എം-സോണ്‍ റിലീസ് – 785 ഭാഷ സ്പാനിഷ്സംവിധാനം Pedro Almodóvarപരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർകോമഡി, ഡ്രാമ 7.6/10 സോളെയുടെയും സഹോദരി റൈമുണ്ടയുടെയും കഥയാണ് വോൾവർ. അവർക്ക് എന്നോ നഷ്ടമായതൊക്കെ തിരിച്ചുകിട്ടുകയാണ്. വോൾവർ എന്നാൽ തിരിച്ചുവരവ് എന്ന് അർത്ഥം. ത്രില്ലർ ആയി തുടങ്ങുന്ന ചിത്രം, ഒരു ഘട്ടത്തിൽ ഹൊറർ ആകുന്നു, പിന്നീട് മിസ്റ്ററി ഡ്രാമ ആയി മാറുന്നു. റൈമുണ്ടയും അവരുടെ അമ്മയും അവരുടെ മകളും ഒക്കെ തമ്മിലുള്ള ബന്ധം അതിസങ്കീർണമാകുകയാണ്.പെനെലോപ് ക്രൂസിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന്.\ അഭിപ്രായങ്ങൾ […]
The Sound of Music / ദി സൗണ്ട് ഓഫ് മ്യൂസിക് (1965)
എം-സോണ്‍ റിലീസ് – 757 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Wise പരിഭാഷ അഖില പ്രേമചന്ദ്രന്‍ ജോണർ ഡ്രാമ, ബയോഗ്രഫി 8.0/10 ലോകത്തിലെ മികച്ച മ്യൂസിക്കൽ ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിൽ ഉണ്ട് സൗണ്ട് ഓഫ് മ്യൂസിക്. സാധാരണസംഭാഷങ്ങളിൽ പോലും സപ്ത സ്വരങ്ങൾ നിറഞ്ഞ ചിത്രം. കന്യാസ്ത്രീയായകൻ മഠത്തിൽ ചേർന്ന മരിയ, മദർ സുപ്പീരിയറിന്റെ നിർദ്ദേശപ്രകാരം ക്യാപ്റ്റൻ വോൺ ട്രാപ്പിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഏഴ് കുട്ടികളുടെ ടീച്ചർ ആയി പോകുന്നു. ആ വീട്ടിൽ സംഗീതം നിറച്ച മരിയ […]
One Flew Over the Cuckoo’s Nest / വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് (1975)
എം-സോണ്‍ റിലീസ് – 747 ക്ലാസ്സിക് ജൂണ്‍ 2018 – 1 ഭാഷ ഇംഗ്ലീഷ് സംവിധാനം Milos Forman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 8.7/10 താളവട്ടം മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ചിത്രമാണ്. ആ സിനിമ ചെയ്യാൻ പ്രിയദർശന് പ്രചോദനമായത് മിലോസ് ഫോർമാന്റെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ആയിരുന്നു. ഓസ്കർ ചരിത്രത്തിൽ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നാണ് വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് […]
Sicario / സികാരിയോ (2015)
എം-സോണ്‍ റിലീസ് – 732 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അഖില പ്രേമചന്ദ്രൻ, ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 Fbi ഏജന്റ് ആയ കെയ്റ്റ് മേസർ ഒരു സംയുക്ത ഓപ്പറേഷന്റെ ഭാഗമാകുന്നു. അമേരിക്കയ്‌ക്കും മെക്സിക്കോയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയെ നേരിടാൻ ഇറങ്ങിപ്പുറപ്പെടുന്ന കെയ്റ്റ് പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലാണ് ചെന്നുപെടുന്നത്. മിഷൻ ജയിച്ചാലും കെയ്റ്റ് ജയിക്കുമോ? 2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് സികാരിയോ. […]
The Breadwinner / ദി ബ്രെഡ്‌വിന്നര്‍ (2017)
എം-സോണ്‍ റിലീസ് – 723 ഭാഷ ഇംഗ്ലീഷ് സംവിധാനം നോറ ടോമി പരിഭാഷ അഖില പ്രേമചന്ദ്രന്‍ ജോണർ Animation, Drama, Family 7.7/10 താലിബാനിൽ വച്ചാണ് കഥ നടക്കുന്നത്.സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനോ പൊതുസ്ഥലങ്ങളിൽ ശബ്ദമുണ്ടാക്കാനോ സ്വാതന്ത്ര്യമില്ല.നിയമം ലംഘിച്ചാൽ ശരിയാ നിയമപ്രകാരം ശിക്ഷ ലഭിക്കും.അവിടെ ജീവിക്കുന്ന പാർവാന എന്ന ബാലികയുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. പാർവാനയെ വിവാഹം ചെയ്തുതരാൻ നിരസിച്ചതിൽ കുപിതനായി പർവാനയുടെ വികലാംഗനും പൂർവ അദ്ധ്യാപകനുമായ പിതാവിനെ രാജ്യദ്രോഹിയെന്നു മുദ്രകുത്തി പോലീസ് ജയിലിലടക്കുന്നു.ഇത് ചോദ്യം ചെയ്ത പാർവാനയുടെ അമ്മയെ ജയിൽ […]
War Witch / വാര്‍ വിച്ച് (2012)
എം-സോണ്‍ റിലീസ് – 708 ഭാഷ ഫ്രഞ്ച് , ലിങ്കാല സംവിധാനം Kim Nguyen പരിഭാഷ അഖില പ്രേമചന്ദ്രന്‍ ജോണർ Drama, War 7.1/10 ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു ആഫ്രിക്കൻ രാജ്യത്താണ് കഥ നടക്കുന്നത്. വയറ്റിലുള്ള കുഞ്ഞിനോട് സ്വന്തം ജീവിതം കഥ പറയുകയാണ് കൊമോണ എന്ന പെൺകുട്ടി. അവളെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി വിമതർ കുട്ടി പട്ടാളക്കാരി ആക്കുന്നു. പിന്നങ്ങോട്ടുള്ള അവളുടെ ജീവിതം പ്രവചനാതീതമാണ്. ഒരു അദ്‌ഭുത സംഭവത്തിനൊടുവിൽ ശത്രുക്കളെവിടെന്ന് തിരിച്ചറിയാൻ കഴിയുന്ന മന്ത്രവാദിനിയാണ് അവളെന്ന് വിമതർ വിശ്വസിക്കുന്നു. അതിൽനിന്ന് […]
The Lesson / ദ ലെസ്സന്‍ (2014)
എം-സോണ്‍ റിലീസ് – 697 ഭാഷ ബൾഗേറിയൻ സംവിധാനം Kristina Grozeva, Petar Valchanov പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.2/10 ബൾഗേറിയയിലെ ചെറുപട്ടണത്തിൽ സ്കൂളിൽ ടീച്ചറായ നദിയെ ക്ലാസ്സിൽ നടന്ന മോഷണം അസ്വസ്ഥയാക്കുന്നു. എങ്ങനെയെങ്കിലും കുട്ടികള്ളനെ പിടിക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നതിനിടെ അവർ വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെടുന്നു. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിൽ ക്ലാസിൽവച്ച് സ്വന്തം പഴ്സിൽനിന്ന് പോലും പണം നഷ്ടമാകുമ്പോൾ അവർ ഭ്രാന്തമായ അവസ്ഥയിൽ എത്തും. പിന്നീടങ്ങോട്ട് ചിത്രം ത്രില്ലെർ ആയി മാറുകയാണ്. നായിക അനുഭവിക്കുന്ന ടെൻഷൻ […]
XXY / എക്സ് എക്സ് വൈ (2007)
എം-സോണ്‍ റിലീസ് – 693 ഭാഷ സ്പാനിഷ് സംവിധാനം Lucía Puenzo പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 അലക്സ് എന്ന 15 വയസ്സുള്ള കുട്ടിയുടെ അതിസങ്കീർണമായ ജീവിതകഥ. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വന്തം ഉപബോധമനസ്സിന്റെയും വിചാരങ്ങളാൽ ബന്ധനസ്ഥയായ അവൾ ജീവിതത്തിൽ വലിയൊരു തീരുമാനത്തിന്റെ പടിവാതിലിലാണ്. അത് എടുക്കാൻ അവൾ പ്രാപ്തയല്ലെങ്കിലും അവൾ അത് എടുത്തേ തീരൂ. ഏറ്റവും അടിസ്ഥാനപരമായ സത്വം കണ്ടെത്താനുള്ള അലക്സിന്റെ യാത്ര. അതിന് അവളെ സഹായിക്കാൻ അവളുടെ അമ്മ എത്തിക്കുന്ന ഡോക്ടറും […]