എം-സോണ്‍ റിലീസ് – 933 പെൺസിനിമകൾ – 10 ഭാഷ പേർഷ്യൻ സംവിധാനം Marzieh Makhmalbaf പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ 7.3/10 മൂന്ന് ചെറുചിത്രങ്ങൾ ചേർന്നതാണ് ഈ ഇറാനിയൻ സിനിമ. ഇറാനിയൻ സ്ത്രീകളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന ചിത്രം. ഒമ്പതാം വയസ്സിൽ, സ്ത്രീ ആയെന്ന ഓർമപ്പെടുത്തലുകളിൽ, കളിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമാകുന്ന ഹവാ, ആൺ ചട്ടകൂടുകളിൽ നിന്ന് തന്റെ സൈക്കിളിൽ രക്ഷ തേടി മുന്നേറാൻ ശ്രമിക്കുന്ന അഹൂ, വാർധക്യത്തിൽ ലഭിച്ച സ്വാതന്ത്ര്യം […]
Jeanne Dielman, 23, quai du commerce, 1080 Bruxelles / ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ, (1975)
എം-സോണ്‍ റിലീസ് – 928 പെൺസിനിമകൾ – 05 ഭാഷ ഫ്രഞ്ച് സംവിധാനം Chantal Akerman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.8/10 എക്കാലത്തെയും സ്ത്രീപക്ഷ ക്ലാസിക് എന്ന് നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം. സിനിമയിൽ ഇതുവരെ കാണാത്ത സമീപനത്തിലൂടെ സ്ത്രീ ജീവിതത്തിലെ ആവർത്തന വിരസതയും പുതുമ ഇല്ലായ്മയും വരച്ചിടുന്നു. സ്റ്റെഡി ഷോട്ടുകൾ മാത്രം ഉപയോഗിച്ച് പലപ്പഴും നായികയോടൊപ്പം അവരുടെ അടുക്കളയിലാണ് നമ്മൾ എന്ന തോന്നൽ സംവിധായിക ഉണ്ടാക്കുന്നു. മൂന്ന് ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൂന്നാം […]
Merry Christmas / Joyeux Noël / മെറി ക്രിസ്മസ് / ജോയൂ നോയൽ (2005)
എം-സോണ്‍ റിലീസ് – 926 ക്രിസ്മസ് സ്പെഷ്യൽ ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ സംവിധാനം Christian Carion പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, മ്യൂസിക് 7.7/10 ശാന്തിയുടെയും സമധാനത്തിന്റെയും ക്രിസ്മസ് നാം എല്ലാവർക്കും ആശംസിക്കാറുണ്ട്. എന്നാൽ ഈ സന്ദേശത്തിന് യുദ്ധമുഖത്ത് എന്ത് പ്രസക്തി? നമ്മുടെ ഓരോ ആഘോഷങ്ങളും മനസ്സിൽ കൊണ്ടുവരുന്ന സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ശാന്തിയുടെയും ഓർമകൾക്ക് ഒരുപക്ഷേ ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കാം. പോർ മുഖത്തുപോലും സമാധാനം നൽകിയേക്കാം. ശത്രുക്കളിൽ പോലും […]
Il Mare / ഇൽ മാർ (2000)
എം-സോണ്‍ റിലീസ് – 849 ഭാഷ കൊറിയൻ സംവിധാനം Hyun-seung Lee പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.6/10 ഒരു കത്തയച്ചാൽ രണ്ട് വർഷം അപ്പുറത്ത് ജീവിക്കുന്ന ആൾക്കാണ് കിട്ടുന്നത്. മറുപടി കൃത്യമായി രണ്ട് വര്ഷം പിന്നിലുള്ള ആൾക്ക് കിട്ടുകയും ചെയ്യും. അങ്ങനെ പ്രണയിക്കാൻ പറ്റുമോ? അത്തരമൊരു ഫാന്റസി റൊമാന്റിക് ചിത്രമാണ് ഇൽമാർ. ഇൽമാർ എന്നാൽ കടൽ എന്നർത്ഥം. ഒരു എഴുത്തുപെട്ടിയാണ് ഇതിലെ താരം. കാലങ്ങൾക്ക് അതീതമായി നായകനെയും നായികയെയും ബന്ധിപ്പിക്കുന്നത് ഈ […]
Sad Movie / സാഡ് മൂവി (2005)
എം-സോണ്‍ റിലീസ് – 847 ഭാഷ കൊറിയൻ സംവിധാനം Kwon Jong-kwan പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 പ്രണയത്തിൽ വിരഹത്തിന്റെ നൊമ്പരം കൂടി ചാലിച്ച കഥയാണ് സാഡ് മൂവി. പ്രമേയംകൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രം. നാല് വെവ്വേറെ കഥകളിലൂടെ മനോഹരമായ സ്നേഹബന്ധത്തിന്റെ കഥയാണ് സംവിധായകൻ പറയുന്നത്. കഥാപാത്രങ്ങളുടെ മനസ് മനസിലാക്കി ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകൻ ചിത്രത്തെ മിഴിവുറ്റതാക്കിയിരിക്കുന്നു. തമാശകളിലൂടെ കഥപറഞ്ഞ് രസിപ്പിച്ച് ഒടുവിൽ സംവിധായകൻ നമ്മെ […]
The Florida Project / ദ ഫ്ലോറിഡ പ്രോജക്ട് (2017)
എം-സോണ്‍ റിലീസ് – 809 ഭാഷ ഇംഗ്ലീഷ് സംവിധാനം Sean Baker പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ Comedy, Drama 7.6/10 ്ലോറിഡയിലെ മാജിക് വേൾഡിന്റെ പരിസരത്തെ അത്ര തിളക്കമില്ലാത്ത ജീവിതത്തിൽ സ്വയം ഒരു മിന്നാമിനുങ്ങ് ആകുകയാണ് മൂണി. അവൾ അവളുടെ ജീവിതം ആസ്വദിച്ചു ജീവിക്കുകയാണ്. ജോലിയില്ലാതെ, വാടക കൊടുക്കാൻ ബുദ്ധിമുട്ടുന്ന അമ്മയുടെ മകളായിട്ടും അവൾ അവളുടെ കുട്ടിത്തത്തിന്റെ നിഷ്കളങ്കതയിൽ ജീവിതം ആഘോഷമാക്കുന്നു. മുതിർന്നവരുടെ ശ്രദ്ധയില്ലെന്ന ഉത്തമ ബോധ്യത്തിൽ അവൾ കാണിച്ചുകൂട്ടുന്നതൊക്കെ തല്ലുകൊള്ളിത്തരമാണ്. അതിനവൾക്ക് കുറച്ച് കൂട്ടുകാരുമുണ്ട്. […]
The Story of Qiu Ju / ദ സ്റ്റോറി ഓഫ് ക്യൂ ജൂ (1992)
എം-സോണ്‍ റിലീസ് – 798 Yimou Zhang Week – 03 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ ശ്രീധർ , അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ 7.6/10 ക്യൂ ജൂ എന്ന പെൺകുട്ടി നമ്മെ ഒരു ചൈനീസ് ഉൾനാടൻ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലെങ്കിലും അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിക്കഴിഞ്ഞു. അതിനിടെ ക്യു ജുവിന്റെ ഭർത്താവും ഗ്രാമ പ്രമുഖനും തമ്മിലൊരു അടിപിടിയുണ്ടാകുന്നു. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ മലകൾ താണ്ടി […]
Ju Dou / ജൂ ഡു (1990)
എം-സോണ്‍ റിലീസ് – 796 Yimou Zhang Week – 01 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 1920കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ധനികനും പിശുക്കനുമായ പ്രായത്തിൽ മുതിർന്ന ആളെ ജൂ ഡൂ എന്ന പെൺകുട്ടിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളുടെ അനന്തിരവനുമായി അവൾ അടുക്കുന്നു. ചിത്രത്തിൽ സംവിധായകൻ നിറങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. പലപ്പോഴും വികാരങ്ങളും വിചാരങ്ങളും അവരുടെ തുണിമില്ലിലെ […]