുള്ള ഡൗൺലോഡ്

21355394

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]